Sfi Cusat: എന്തോ ഒരു പന്തികേട്- ജാനകിക്കും നവീനും പിന്തുണ പ്രഖ്യാപിച്ച് എസ്.എഫ്.ഐയുടെ വൈറൽ ഡാൻസ് കോംപറ്റീഷൻ

ജാനകിയുടെയും നവീൻറെയും ഡാൻസ് സാമൂഹിക മാധ്യമങ്ങളിൽ ഹിറ്റായതോടെ നിരവധി പ്രതികരണങ്ങളാണ് എത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Apr 9, 2021, 05:17 PM IST
  • തൃശൂര്‍ മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് (MBBS) വിദ്യാര്‍ത്ഥികളാണ് ജാനകിയും നവീനും
  • എന്തോ ഒരു പന്തികേട് എന്ന തലവാചകത്തോടെയാണ് എസ്‌എഫ്‌ഐ നൃത്ത മത്സരത്തിന്റെ പോസ്റ്റര്‍ തയ്യാറാക്കിയിട്ടുള്ളത്
  • വംശീയതയ്ക്ക് എതിരെ റാസ്പുടിനൊത്ത് നൃത്തം വയ്ക്കുക എന്ന ഹാഷ്ടാഗും നല്‍കിയിട്ടുണ്ട്
  • ജാനകിയുടെയും നവീൻറെയും ഡാൻസ് സാമൂഹിക മാധ്യമങ്ങളിൽ ഹിറ്റായതോടെ നിരവധി പ്രതികരണങ്ങളാണ് എത്തിയത്
Sfi Cusat: എന്തോ ഒരു പന്തികേട്- ജാനകിക്കും നവീനും പിന്തുണ പ്രഖ്യാപിച്ച് എസ്.എഫ്.ഐയുടെ വൈറൽ ഡാൻസ് കോംപറ്റീഷൻ

കൊച്ചി: റാ...റാ റാസ്പുട്ടിൻ കളിച്ച് മലയാളികളുടെ മനസ്സ് കീഴടക്കിയ ജാനകിക്കും നവീനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.എഫ്.ഐയുടെ ഡാൻസ് മത്സരം. എന്തോ ഒരു പന്തികേട് എന്ന് പേരിട്ടിരിക്കുന്ന ഡാൻസ് മത്സരം എസ്.എഫ്.ഐ കുസാറ്റ് യൂണിറ്റാണ് സംഘടിപ്പിക്കുന്നത്.

ജാനകിയുടെയും നവീൻറെയും ഡാൻസ് സാമൂഹിക മാധ്യമങ്ങളിൽ ഹിറ്റായതോടെ നിരവധി പ്രതികരണങ്ങളാണ് എത്തിയത്. ചിലരാകട്ടെ ഡാൻസിനെ (Dance) മറ്റൊരു രീതിയിൽ വ്യാഖ്യാനിച്ചും രംഗത്തെത്തി. വിവാദമായതോടയാണ് ഇതിന് മറുപടിയെന്നോണമാണ് എസ്.എഫ്.ഐ രണ്ട് പേർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് മത്സരവുമായെത്തിയത്. 

ALSO READ: നവീന്‍റെയും ജാനകിയുടെയും ഡാന്‍സ് ജിഹാദാക്കിയവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡോ. ഷിംനാ അസീസ്

ലവര്‍ ഓഫ് ദ റഷ്യന്‍ ക്വീന്‍ എന്ന ബോണി എം ബാന്‍ഡിന്റെ പാട്ടിനായിരുന്നു ജാനകിയും നവീനും ചുവട് വെച്ചത്. സംഭവം ഹിറ്റായതോടെ സാമൂഹിക മാധ്യമങ്ങളിൽ (Social Media) അഭിനന്ദന പ്രവാഹമായിരുന്നു ഇരുവർക്കും ലഭിച്ചത്. എന്നാല്‍  മറ്റ് ചിലർ ഇതിൽ മതവും വർഗ്ഗീയതയും കലർത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകളുമായെത്തിയതോടെയാണ് സംഭവം കേരളം മുഴുവൻ ചർച്ച ചെയ്യുന്ന വിധത്തിലേക്ക് എത്തിയത്. നിരവധി പേരാണ് സാമൂഹിമാധ്യമങ്ങളിൽ ജാനിക്കും നവീനും പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. 

തൃശൂര്‍ മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് (MBBS) വിദ്യാര്‍ത്ഥികളാണ് ജാനകിയും നവീനും. എന്തോ ഒരു പന്തികേട് എന്ന തലവാചകത്തോടെയാണ് എസ്‌എഫ്‌ഐ നൃത്ത മത്സരത്തിന്റെ പോസ്റ്റര്‍ തയ്യാറാക്കിയിട്ടുള്ളത്. ആയിരത്തി അഞ്ഞൂറു രൂപയാണ് ഒന്നാം സമ്മാനം.വംശീയതയ്ക്ക് എതിരെ റാസ്പുടിനൊത്ത് നൃത്തം വയ്ക്കുക എന്ന ഹാഷ്ടാഗും നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 14 വരെ എന്‍ട്രികള്‍ സ്വീകരിക്കും. ഒറ്റയ്ക്കും രണ്ടു പേരായും മത്സരത്തില്‍ പങ്കെടുക്കാം.

ALSO READ : മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു, ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും

തിരുവനന്തപുരം സ്വദേശിയാണ് ജാനകി. രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞന്‍ ഡോ ഓം കുമാറിന്റെയും ചൈല്‍ഡ് ഡവലപ്മെന്റ് സെന്ററിലെ ഡോക്ടര്‍ മായാദേവിയുടെയും മകളാണ്.മാനന്തവാടി സ്വദേശി റസാഖിന്റെയും ദില്‍ഷാദിന്റെയും മകനാണ് നവീന്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News