തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യ ഘട്ട പട്ടിക പുറത്തുവന്നതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി പി.സി ജോർജ്. താൻ മത്സരിക്കണമെന്ന് പത്തനംതിട്ടയിലെ ജനം ആഗ്രഹിച്ചിരുന്നുവെന്ന് പി.സി ജോർജ് പറഞ്ഞു. പത്തനംതിട്ട മണ്ഡലത്തിൽ അനിൽ കെ ആൻ്റണിയെ സ്ഥാനാർത്ഥിയാക്കിയതിന് പിന്നാലെയാണ് പി.സി ജോർജിന്റെ പ്രതികരണം.
പത്തനംതിട്ടയിൽ അനില്‍ ആന്‍റണി പരിചിതനല്ലെന്ന് പി.സി ജോർജ് പറഞ്ഞു. അനിലിനെ പരിചയപ്പെടുത്തി എടുക്കണം. ഇതിന് കുറേ സമയമെടുക്കും. ഇതിനായി മണ്ഡലത്തിൽ പോസ്റ്ററുകൾ കുറേ പതിപ്പിക്കേണ്ടി വരുമെന്ന് പറഞ്ഞ പി.സി ജോർജ് താൻ സ്ഥാനാർത്ഥിയാകുന്നതിനെ വെള്ളാപ്പള്ളിയും മകനും എതിർത്തെന്നും ആരോപിച്ചു.
ALSO READ: കുഞ്ഞിന് കേരളം സ്നേഹത്തണലൊരുക്കും; സുരേഷ് ഗോപിയ്ക്ക് മറുപടിയുമായി എം.വി ഗോവിന്ദൻ
പരസ്യ പ്രസ്താവനയ്ക്ക് പിന്നാലെ പി.സി ജോർജിനെതിരെ ബിഡിജെഎസ് രംഗത്തെത്തി. പി.സി ജോർജിന്റെ പ്രസ്താവനയിൽ ബിഡിജെഎസ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. തുഷാർ വെള്ളാപ്പള്ളി ജെ.പി നദ്ദയോട് നേരിട്ട് പരാതി അറിയിക്കും. അതേസമയം, പി.സി ജോർജിന് അർഹമായ പരിഗണന നൽകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു.
പി.സി ജോർജുമായി അതൃപ്തിയില്ലെന്ന് അനില്‍ ആൻ്റണി പറഞ്ഞു. പി.സി ജോർജുമായി സംസാരിച്ചിരുന്നു. മറ്റന്നാൾ താൻ കേരളത്തിലേക്ക് പോകുമെന്നും പത്തനംതിട്ടയിൽ ശബരിമല വിഷയം തന്നെയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക
കോഴിക്കോട് - എം ടി രമേശ്
കാസർകോട് - എം എൽ അശ്വനി
തൃശ്ശൂർ - സുരേഷ് ഗോപി
വടകര - പ്രഫുൽ കൃഷ്ണ
പത്തനംതിട്ട - അനിൽ ആൻ്റണി
രാജീവ് ചന്ദ്രശേഖർ - തിരുവനന്തപുരം
ആറ്റിങ്ങൽ - വി മുരളീധരൻ
പാലക്കാട് - സി.കൃഷ്ണകുമാർ
ആലപ്പുഴ - ശോഭാ സുരേന്ദ്രൻ
പൊന്നാനി - നിവേദിത സുബ്രഹ്മണ്യൻ
കണ്ണൂർ - സി.രഘുനാഥ്
മലപ്പുറം - അബ്ദുൾ സലാം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.