സ്പീക്കറിന് നല്ലത് വരാൻ കരയോഗം പ്രസിഡൻറിൻറെ ശത്രു സംഹാരാർച്ചന; നാമജപ സംഗമം മറ്റൊരു വശത്ത്

സ്പീക്കർക്കെതിരെ നാമജപ സംഗമം നടത്തുന്നതിനിടെയാണ് ശത്രു സംഹാര പൂജ, സമുദായവും രാഷ്ട്രീയവും ആയി കൂട്ടിക്കുഴക്കുന്നതിനോട് താല്പര്യം ഇല്ലെന്ന്

Written by - Zee Malayalam News Desk | Last Updated : Aug 2, 2023, 11:36 AM IST
  • അസുരമംഗലം 2128 നമ്പർ കരയോഗത്തിന്റെ പ്രസിഡന്റ് അഞ്ചൽ ജോബാണ് ശത്രുസംഹാര അർച്ചന നടത്തിയത്
  • നാമജപ സംഗമം നടത്തുന്നതിനിടെയാണ് ശത്രു സംഹാര പൂജ
  • തനിക്ക് തെറ്റുപറ്റി എന്ന് ഷംസീർ മാപ്പ് പറയണമെന്ന് എൻഎസ് എസ് ജനറൽ സെക്രട്ടറി
സ്പീക്കറിന് നല്ലത് വരാൻ കരയോഗം പ്രസിഡൻറിൻറെ ശത്രു സംഹാരാർച്ചന; നാമജപ സംഗമം മറ്റൊരു വശത്ത്

കൊല്ലം: സ്പീക്കർ എഎൻ ഷംസീറിൻറെ പ്രസ്താവന ഹൈന്ദവ വിരുദ്ധമെന്ന എൻഎസ്എസിൻറെ അടക്കം വൻ പ്രതിഷേധം നടക്കവെ. സ്പീക്കറിൻറെ പേരിൽ കരയോഗം പ്രസിഡൻറിൻറെ ശത്രു സംഹാര പൂജ. ഇടമുളക്കൽ മണികണ്ഠേശവ മഹാദേവ ക്ഷേത്രത്തിലാണ് പൂജ നടത്തിയത്.ഇടമുളക്കൽ പഞ്ചായത്തിലെ അസുരമംഗലം 2128 നമ്പർ കരയോഗത്തിന്റെ പ്രസിഡന്റ് അഞ്ചൽ ജോബാണ് സ്പീക്കർക്ക് വേണ്ടി ശത്രുസംഹാര അർച്ചന നടത്തിയത്.

സ്പീക്കർക്കെതിരെ നാമജപ സംഗമം നടത്തുന്നതിനിടെയാണ് ശത്രു സംഹാര പൂജ.സമുദായവും രാഷ്ട്രീയവും ആയി കൂട്ടിക്കുഴക്കുന്നതിനോട് താല്പര്യം ഇല്ലെന്ന് അഞ്ചൽ ജോബ് പറഞ്ഞു. അതേസമയം  ശബരിമല പ്രക്ഷോഭത്തിന് സാമാനമായ പ്രതിഷേധം ഉണ്ടാകുമെന്നാണ് വിഷയത്തിൽ എൻ എസ് എസിൻറെ നിലപാട്. തനിക്ക് തെറ്റുപറ്റി എന്ന് ഷംസീർ മാപ്പ് പറയണമെന്ന് എൻഎസ് എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ആവശ്യപ്പെട്ടിരുന്നു.

ALSO READ: ശബരിമല പ്രക്ഷോഭത്തിന് സാമാനമായ പ്രതിഷേധം ഉണ്ടാകും,ആരെയും ആക്രമിക്കുന്നില്ല, പ്രാർത്ഥന മാത്രം- സുകുമാരൻ നായർ

ഷംസീർ സ്പീക്കർ സ്ഥാനത്ത് തുടരാൻ അർഹനല്ല. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിട്ടില്ല തനിക്ക് തെറ്റുപറ്റി എന്ന് ഷംസീർ മാപ്പ് പറയണമെന്നും സുകുമാരൻ നായർ പറഞ്ഞു.ശാസ്ത്രം ഗണപതിക്ക് മാത്രം മതിയോ. മറ്റു മതങ്ങൾക്ക് വേണ്ടേയെന്നും സുകുമാരൻ നായർ ചോദിച്ചിരുന്നു. 

ഗണപതിക്കെതിരായ പരാമർശത്തിൽ  ഹൈന്ദവ വിഭാഗത്തിന് ഒപ്പം ആണ് SNDP യെന്ന് തുഷാർ വെള്ളാപ്പള്ളിയും വ്യക്തമാക്കി. ഒരു വിശ്വാസത്തെയും മോശമായി പറയുന്നത് അംഗീകരിക്കാൻ ആകില്ല നബി തിരുമേനിയെയോ ക്രിസ്തു വിനെയോ മോശമായി ഇവിടെ  പറയുന്നില്ലലോ ഇവരും  മിത്താണെന്ന് വ്യാഖ്യാനിച്ചു പറയുന്നില്ല ഒരു മതത്തിന്റെ മാത്രം വിശ്വാസങ്ങളെ മോശമായി വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News