Viral Video: കൂളായി കാറോടിച്ച് കുരങ്ങൻമാർ; ഒടുവിൽ സംഭവിച്ചത് കണ്ടോ?

Viral Video: മൃഗങ്ങളുടെ വിവിധ വീഡിയോകൾ ദിനംപ്രതി സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

Written by - Zee Malayalam News Desk | Last Updated : Oct 8, 2022, 03:46 PM IST
  • രണ്ട് കുരങ്ങൻമാർ ഒരു ടോയ് കാർ ഓടിച്ചുപോകുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്
  • കൂടെ ഒരു പട്ടിക്കുട്ടിയും ഉണ്ട്
  • കാറിന്റെ മുൻസീറ്റിലാണ് കുരങ്ങൻമാർ രണ്ട് പേരും ഇരിക്കുന്നത്
  • ഇവർ ആസ്വദിച്ച് കാർ ഓടിച്ച് പോകുന്നത് വളരെ രസകരമാണ്
Viral Video: കൂളായി കാറോടിച്ച് കുരങ്ങൻമാർ; ഒടുവിൽ സംഭവിച്ചത് കണ്ടോ?

ദിവസവും നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. അവയിൽ സന്തോഷം നൽകുന്നവയും സങ്കടപ്പെടുത്തുന്നവയും അത്ഭുതപ്പെടുത്തുന്നവയും ഭീതിയുളവാക്കുന്നതും എല്ലാം ഉൾപ്പെടും. മൃ​ഗങ്ങളുടെ വിവിധ വീഡിയോകൾ കാണാൻ എല്ലാവർക്കും വളരെ കൗതുകമാണ്. മൃഗങ്ങളുടെ ലോകം വളരെ രസകരമാണ്. ഓരോ ദിവസവും വളരെ വ്യത്യസ്തവും പ്രത്യേകതകളുമുള്ള മൃ​ഗങ്ങളുടെ വിചിത്രവും രസകരവുമായ വീഡിയോകൾ വൈറലാകുന്നു.

കാട്ടിലെ മൃഗങ്ങളുടെ വീഡിയോകൾ കാണാൻ ആളുകൾക്ക് വളരെ കൗതുകമാണ്. അവ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകും. ഇത്തരത്തിൽ കുരങ്ങൻമാരുടെ രസകരമായ വീഡിയോകളും വൈറലാകാറുണ്ട്. അവ പരസ്പരം കളിക്കുന്നതും അബദ്ധങ്ങളിൽ ചാടുന്നതുമെല്ലാം വളരെയധികം പേർ ആസ്വദിക്കുന്ന വീഡിയോകളാണ്. അത്തരത്തിൽ രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 

രണ്ട് കുരങ്ങൻമാർ ഒരു ടോയ് കാർ ഓടിച്ചുപോകുന്നതാണ് വീഡിയോ ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്. കൂടെ ഒരു പട്ടിക്കുട്ടിയും ഉണ്ട്. കാറിന്റെ മുൻസീറ്റിലാണ് കുരങ്ങൻമാർ രണ്ട് പേരും. നായ്ക്കുട്ടി പുറകിലെ സീറ്റിലും. ഇവർ ആസ്വദിച്ച് കാർ ഓടിച്ച് പോകുന്നത് വളരെ രസകരമാണ്. എന്നാൽ കാർ ടേൺ ചെയ്ത് മറ്റൊരു കാറിൽ ചെന്ന് ഇടിക്കുകയാണ്. നിർത്തിയിട്ടിരിക്കുന്ന ഒരു കാറിന്റെ ടയറിന്റെ ഭാ​ഗത്താണ് കുരങ്ങൻമാരുടെ കാർ ഇടിക്കുന്നത്.

എന്നാൽ, ഇതൊന്നും വിഷയമല്ലാതെ ഇവർ കാർ റിവേഴ്സ് എടുത്ത് യു ടേൺ എടുത്ത് വന്ന ഭാ​ഗത്തേക്ക് തിരിച്ച് പോകുകയാണ്. ഇവർക്ക് ഇൻഷുറൻസ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന ക്യാപ്ഷനോടെ ഫൺ വൈറൽ വീഡിയോസ് എന്ന ഉപയോക്താവാണ് ട്വിറ്ററിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോ ദൃശ്യങ്ങൾ കണ്ടത്. കുരങ്ങൻമാരുടെ ഡ്രൈവിങ് രസകരമായിരിക്കുന്നുവെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News