Viral Video: ഉറങ്ങികിടന്ന പൂച്ചയെ ശല്യം ചെയ്ത് പാമ്പ്..! പിന്നെ സംഭവിച്ചത് - വീഡിയോ വൈറൽ

Viral Video: പൂച്ചയുടെ മുഖത്തും ദേഹത്തും ഒക്കെ പാമ്പ് ഇഴഞ്ഞ് നടക്കുന്നുണ്ട്. എന്നാൽ ഇതൊന്നും കാര്യമാക്കാതെ പൂച്ച സുഖമായിട്ട് ഉറങ്ങുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Feb 7, 2023, 05:37 PM IST
  • ഒരു കസേരയിൽ പൂച്ച കിടന്നുറങ്ങുന്നത് നിങ്ങൾക്ക് വീഡിയോയിൽ കാണാം.
  • പെട്ടെന്നാണ് പൂച്ചയുടെ ദേഹത്തേക്ക് ഒരു പാമ്പ് ഇഴഞ്ഞ് കേറുന്നത്.
  • പൂച്ചയുടെ മുഖത്തും ദേഹത്തും ഒക്കെ പാമ്പ് ഇഴഞ്ഞ് നടക്കുന്നുണ്ട്.
Viral Video: ഉറങ്ങികിടന്ന പൂച്ചയെ ശല്യം ചെയ്ത് പാമ്പ്..! പിന്നെ സംഭവിച്ചത് - വീഡിയോ വൈറൽ

ഇന്ന് നമ്മുടെ ഓരോരുത്തരുടെയും ജീവിതവുമായി ഇഴചേർന്നിരിക്കുന്നതാണ് സോഷ്യൽ മീഡിയ. ഇന്റനെറ്റ് ലോകം എന്ന് പറയുന്നത് അതിശയകരമായ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ് നിത്യവും. അറിവ് പകരുന്നതും ഒപ്പം നമ്മളെ രസിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായ ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കപ്പെടാറുണ്ട്. ഉപയോഗപ്രദമായ വിവരങ്ങൾക്കൊപ്പം വിനോദത്തിനുള്ള ഒരു മാർഗം കൂടിയാണിത്. ദൈനംദിന ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന പിരിമുറുക്കങ്ങളിൽ നിന്ന് അൽപ്പം വിശ്രമിക്കാൻ ഇന്റർനെറ്റിൽ പങ്കിടുന്ന വീഡിയോകൾ നമ്മെ സഹായിക്കുന്നു. ഇവയിൽ മൃഗങ്ങളുടെ വീഡിയോകൾക്ക് നിരവധി കാഴ്ചക്കാർ ഉണ്ടാകാറുണ്ട്. 

പൂച്ചകളെ വളർത്താൻ ഇഷ്ടമുള്ളവരാണ് മിക്ക ആളുകളും. അവയുടെ കുസൃതി നിറഞ്ഞ പ്രവൃത്തികൾ കണ്ടിരിക്കാൻ തന്നെ വളരെ രസമാണ്. പൂച്ചകളുമായി ബന്ധപ്പെട്ടുള്ള നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. എന്നാൽ ഒരു പാമ്പ് പൂച്ചയുമായി കളിക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ, ഈ വീഡിയോയിൽ നിങ്ങൾക്ക് അത്തരമൊരു രം​ഗം കാണാം. ഉറങ്ങുന്ന പൂച്ചയെ ശല്യം ചെയ്യുകയാണ് പാമ്പ്. 

Also Read: Viral Video : മൂർഖൻ കിണറ്റിൽ വീണു; രക്ഷിക്കാൻ യുവാവിന്റെ സാഹസികത; വീഡിയോ വൈറൽ

ഒരു കസേരയിൽ പൂച്ച കിടന്നുറങ്ങുന്നത് നിങ്ങൾക്ക് വീഡിയോയിൽ കാണാം. പെട്ടെന്നാണ് പൂച്ചയുടെ ദേഹത്തേക്ക് ഒരു പാമ്പ് ഇഴഞ്ഞ് കേറുന്നത്. പൂച്ചയുടെ മുഖത്തും ദേഹത്തും ഒക്കെ പാമ്പ് ഇഴഞ്ഞ് നടക്കുന്നുണ്ട്. എന്നാൽ ഇതൊന്നും കാര്യമാക്കാതെ പൂച്ച സുഖമായിട്ട് ഉറങ്ങുകയാണ്. എന്നാൽ കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും പൂച്ച ഉണർന്നു. പിന്നെയല്ലേ അവിടെ അത് സംഭവിച്ചത്. 

വീഡിയോ കണ്ടു നോക്കൂ...

 
 
 
 

 
 
 
 
 
 
 
 
 
 
 

 

ശല്യം സഹിക്കാൻ വയ്യാതായപ്പോൾ പൂച്ച ഒന്ന് കണ്ണു തുറന്ന് നോക്കിയപ്പോഴല്ലെ ഇത്രേ നേരം തന്റെ ദേഹത്ത് കയറിയിരുന്നത് പാമ്പ് ആണെന്ന് മനസിലായത്. പാമ്പ് ആണെന്ന് മനസിലായതും പൂച്ച കസേരയിൽ നിന്നും ചാടി താഴെയിറങ്ങുന്നത് വീഡിയോയിൽ കാണാം. one_earth__one_life എന്ന ഇൻസ്റ്റാ​ഗ്രാം പേജിൽ പങ്കുവെച്ച വീഡിയോ നാലായിരത്തിലധികം ആളുകൾ ലൈക്ക് ചെയ്തിട്ടുണ്ട്. നിരവധി പേർ വീഡിയോ കാണുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News