Viral video: 'നല്ല വൃ‍ത്തിയായി അലക്കണം'; തുണി കഴുകുന്ന കുരങ്ങന്റെ വീഡിയോ വൈറൽ

Monkey: മനുഷ്യരെപ്പോലെ വീട്ടുജോലികൾ ചെയ്യുന്ന കുരങ്ങിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Aug 21, 2022, 12:50 PM IST
  • വീഡിയോയിൽ, കുരങ്ങൻ ഒരു അലക്കുകാരനെ അനുകരിക്കുന്നതായി തോന്നും
  • അലക്കുകാരൻ വസ്ത്രം കഴുകുന്നത് പോലെ വളരെ കാര്യക്ഷമമായാണ് കുരങ്ങനും വസ്ത്രങ്ങൾ കഴുകുന്നത്
  • കുരങ്ങൻ ഒരു ടബ്ബ് വെള്ളവും തുണിയും ബ്രഷും ഡിറ്റർജന്റ് സോപ്പുമായി ഇരിക്കുന്നത് വീഡിയോയിൽ കാണാം
Viral video: 'നല്ല വൃ‍ത്തിയായി അലക്കണം'; തുണി കഴുകുന്ന കുരങ്ങന്റെ വീഡിയോ വൈറൽ

വൈറൽ വീഡിയോ: ബുദ്ധിയുള്ള മൃഗങ്ങളിൽ ഒന്നാണ് കുരങ്ങുകൾ. കുരങ്ങുകൾ മനുഷ്യരെ അനുകരിക്കുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. ഇവയിൽ പലതും വളരെ രസകരമായിരിക്കും. ഇത്തരം വീഡിയോകൾ കാണാൻ മിക്ക ആളുകൾക്കും വളരെ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ഇത്തരം വീഡിയോകൾ വളരെ പെട്ടെന്ന് വൈറലാകുകയും ചെയ്യും. ഇപ്പോഴിതാ, മനുഷ്യരെപ്പോലെ വീട്ടുജോലികൾ ചെയ്യുന്ന കുരങ്ങിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇതൊരു പഴയ വീഡിയോ ആണെങ്കിലും ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

വീഡിയോയിൽ, കുരങ്ങൻ ഒരു അലക്കുകാരനെ അനുകരിക്കുന്നതായി തോന്നും. അലക്കുകാരൻ വസ്ത്രം കഴുകുന്നത് പോലെ വളരെ കാര്യക്ഷമമായാണ് കുരങ്ങനും വസ്ത്രങ്ങൾ കഴുകുന്നത്. കുരങ്ങൻ ഒരു ടബ്ബ് വെള്ളവും തുണിയും ബ്രഷും ഡിറ്റർജന്റ് സോപ്പുമായി ഇരിക്കുന്നത് വീഡിയോയിൽ കാണാം. അവന്റെ മുന്നിൽ നനഞ്ഞ വസ്ത്രങ്ങൾ ഉണ്ട്. തുടർന്ന് തുണിയിൽ സോപ്പ് തേച്ചതിന് ശേഷം തുണികൾ കല്ലിൽ തല്ലി അലക്കുകയാണ്.

ALSO READ: Viral Video: ഇരയും വേട്ടക്കാരനും; മുതലയും ചീറ്റപ്പുലിയും തമ്മിലുള്ള പോരാട്ട

കുരങ്ങൻ ഒരു ബ്രഷ് ഉപയോഗിച്ച് വസ്ത്രങ്ങൾ നന്നായി വൃത്തിയാക്കുന്നുണ്ട്. തുടർന്ന് അവ വെള്ളം നിറച്ചുവച്ചിരിക്കുന്ന പാത്രത്തിൽ കഴുകുന്നു. ഒരു കുരങ്ങൻ വസ്ത്രം അലക്കുന്നതിൽ മുഴുകിയിരിക്കുന്നത് കാണുന്നത് അസാധാരണവും വിചിത്രവുമായതിനാൽ ഈ കാഴ്ച രസകരമാണ്. നിരവധി പേരാണ് കുരങ്ങന്റെ വസ്ത്രം കഴുകൽ വളരെ രസകരമായിരിക്കുന്നുവെന്ന് അഭിപ്രായപ്പെടുന്നത്. വീഡിയോ വളരെ വേ​ഗത്തിൽ തന്നെ വൈറലായിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News