Viral Video: വിവാഹച്ചടങ്ങിൽ സുഹൃത്ത് നൽകിയ സമ്മാനം കണ്ട് നാണിച്ച് വരൻ, ഒപ്പം വധുവും..! വീഡിയോ വൈറൽ

Viral Video: സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ വരാറുണ്ട് അതിൽ വരന്റെ സുഹൃത്തുക്കൾ എന്തെങ്കിലും രസകരമായ കാര്യങ്ങൾ ഒപ്പിച്ചിട്ടുണ്ടാകും.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വധുവും വരനും വിവാഹ വേദിയിൽ ഇരിക്കുന്നതും പെട്ടെന്ന് അവരുടെ സുഹൃത്തുക്കൾ അവരുടെ അടുത്തേക്ക് എത്തുന്നതും.  

Written by - Ajitha Kumari | Last Updated : Jul 29, 2022, 05:35 PM IST
  • വിവാഹച്ചടങ്ങിൽ സുഹൃത്ത് നൽകിയ സമ്മാനം കണ്ട് നാണിച്ച് വരൻ
  • വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകൾ സോഷ്യൽ മീഡിയയിൽ എപ്പോഴും കാണാൻ കഴിയും
  • വിവാഹത്തിൽ സുഹൃത്തുക്കൾ ഇല്ലെങ്കിൽ വിനോദം മങ്ങും എന്നാണല്ലോ
Viral Video: വിവാഹച്ചടങ്ങിൽ സുഹൃത്ത് നൽകിയ സമ്മാനം കണ്ട് നാണിച്ച് വരൻ, ഒപ്പം വധുവും..! വീഡിയോ വൈറൽ

Viral Video: ഒരു വിവാഹം ഉറപ്പിക്കുമ്പോൾ വരന്റെ ആയാലും വധുവിന്റെ ആയാലും സുഹൃത്തുക്കളും വിവാഹത്തിനുള്ള തയ്യാറെടുപ്പുകൾ എടുക്കാറുണ്ട്. ശരിക്കും പറഞ്ഞാൽ വിവാഹത്തിൽ പങ്കെടുക്കാൻ സുഹൃത്തുക്കൾ ഇല്ലെങ്കിൽ പിന്നെ വിവാഹത്തിന് ഒരു രസവുമുണ്ടാകില്ല എന്നത് വലിയ സത്യമാണ്.   വിവാഹത്തിൽ സുഹൃത്തുക്കൾ ഇല്ലെങ്കിൽ വിനോദം മങ്ങും എന്നാണല്ലോ പറയുക അവർ ഉണ്ടെങ്കിൽ രസം ഒന്ന് വേറെ തന്നെയാണ്.  അത്തരത്തിലുള്ള നിരവധി വീഡിയോകൾ സോഷ്യൽ മീഡയയിൽ വൈറലാകാറുണ്ട്.  അതിൽ വരന്റെ സുഹൃത്തുക്കൾ രസകരമായ എന്തെങ്കിലും ഒപ്പിക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. അങ്ങനൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വധുവും വരനും വിവാഹ വേദിയിൽ ഇരിക്കുന്നതും പെട്ടെന്ന് അവരുടെ സുഹൃത്തുക്കൾ അവിടെയെത്തുന്നതും.  സുഹൃത്തുക്കൾ അതിഥികളുടെ മുന്നിൽ വച്ചുതന്നെ വരന്റെ കയ്യിൽ ഒരു സമ്മാനം നൽകുന്നു അത് കണ്ട വരൻ ശരിക്കും ഞെട്ടിപ്പോയി.

Also Read: Viral Video: സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരൻ ഒപ്പിച്ചു ഉഗ്രൻ പണി, നാണിച്ച് മുഖം ചുവന്ന് വധു..! വീഡിയോ വൈറൽ

വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വേദിയിൽ വെച്ച് വരന് സുഹൃത്തുക്കൾ ഒരു പോളിത്തീനിൽ പൊതിഞ്ഞ ഒരു സമ്മാനം നൽകുന്നത്. സമ്മാനം കയ്യിൽകിട്ടിയപ്പോൾ അതിന്റെയുള്ളിൽ എന്തായിരിക്കും എന്ന ചിന്ത സ്വാഭാവികമായും വധുവിനുണ്ടായി.  ഇതിനിടയിൽ അവിടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ഗിഫ്റ്റ് തുറക്കാൻ വരനോട് ആവശ്യപ്പെട്ടു. എങ്കിലും വരന് മനസിലായി ഇതിനകത്ത് സുഹൃത്തുക്കൾ എന്തോ ഒപ്പിച്ചിട്ടുണ്ടെന്ന്.  അതുകൊണ്ടുതന്നെ വരന്റെ മുഖത്ത് ചിരിയുണ്ട്‌.  ഒടുവിൽ വധുവും വളരെ താല്പര്യത്തോടെ ആ പാക്കറ്റിലേക്ക് നോക്കാൻ തുടങ്ങിയപ്പോൾ വരൻ ആ പാക്കറ്റ് തുറക്കാൻ തുടങ്ങുകയും അവന്റെ അടുത്തു നിൽക്കുന്ന സുഹൃത്തുക്കൾ ഉറക്കെ ചിരിക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ സാധിക്കും. വീഡിയോ കാണാം...

Also Read: രാജവെമ്പാലയും മംഗൂസും തമ്മിൽ കിടിലം പോരാട്ടം, ഒടുവിൽ..! വീഡിയോ കണ്ടാൽ ഞെട്ടു!

 

 
 
 
 
 
 
 
 
 
 
 

A post shared by Kichu's Abi (@kichus_abi)

Also Read: Viral Video: നാഗ്-നാഗിനി പ്രണയരംഗം കണ്ടിട്ടുണ്ടോ? കണ്ടു നോക്കൂ..! വീഡിയോ വൈറൽ 

വരൻ പാക്കറ്റ് തുറന്ന് പോളിത്തീനിനുള്ളിലേക്ക് കൈഇട്ടപ്പോൾ തന്നെ അവന് മനസിലായി തനിക്ക് സമ്മാനമായി കൂട്ടുകാർ എന്താണ് തന്നതെന്ന്.  എങ്കിലും അതെന്താണെന്ന് കവറിനകത്തേക്ക് എന്ന് നോക്കിയ വരൻ ശരിക്കും നാണിച്ചുപോയി. ശേഷം വരൻ ആ കവർ തുറക്കാതെ തന്റെ കസേരയുടെ അടിയിലേക്ക് ഇടുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.  ഈ സമയം നിങ്ങൾ വരന്റെ അടുത്തിരിക്കുന്ന വധുവിന്റെ ഭാവം ഒന്ന് കാണണം.  ശരിക്കും പോളിത്തീനിനുള്ളിലേക്ക് ആശ്ചര്യപ്പെട്ടു നോക്കിയിരുന്ന വധു പിന്നെ അവിടെ നാണിച്ചു മുഖം പൊത്തിയിരിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.  നിമിഷങ്ങൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ശരിക്കും വൈറലാകുകയാണ്. kichus_abi എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ നിരവധിപേർ ലൈക്ക് അടിക്കുകയും ചെയ്തിട്ടുണ്ട് . ഇതുവരെ ഈ വീഡിയോയ്ക്ക് 634k ലൈക്ക്സും 17M വ്യൂസും ലഭിച്ചിട്ടുണ്ട്.  ഒപ്പം നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News