Viral Video: മരംകൊത്തിയുടെ പൊത്തിൽ കയറിയ പാമ്പിന് കിട്ടി എട്ടിന്റെ പണി! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പാമ്പിനേയും മരംകൊത്തിയേയും. രണ്ടുപേരും തമ്മിൽ കടുത്ത പോരാട്ടം നടക്കുന്നതും  നിങ്ങൾക്ക് വിഡിയോയിൽ കാണാൻ കഴിയും.

Written by - Ajitha Kumari | Last Updated : Jul 25, 2022, 12:34 PM IST
  • മരംകൊത്തിയുടെ പൊത്തിൽ കയറിയ പാമ്പ്
  • പാമ്പും മരംകൊത്തിയും തമ്മിൽ പൊരിഞ്ഞ പോരാട്ടം
Viral Video: മരംകൊത്തിയുടെ പൊത്തിൽ കയറിയ പാമ്പിന് കിട്ടി എട്ടിന്റെ പണി! വീഡിയോ വൈറൽ

Viral Video: പാമ്പ് പലപ്പോഴും മറ്റ് ജീവിയുടെ മാളത്തിലോ അല്ലെങ്കിൽ പൊത്തിലൊ പ്രവേശിച്ച് പതുങ്ങിയിരിക്കാറുണ്ട്. സാധാരണയായി പാമ്പ് എലികളുടെ മാളങ്ങളാണ് ലക്ഷ്യമിടുന്നത്. എന്നാൽ ഇത്തവണ പാമ്പ് തറയിലല്ല പകരം മരത്തിലാണ് കയറി പറ്റിയിരിക്കുന്നത്.  അതായത് ഒരു മരംകൊത്തിയുടെ പൊത്തിലായിരുന്നു പാമ്പ് പതുങ്ങിയിരുന്നത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ നല്ല രീതിയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 

Also Read: Viral Video: വെള്ളത്തിൽ ഇറങ്ങിയ മുങ്ങൽ വിദഗ്ധൻ ചെന്നുപെട്ടത് കൂറ്റൻ അനക്കോണ്ടയുടെ മുന്നിൽ, പിന്നെ സംഭവിച്ചത്..!

പാമ്പ് തന്റെ പൊത്തിൽ കയറി ഇരിക്കുന്നത് കണ്ട മരംകൊത്തിയ്ക്ക് കോപം സഹിക്കാൻ കഴിഞ്ഞില്ല അതുകൊണ്ടുതന്നെ പിന്നെ എന്താണ് മരംകൊത്തി ചെയ്തതെന്ന് നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  തന്റെ പൊത്തിൽ പതുങ്ങിയിരിക്കുന്ന പാമ്പിനെ തന്റെ കൊക്ക് ഉപയോഗിച്ച് കൊത്തി കൊത്തി പുറത്തേക്ക് കൊണ്ടുവരുന്നത് നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  ഒടുവിൽ പതിയെ തല പുറത്തിട്ട് പാമ്പ് പുറത്തേക്ക് വന്നു പിന്നെ നടന്നത് ഒരു ഘോരയുദ്ധമായിരുന്നു.

Also Read: Viral Video: കാട്ടാനയ്ക്ക് മുന്നിൽ കൂളായി ബൈക്കിലിരിക്കുന്ന യുവാവ്..! അതിരപ്പള്ളിയിലെ വീഡിയോ വൈറലാകുന്നു

വൈറലായ ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും മരംകൊത്തി തനിക്കായി ഒരു പൊത്ത് മരത്തിൽ ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു.  അവിടെയായിരുന്നു അത് വന്നു വിശ്രമിക്കുകയുമൊക്കെ ചെയ്തിരുന്നതും.  എന്നാൽ ഒരു പാമ്പ് പതുങ്ങി ആ പൊത്തിൽ കയറി കൂടുകയായിരുന്നു.  ഇത് മരംകൊത്തിയ്ക്ക് തീരെ ഇഷ്ടപ്പെട്ടില്ല അത് തന്റെ പൊത്തിന്റെ അടുത്ത് ചെന്ന് പാമ്പിനെ ആക്രമിക്കാൻ തുടങ്ങി.  ഒടുവിൽ ഒരു രക്ഷയും ഇല്ലാതെ വന്നപ്പോൾ പാമ്പ് പുറത്തേക്ക് തലയിടുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  പിന്നെ നടന്നത് ഘോരയുദ്ധമായിരുന്നു.   പാമ്പ് മരംകൊത്തിയുടെ കൊത്തിനെ ചെറുക്കാൻ നന്നായി ശ്രമിക്കുകയും ഇടയ്ക്ക് മരംകൊത്തിയെ വായ്ക്കകത്ത് ആക്കാനുള്ള ശ്രമം നടത്തുകയും ചെയ്യുന്നത് നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും. മരംകൊത്തി തറയിൽ നിൽക്കാതെ നടത്തിയ യുദ്ധത്തിനൊടുവിൽ പാമ്പിന് ആ പൊത്തിൽ നിന്നും ഇറങ്ങിപ്പോകേണ്ടി വന്നു.  വീഡിയോ കാണാം...

Also Read: Viral Video: സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരൻ ഒപ്പിച്ചു ഉഗ്രൻ പണി, നാണിച്ച് മുഖം ചുവന്ന് വധു..! വീഡിയോ വൈറൽ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by @planet_visit

Also Read: Vivah Rekha: ജീവിത പങ്കാളിയെ കുറിച്ചുള്ള രഹസ്യമറിയാം നിങ്ങളുടെ കൈപ്പത്തിയിൽ നിന്നും!

മരംകൊത്തിയുടെ നിർത്താതെയുള്ള ആക്രമണത്തിലും എങ്ങനെയെങ്കിലും അതിനകത്തു പിടിച്ചു നിൽക്കാൻ പാമ്പ് നല്ല രീതിയിൽ ശ്രമിക്കുന്നുണ്ട്.  അത് നിങ്ങൾക്ക് വീഡിയോ കാണുമ്പോൾ മനസിലാകും.  ഇതിനായി ഇരുവരും തമ്മിൽ ഭയങ്കരമായ യുദ്ധം നടക്കുന്നതും നിങ്ങൾക്ക് കാണാം. വൈറലാകുന്ന ഈ വീഡിയോ planet_visit എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വീഡിയോക്ക് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ നല്ല പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്.  വൈറലാകുന്ന വീഡിയോയ്ക്ക് ഇതുവരെ 74.1k വ്യൂസും മൂവായിരത്തിലധികം ലൈക്‌സും ലഭിച്ചിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News