കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ വൻ തീപിടുത്തം. തീപ്പിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തിലെങ്ങും കനത്ത പുക നിറഞ്ഞിരിക്കുകയാണ്. പുക കിലോമീറ്ററുകൾ അകലേക്ക് വരെ വ്യാപിച്ചിട്ടുണ്ട്. തീ പൂര്‍ണമായും അണക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. കനലുകളിൽ നിന്നും തീ വീണ്ടും പടരാൻ സാധ്യത കൂടുതലാണ്.
Also Read: Life Mission Scam: ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി കോടതി
മുൻപ് തീ പിടുത്തമുണ്ടായപ്പോൾ മൂന്നു ദിവസത്തിലേറെ സമയമെടുത്താണ് കെടുത്തിയത്. ഇപ്പോഴത്തെ തീപിടുത്തം എങ്ങനെ ഉണ്ടായി എന്ന് അന്വേഷിച്ചു വരികയാണ്. ആറ് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണക്കാനുള്ള ശ്രമം തുടങ്ങിയത്. കിൻഫ്രാ ഇൻഡസ്ട്രിയൽ പാർക്കിന് പുറകു വശത്തായി ചതുപ്പ് പാടത്തായിരുന്നു തീപ്പിടുത്തം. തീ മണിക്കൂറുകൾ ശ്രമിച്ചിട്ടും പൂർണ്ണമായും അണയ്ക്കാൻ സാധിച്ചിട്ടില്ല. ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല എങ്കിലും കൊച്ചിയിലെ സുപ്രധാന മേഖലയിലെ അഗ്നിബാധ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
വയനാട്ടിൽ തിമിംഗല ചര്‍ദ്ദിയുമായി രണ്ടുപേർ വനംവകുപ്പിന്റെ പിടിയിൽ!
കല്‍പ്പറ്റ: മീനങ്ങാടിക്കടുത്ത് കാര്യമ്പാടിയില്‍ വില്‍പ്പനയ്ക്കായി കൊടുവന്ന തിമിംഗല ചര്‍ദ്ദിയുമായി രണ്ട് പേര്‍ പിടിയിൽ. കാര്യമ്പാടി സ്വദേശിയായ വി.ടി. പ്രജീഷും മുട്ടില്‍ കൊളവയല്‍ സ്വദേശി കെ. രെബിനുമാണ് പിടിയിലായത്. കോഴിക്കോട് വിജിലന്‍സ് കണ്‍സര്‍വേറ്റര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലായത്. കണ്ണൂര്‍ ഫ്ളൈയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ അജിത്ത് കെ. രാമനും കല്‍പറ്റ, കാസര്‍ഗോഡ്, കണ്ണൂര്‍ ഫ്‌ളെയിങ് സ്‌ക്വാഡ് ജീവനക്കാരും ചേർന്ന് നടത്തിയ പരിശോധനയിലാണ് കൊറ്റിമുണ്ടയിലുള്ള ഹോംസ്റ്റേയുടെ മുന്‍പില്‍ നിന്നും പത്ത് കിലോ ആംബര്‍ഗ്രീസുമായി പ്രതികൾ പിടിയിലായത്.
Also Read: March Horoscope 2023: ഈ രാശിക്കാരുടെ ഭാഗ്യം മാർച്ചിൽ ശരിക്കും തെളിയും, ലഭിക്കും ബമ്പർ നേട്ടങ്ങൾ!
പ്രതികൾ ഇത് കാസര്‍ഗോഡ് സ്വദേശികള്‍ക്ക് വില്‍പ്പന നടത്താനായി കണ്ണൂരില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശിയില്‍ നിന്നും വാങ്ങികൊണ്ടുവന്നതാണെന്ന് പ്രതികള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. തിമിംഗല ഛര്‍ദ്ദി അഥവാ ആംബര്‍ഗ്രീസ് വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂള്‍ ഒന്നിലുള്‍പ്പെടുത്തി സംരക്ഷിച്ചുവരുന്ന തിമിംഗലത്തിന്റെ ദഹന അവശിഷ്ടമാണ്. ഇതിന്റെ വില്‍പ്പന 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം രാജ്യത്ത് നിരോധിച്ചിട്ടുള്ളതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...