സ്ത്രീക്കും പുരുഷനും വ്യത്യസ്ത സ്റ്റാമ്പ് ഡ്യൂട്ടി; Lakshadweep ഭരണകൂടത്തിന്റെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

സ്റ്റാമ്പ് ഡ്യൂട്ടി വർദ്ധിപ്പിക്കാൻ അഡ്മിനിസ്ട്രേറ്റർക്കോ കലക്ടർക്കോ നിയമപരമായ അധികാരം ഇല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Jul 1, 2021, 07:14 PM IST
  • ലക്ഷദ്വീപിൽ ഭൂമിയുടെ ക്രയവിക്രയം സംബന്ധിച്ച് സ്റ്റാമ്പ് ഡ്യൂട്ടി കൂട്ടിയിരുന്നു
  • ഈ നടപടിയാണ് ഹൈക്കോടതി താൽക്കാലികമായി റദ്ദാക്കിയത്
  • ഒരു ഉത്തരവിലൂടെ സ്റ്റാമ്പ് ഡ്യൂട്ടി വർധിപ്പിക്കാൻ അഡ്മിനിസ്ട്രേറ്റർക്കോ കലക്ടർക്കോ നിയമപരമായ അധികാരം ഇല്ല
  • നിയമത്തിൽ ഭേദ​ഗതി വരുത്തി വേണം ഇക്കാര്യത്തിൽ മാറ്റം വരുത്തേണ്ടതെന്ന് ഹൈക്കോടതി നിർദേശിച്ചു
സ്ത്രീക്കും പുരുഷനും വ്യത്യസ്ത സ്റ്റാമ്പ് ഡ്യൂട്ടി; Lakshadweep ഭരണകൂടത്തിന്റെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപിൽ സ്റ്റാമ്പ് ഡ്യൂട്ടി (Stamp duty) വർധിപ്പിച്ച നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. സ്ത്രീക്കും പുരുഷനും വ്യത്യസ്തമായ സ്റ്റാമ്പ് ഡ്യൂട്ടി ഏർപ്പെടുത്തിയ നടപടി വിവേചനപരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സ്റ്റാമ്പ് ഡ്യൂട്ടി വർദ്ധിപ്പിക്കാൻ അഡ്മിനിസ്ട്രേറ്റർക്കോ കലക്ടർക്കോ നിയമപരമായ അധികാരം ഇല്ലെന്നും ഹൈക്കോടതി (High court) വ്യക്തമാക്കി.

ലക്ഷദ്വീപിൽ ഭൂമിയുടെ ക്രയവിക്രയം സംബന്ധിച്ച് സ്റ്റാമ്പ് ഡ്യൂട്ടി കൂട്ടിയിരുന്നു. ഈ നടപടിയാണ് ഹൈക്കോടതി താൽക്കാലികമായി റദ്ദാക്കിയത്. ഒരു ഉത്തരവിലൂടെ സ്റ്റാമ്പ് ഡ്യൂട്ടി വർധിപ്പിക്കാൻ അഡ്മിനിസ്ട്രേറ്റർക്കോ (Lakshadweep Administrator) കലക്ടർക്കോ നിയമപരമായ അധികാരം ഇല്ല. നിയമത്തിൽ ഭേദ​ഗതി വരുത്തി വേണം ഇക്കാര്യത്തിൽ മാറ്റം വരുത്തേണ്ടതെന്ന് ഹൈക്കോടതി നിർദേശിച്ചു.

ALSO READ: Lakshadweep: കടൽ തീരത്തെ കെട്ടിടങ്ങൾ പൊളിച്ച് നീക്കാൻ ഉത്തരവിട്ട് ലക്ഷദ്വീപ് ഭരണകൂടം

സ്റ്റാമ്പ് ഡ്യൂട്ടി വർധിപ്പിക്കുന്നത് പുറത്ത് നിന്ന് എത്തുന്നവർക്ക് ഭൂമി വാങ്ങിക്കൂട്ടാൻ അവസരം ഒരുക്കുമെന്നാണ് ഹർജിയിൽ ആരോപിച്ചത്. വിവിധ സ്ലാബുകളിലായി സ്റ്റാമ്പ് ഡ്യൂട്ടി കൂട്ടുന്നത് നിയമപരമല്ലെന്നും ഹർജിയിൽ വാദിക്കുന്നു. ലക്ഷദ്വീപിൽ (Lakshadweep) ഒരു ശതമാനം ആയിരുന്നു നേരത്തെ സ്റ്റാമ്പ് ഡ്യൂട്ടി. ഇത് സ്ത്രീകൾക്ക് ആറ് ശതമാനവും പുരുഷന്മാർക്ക് ഏഴ് ശതമാനവുമായാണ് വർധിപ്പിച്ചത്. സ്ത്രീയുടെയും പുരുഷന്റെയും പേരിലുള്ള സംയുക്ത ഭൂമിയാണെങ്കിൽ എട്ട് ശതമാനം എന്ന നിലയിലായിരുന്നു സ്റ്റാമ്പ് ഡ്യൂട്ടിയുടെ വർധന. ഇതിനെതിരെയാണ് ഹൈക്കോടതിയിൽ ഹർജി സമ‍ർപ്പിച്ചത്.

ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് സാലിയാണ് ഹർജി സമർപ്പിച്ചത്. ഹർജിയിൽ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

Trending News