NSS: സ്പീക്കർക്കെതിരെ നാളെ നാമജപ പ്രതിഷേധം; ഗണപതിക്ഷേത്രങ്ങളിൽ വഴിപാട് നടത്തണമെന്ന് എൻഎസ്എസ്

A N Shamseer Ganapathi Controversy: ഷംസീർ നിരുപാധികം മാപ്പ് പറയാന് തയ്യാറാകണമെന്നാണ് എൻഎസ്എസിന്റെ ആവശ്യം. 

Written by - Zee Malayalam News Desk | Last Updated : Aug 1, 2023, 05:46 PM IST
  • പ്രതിഷേധം സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കും എന്നാണ് എൻഎസ്എസ് പ്രഖ്യാപിച്ചിരിക്കുന്നത്.
  • സംഘപരിവാറിന്റെ സ്വരമാണ് എൻഎസ്എസിന് എന്നും, സുകുമാരൻ നായരുടെ പോക്കറ്റിലല്ലെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലനും വിമർശിച്ചിരുന്നു.
NSS: സ്പീക്കർക്കെതിരെ നാളെ നാമജപ പ്രതിഷേധം; ഗണപതിക്ഷേത്രങ്ങളിൽ വഴിപാട് നടത്തണമെന്ന് എൻഎസ്എസ്

സ്പീക്കർ എഎൻ ഷംസീറിനെ വിടാതെ എൻഎസ്എസ്. ഷംസീർ നടത്തിയ പരാമർശങ്ങൾക്കെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാനാണ് നീക്കം. നാളെ തലസ്ഥാനത്ത് നാമജപ പ്രതിഷേധം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിച്ച ഷംസീറിന്റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പുതിയ സമരപരിപാടികളുമായി സംഘടന തെരുവിലിറങ്ങാൻ ഒരുങ്ങുന്നത്. ഹൈന്ദവവിശ്വാസികൾ  ഗണപതിക്ഷേത്രങ്ങളിൽ ഇതിനായി വഴിപാടുകൾ നടത്തണമെന്നും എൻഎസ്എസ് സിർക്കുലറിൽ ആവശ്യപ്പെടുന്നു. പ്രതിഷേധം സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കും എന്നാണ്  എൻഎസ്എസ് പ്രഖ്യാപിച്ചിരിക്കുന്നത്. 

എന്നാൽ ഇതിനിടെ ഷംസീറിനെ പിന്തുണച്ചുകൊണ്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രം​ഗത്ത് എത്തിയിരുന്നു. ഷംസീർ പറഞ്ഞത് ശാസ്ത്രമാണെന്നും മിത്തുകളെ ചരിത്രവുമായി കൂട്ടിക്കലർത്തരുതെന്നുമായിരുന്നു പറഞ്ഞത്. ഈ സംഭവത്തിൽ  ഷംസീർ മാപ്പുപറയേണ്ട കാര്യമില്ലെന്നും  ഗോവിന്ദൻ പറഞ്ഞു. സംഘപരിവാറിന്റെ സ്വരമാണ് എൻഎസ്എസിന് എന്നും, സുകുമാരൻ നായരുടെ പോക്കറ്റിലല്ലെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലനും വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമാക്കാൻ എൻഎസ്എസ് തീരുമാനിച്ചിരിക്കുന്നത്.

ALSO READ: തക്കാളി വിലയിൽ വീണ്ടും കുതിച്ചുകയറ്റം; വില 200ലേക്ക്

 സ്പീക്കർ സ്ഥാനത്ത് തുടരാൻ ഷംസീറിന് അർഹതയില്ലെന്നും സ്വമേദയാ സ്ഥാനം ഒഴിയാത്ത പക്ഷം സർക്കാർ നടപടി സ്വീകരിക്കാൻ തയ്യാറാകണമെന്നും എൻഎസ്എസ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഷംസീർ നിരുപാധികം മാപ്പ് പറയണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി പുറത്തിറക്കിയ വാർത്ത കുറിപ്പിൽ ആവശ്യപ്പെട്ടു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News