പിവി അൻവറിന്റെ ഉടമസ്ഥതയിലുള്ള പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ നടപടികൾ തുടങ്ങി കൂടരഞ്ഞി പഞ്ചായത്ത്. മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിലുള്ള പിവിആർ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ച് നീക്കാനാണ് സിപിഎം ഭരിക്കുന്ന പഞ്ചായത്ത് അടിയന്തരയോഗം ചേർന്ന് തീരുമാനിച്ചത്.
കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമ്മാണങ്ങൾ ഒരു മാസത്തിനകം പൊളിച്ച് നീക്കാൻ എട്ട് മാസം മുമ്പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും പഞ്ചായത്ത് നടപടി വൈകിപ്പിക്കുകയായിരുന്നു. അൻവർ സിപിഎമ്മുമായി അകന്നതോടെയാണ് പഞ്ചായത്ത് നടപടികൾ വേഗത്തിലാക്കിയത്.
Read Also: ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിന് ഇന്ന് നിർണായകം; മൂൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ
സെപ്റ്റംബർ 13ന് ടെണ്ടർ വിളിച്ചിരുന്നെങ്കിലും ആരും പങ്കെടുക്കാത്തതിനാൽ റീ ടെണ്ടർ വിളിക്കുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്. 14 ദിവസത്തിനുള്ളിൽ ടെണ്ടറിൽ ആരും പങ്കെടുത്തില്ലായെങ്കിൽ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് നീക്കുമെന്നാണ് വിവരം.
അതേസമയം സർക്കാരിനും പാർട്ടി നേതൃത്വത്തിനുമെതിരെയുള്ള വിമർശനങ്ങൾ പിവി അൻവർ തുടരുകയാണ്. നിലമ്പൂരിൽ ഇന്നലെ നടന്ന യോഗത്തിൽ ആയിരങ്ങൾ പങ്കെടുത്തു. കോഴിക്കോട് മുതലക്കുളം മൈതാനത്ത് ഇന്ന് വൈകിട്ട് നടക്കുന്ന മാമി തിരോധനക്കേസ് വിശദീകരണയോഗത്തിൽ അൻവർ പങ്കെടുക്കും. കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തില്‍ എഡിജിപി എം.ആര്. അജിത് കുമാറിന് പങ്കുണ്ടെന്നാണ് പി.വി. അന്‍വര്‍ ആരോപണം ഉന്നയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.