Chef Pillai Viral Letter | ഞാന്‍ ഒരു തീരുമാനം എടുത്തു. ഇനി മോഷ്ടിക്കില്ല; കണ്ണൂർ ജയിലിൽ നിന്ന് ഷെഫ് പിള്ളക്ക് കത്ത്

എന്തായാലും കത്ത് ഷെഫ് പിള്ള തന്നെ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ചതോടെ സംഭവം ശ്രദ്ധ ആകർഷിച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് സിദ്ദിഖ് എന്ന തടവുകാരനാണ് കത്ത് അയച്ചത്

Written by - Zee Malayalam News Desk | Last Updated : Jan 8, 2024, 12:07 PM IST
  • കത്ത് ഷെഫ് പിള്ള തന്നെ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ചതോടെ സംഭവം ശ്രദ്ധ ആകർഷിച്ചു
  • ഷെഫ് പിള്ളക്കും കുടുംബത്തിനും നല്ലത് വരട്ടെയെന്നും കത്തിൽ പറയുന്നു
  • തന്നെ ഇത് ഞെട്ടിച്ചു കളഞ്ഞെന്നും ഒരുപാട് സന്തോഷമുണ്ടെന്നും ജയിലിൽ നിന്ന് പുറത്തിറങ്ങി നല്ലൊരു പാചകക്കാരനായി മാറട്ടെയെന്നും ഷെഫ് പിള്ള
Chef Pillai Viral Letter | ഞാന്‍ ഒരു തീരുമാനം എടുത്തു. ഇനി മോഷ്ടിക്കില്ല; കണ്ണൂർ ജയിലിൽ നിന്ന് ഷെഫ് പിള്ളക്ക് കത്ത്

കൊച്ചി: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തന്നെ തേടിയെത്തിയ കത്ത് പങ്ക് വെച്ചിരിക്കുകയാണ് ഷെഫ് പിള്ള. ഒരു മോഷണ കുറ്റത്തിന് ജയിലിൽ കിടക്കുന്നയാളാണ് ഷെഫ് പിള്ളക്ക് കത്തയച്ച് വൈറലായത്. മനോരമ ആഴ്ചപ്പതിപ്പിൽ വന്ന കൊതിയൂറും വിഭവങ്ങള്‍ വായിച്ച ശേഷം താൻ മോഷ്ടിക്കില്ലെന്ന് തീരുമാനമെടുത്തെന്നും, തനിക്കൊരു ജീവിത മാർഗം കാണിച്ച് തന്ന ഷെഫ് പിള്ളക്കും കുടുംബത്തിനും നല്ലത് വരട്ടെയെന്നും കത്തിൽ പറയുന്നു.

എന്തായാലും കത്ത് ഷെഫ് പിള്ള തന്നെ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ചതോടെ സംഭവം ശ്രദ്ധ ആകർഷിച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് സിദ്ദിഖ് എന്ന തടവുകാരനാണ് കത്ത് അയച്ചത്.  'കേരളത്തിലെ ഒരറ്റം മുതല്‍ അവസാന അറ്റം വരെ ജയിലില്‍ കയറി ഇറങ്ങി നടക്കുന്ന ഒരു കള്ളനാണ് ഞാന്‍. മനോരമ ആഴ്ച്ചപ്പതിപ്പില്‍ സുരേഷ് പിള്ള ചേട്ടന്റെ കൊതിയൂറും വിഭവങ്ങള്‍ വായിച്ചതിന് ശേഷം ഞാന്‍ ഒരു തീരുമാനം എടുത്തു.

ഇനി ഞാന്‍ മോഷ്ടിക്കില്ല, സുരേഷ് പിള്ള ചേട്ടൻറെ വലിയൊരു ഫാനാണ് ഞാൻ എനിക്കൊരു നല്ല ജീവിത മാർഗം കാണിച്ച് തന്ന സുരേഷ് പിള്ള ചേട്ടനും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർഥിക്കുന്നു. ജീവിതത്തിൽ നമ്മൾ കാരണം ഒരാൾ നന്മയിലേക്ക് മാറിയാൽ അതു നമ്മളുടെ ജീവിത വിജയം കൂടി ആണ് പക്ഷെ ഒരു കാര്യം. മറ്റുള്ളവരുടെ വിഷമവും ജീവിതത്തിലെ കഷ്ടപ്പാടുകളും പറയുന്ന അങ്ങയുടെ restaurantil വന്നു കഴിക്കാൻ ഒരു പാവപെട്ടവനും സാധിക്കണം.- പോസ്റ്റിന് താഴെ വായനക്കാരിലൊരാൾ കമൻറ് ചെയ്തു.

അതേസമയം തന്നെ  ഇത് ഞെട്ടിച്ചു കളഞ്ഞെന്നും ഒരുപാട് സന്തോഷമുണ്ടെന്നും ജയിലിൽ നിന്ന് പുറത്തിറങ്ങി നല്ലൊരു പാചകക്കാരനായി മാറട്ടെയെന്നും ഷെഫ് പിള്ള ആശംസിച്ചു, കണ്ണൂരിൽ വരുമ്പോൾ നേരിട്ട് കാണാൻ ശ്രമിക്കാം എന്നും അദ്ദേഹം കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News