Lok Sabha Election 2024: മോദി വാരണാസിയിൽ, തൃശൂരിൽ സുരേഷ് ​ഗോപി, പത്തനംതിട്ടയിൽ പി.സി ജോർജ് ഇല്ല; ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

BJP Candidates for Lok Sabha Election 2024: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് മൂന്നാം തവണയാണ് വാരണാസി മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 2, 2024, 07:58 PM IST
  • ആറ്റിങ്ങലിൽ വി മുരളീധരൻ സ്ഥാനാർത്ഥിയായി.
  • ബിജെപിയിലെത്തിയ പി.സി ജോർജിന് സീറ്റ് നൽകിയില്ല.
  • അമിത് ഷാ ഗാന്ധിനഗറിൽ മത്സരിക്കും.
Lok Sabha Election 2024: മോദി വാരണാസിയിൽ, തൃശൂരിൽ സുരേഷ് ​ഗോപി, പത്തനംതിട്ടയിൽ പി.സി ജോർജ് ഇല്ല; ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ച് ബിജെപി. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലേയ്ക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലെ 12 മണ്ഡലങ്ങളിലേയ്ക്കുള്ള സ്ഥാനാർത്ഥികളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണയും വാരണാസി മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുക. വാരണാസിയിൽ നിന്ന് മാത്രമായിരിക്കും അദ്ദേഹം മത്സരിക്കുക എന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. വാരണാസിയിൽ നിന്ന് ഇത് മൂന്നാം തവണയാണ് നരേന്ദ്ര മോദി ജനവിധി തേടുന്നത്. ഇത്തവണ വാരണാസിയ്ക്ക് പുറമെ രണ്ടാമതൊരു മണ്ഡലത്തിൽ കൂടി അദ്ദേഹം മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ദക്ഷിണേന്ത്യയിൽ നിന്നായിരിക്കും മോദി രണ്ടാമത്തെ സീറ്റിൽ മത്സരിക്കുക എന്നായിരുന്നു റിപ്പോർട്ടുകൾ. ‌‌അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗാന്ധിനഗറിൽ നിന്നാണ് മത്സരിക്കുക. രാജ്നാഥ് സിം​ഗ് ലഖ്നൗവിലും ശിവരാജ് സിം​ഗ് ചൗഹാൻ വിദിശയിലും ജനവിധി തേടും. 

ALSO READ: ദേശീയ ഗെയിംസ് മെഡൽ ജേതാക്കൾക്ക് പാരിതോഷികം പ്രഖ്യാപിച്ചു

അതേസമയം, കേരളത്തിലെ സ്ഥാനാർത്ഥി പട്ടികയിൽ വലിയ സ‍ർപ്രൈസുകളില്ല. പ്രതീക്ഷിച്ചത് പോലെ തൃശൂരിൽ സുരേഷ് ​ഗോപി തന്നെ മത്സരിക്കും. വയനാട്ടിൽ ശോഭ സുരേന്ദ്രന്റെ പേര് ഉയർന്നിരുന്നെങ്കിലും ആലപ്പുഴയിലാണ് ശോഭ സുരേന്ദ്രൻ മത്സരിക്കുക. പി കെ കൃഷ്ണദാസും കുമ്മനം രാജശേഖരനും ആദ്യഘട്ട പട്ടികയിൽ ഇല്ല. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും മത്സര രം​ഗത്തില്ല. പത്തനംതിട്ടിയിൽ പി.സി ജോർജ് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നെങ്കിലും പി.സിക്ക് പകരം അനിൽ ആൻ്റണിയാണ് മത്സരിക്കുക. ഇനി 8 മണ്ഡലങ്ങളിലേയ്ക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിക്കാനുള്ളത്. 

കേരളത്തിലെ ബിജെപിയുടെ സ്ഥാനാ‍ർത്ഥി പട്ടിക

കോഴിക്കോട് - എം ടി രമേശ്
കാസർകോട് - എം എൽ അശ്വനി
തൃശ്ശൂർ - സുരേഷ് ഗോപി
വടകര - പ്രഫുൽ കൃഷ്ണ
പത്തനംതിട്ട - അനിൽ ആൻ്റണി
രാജീവ് ചന്ദ്രശേഖർ - തിരുവനന്തപുരം
ആറ്റിങ്ങൽ - വി മുരളീധരൻ
പാലക്കാട് - സി.കൃഷ്ണകുമാർ
ആലപ്പുഴ - ശോഭാ സുരേന്ദ്രൻ
പൊന്നാനി - നിവേദിത സുബ്രഹ്മണ്യൻ
കണ്ണൂർ - സി.രഘുനാഥ്
മലപ്പുറം - അബ്ദുൾ സലാം

ആദ്യഘട്ട പട്ടികയിൽ ആകെ 34 കേന്ദ്രമന്ത്രിമാർ സ്ഥാനാർത്ഥികളാകുന്നുണ്ട്. രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചു. അതേസമയം, തമിഴ്നാട്ടിലെ ഒരു സീറ്റിലും ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News