Viral Video: മനുഷ്യക്കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ കുരങ്ങൻ ചെയ്തത്... കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ

Viral Video:  ചില വീഡിയോകൾ കണ്ടാൽ നമ്മൾ ശരിക്കും ഞെട്ടിപ്പോകും അത്തരത്തിലുള്ള ഒരു വീഡിയോയാൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു കുരങ്ങൻ ഒരു ടോയ് ബൈക്ക് പോലുള്ള ഒന്നിലിരുന്നുകൊണ്ട് പാഞ്ഞു വരുന്നത്. 

Written by - Ajitha Kumari | Last Updated : Jul 26, 2022, 03:12 PM IST
  • പലതരത്തിലുള്ള വീഡിയോകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു ലോകമാണ് സോഷ്യൽ മീഡിയ
  • നിങ്ങൾക്ക് ഒരിക്കലും നേരിട്ടു കാണാൻ കഴിയാത്ത കാര്യങ്ങൾ വരെ ഇവിടെ കാണാൻ സാധിക്കും
Viral Video: മനുഷ്യക്കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ കുരങ്ങൻ ചെയ്തത്... കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ

Viral Video: പലതരത്തിലുള്ള വീഡിയോകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു ലോകമാണ് സോഷ്യൽ മീഡിയ.  നിങ്ങൾക്ക് ഒരിക്കലും നേരിട്ടു കാണാൻ കഴിയാത്ത കാര്യങ്ങൾ വരെ ഇവിടെ കാണാൻ സാധിക്കും. ചില വീഡിയോകൾ കണ്ടാൽ നമുക്ക് അത്ഭുതമാണ് ഉണ്ടാകുന്നതെങ്കിൽ ചിലത് കണ്ടാൽ നാം ശരിക്കും പേടിച്ചു പോകുകയും മറ്റു ചിലത് നമ്മുടെ കണ്ണ് നനയുകയും ചെയ്യാറുണ്ട്. 

Also Read: യാത്രയയപ്പ് സമയത്ത് പെട്ടെന്ന് കോപിഷ്ഠയായി വധു, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറലാകുന്നു 

എന്നാൽ ചില വീഡിയോകൾ കണ്ടാൽ നമ്മൾ ശരിക്കും ഞെട്ടിപ്പോകും അത്തരത്തിലുള്ള ഒരു വീഡിയോയാൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു കുരങ്ങൻ ഒരു ടോയ് ബൈക്ക് പോലുള്ള ഒന്നിലിരുന്നുകൊണ്ട് പാഞ്ഞു വരുന്നത്.  നമ്മൾ അത് ഒരു രസമായി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് വലിയൊരു സംഭവം അവിടെ നടക്കുന്നത്.  അതായത് കുരങ്ങൻ ടോയ് ബൈക്ക് ചവിട്ടി കളിക്കുകയല്ല അതിന്റെ ഉദ്ദേശം വേറെയാണ്.  അത് നമുക്ക് വീഡിയോയിൽ കാണാൻ കഴിയും.  എന്തായാലും വീഡിയോ കണ്ടാൽ നാം ശരിക്കും ഞെട്ടിപ്പോകും. 

Also Read: മരംകൊത്തിയുടെ പൊത്തിൽ കയറിയ പാമ്പിന് കിട്ടി എട്ടിന്റെ പണി! വീഡിയോ വൈറൽ 

 

അതായത് പാഞ്ഞുവരുന്ന കുരങ്ങൻ എത്തുന്നത് അവിടെയിരിക്കുന്ന കുട്ടികളുടെ അടുത്തേയ്ക്കാണ്.  മൂന്നു കുട്ടികൾ അവിടെ ഒരു ബഞ്ചിൽ ഇരിക്കുകയായിരുന്നു. ഒരാളുടെ കയ്യിൽ ഒരു കുഞ്ഞികൊച്ചുമുണ്ട്.  അവിടേയ്ക്ക് പാഞ്ഞുവന്ന കുരങ്ങൻ ആ ടോയ് ബൈക്ക് ഉപേക്ഷിച്ചിട്ട് ചെയ്തത് കണ്ടാൽ ശരിക്കും നമ്മുടെ ശ്വാസം നിലച്ചുപോകും.  അതായത് ആ ടോയ് ബൈക്ക് അവിടെയിട്ടിട്ട് പകരം അവിടെയിരുന്നു ഒരു കുട്ടിയെ വലിച്ചെടുത്തോണ്ട് പോകുകയാണ്.  കൊച്ചിനെ ആദ്യം വലിച്ചു പിടിക്കുന്നുണ്ടെങ്കിലും പെട്ടെന്ന് കുട്ടി കുരങ്ങന്റെ കയ്യിൽ നിന്നും വഴുതി പോയി.  എന്നിട്ടും പിന്മാറാതെ കുരങ്ങൻ ആ കുട്ടിയെ തറയിൽ നിന്നും തുണിയിൽ പിടിച്ചു വലിച്ചുകൊണ്ട് പോകാൻ ശ്രമിക്കുകയാണ്.

Also Read: Viral Video: നാഗ്-നാഗിനി പ്രണയരംഗം കണ്ടിട്ടുണ്ടോ? കണ്ടു നോക്കൂ..! വീഡിയോ വൈറൽ

ഒടുവിൽ അവിടെ ടെറസിന്റെ മുകളിലും മറ്റുമായി നിന്നവർ ബഹളം വച്ചതിനെ തുടർന്ന് ഒരാൾ അവിടേയ്ക്ക് പെട്ടെന്ന് ഓടിവരികയും ഇതുകണ്ട കുരങ്ങൻ കുട്ടിയെ അവിടെ ഉപേക്ഷിച്ചിട്ട് പോകുകയുമായിരുന്നു.  പേടിച്ചു വരണ്ട കുഞ്ഞു കരഞ്ഞുകൊണ്ട് തിരികെ ഓടിവരുന്നതും നമുക്ക് വീഡിയോയിൽ കാണാൻ കഴിയും. ഒരു പക്ഷെ അവിടെ ആരുമില്ലായിരുന്നുവെങ്കിൽ കുരങ്ങൻ ആ കുട്ടിയെ കൊണ്ടുപോയേനെ എന്നത് വീഡിയോയിൽ നിന്നും വ്യക്തമാണ്.   വീഡിയോ കാണാം...

 

Also Read: രശ്‌മിക രക്ഷിത് ഷെട്ടിയുമായി പിരിയാൻ കാരണം താനാണ്; വെളിപ്പെടുത്തലുമായി വേണു സ്വാമി 

വൈറലാകുന്ന ഈ വീഡിയോ @TheFigen എന്ന ഒരു ട്വിറ്റർ പേജിലാണ് പങ്കുവെച്ചിരിക്കുന്നത്. ഇതിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം എന്നാണ് പറയുന്നത്. ഏതായാലും വീഡിയോ നല്ല രീതിയിൽ വൈറലാകുകയാണ്.  വീഡിയോയ്ക്ക് ഇതുവരെ 41.9M വ്യൂസും 29.6k ലൈക്‌സും ലഭിച്ചിട്ടുണ്ട്. വീഡിയോ കണ്ടാൽ ശരിക്കും ഞെട്ടിപ്പോകും സംശയമില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News