യുപിഎസ്‌സി റിക്രൂട്ട്‌മെന്റ് 2023: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) കൺസൾട്ടന്റ് തസ്തികകളിലേക്കുള്ള അപേക്ഷാ നടപടികൾ ഇന്ന് അവസാനിക്കും. ഏപ്രിൽ 30 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി. സർക്കാരിന്റെ ഏതെങ്കിലും മന്ത്രാലയത്തിൽ നിന്നോ വകുപ്പിൽ നിന്നോ വിരമിച്ചവരായ ഉദ്യോഗാർഥികളിൽ നിന്നാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in വഴി അപേക്ഷിക്കാം. ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് വഴി ഓർഗനൈസേഷനിലെ 12 ഒഴിവുള്ള തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ഉദ്യോഗാർഥി PPS (L-11)/ PS (L-8)/ PA (L-7) ആയി അല്ലെങ്കിൽ കേന്ദ്രത്തിലെ ഏതെങ്കിലും മന്ത്രാലയത്തിൽ നിന്നോ വകുപ്പിൽ നിന്നോ തത്തുല്യ തലത്തിൽ വിരമിച്ചവർ ആയിരിക്കണം.
അപേക്ഷകർ പൂരിപ്പിച്ച അപേക്ഷാ ഫോം ഡെപ്യൂട്ടി സെക്രട്ടറി (എഡിഎംഎൻ), ആർ.നമ്പർ, 11, ആനി ബിൽഡിംഗ് (ഗ്രൗണ്ട് ഫ്ലോർ), യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ, ധോൽപൂർ ഹൗസ്, ഷാജഹാൻ റോഡ്, ന്യൂഡൽഹി- 110069 എന്ന വിലാസത്തിൽ അയയ്ക്കണം. ഉദ്യോഗാർഥികൾക്ക് യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി കൂടുതൽ വിശദാംശങ്ങൾ അറിയാം.
സിആർപിഎഫിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ; അപേക്ഷ സമർപ്പിക്കേണ്ട വിധം ഇങ്ങനെ
സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) സബ് ഇൻസ്പെക്ടർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാ നടപടികൾ മെയ് ഒന്നിന് ആരംഭിക്കും. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തിയതി മെയ് 21 ആണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ rect.crpf.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് വഴി 212 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.
ഒഴിവുകളുടെ വിശദാംശങ്ങൾ:
സബ് ഇൻസ്പെക്ടർ (ആർഒ): 19 തസ്തികകൾ
സബ് ഇൻസ്പെക്ടർ (ക്രിപ്റ്റോ): 7 തസ്തികകൾ
സബ് ഇൻസ്പെക്ടർ (ടെക്നിക്കൽ): 5 തസ്തികകൾ
സബ് ഇൻസ്പെക്ടർ (സിവിൽ) (പുരുഷന്മാർ): 20 തസ്തികകൾ
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (ടെക്നിക്കൽ): 146 തസ്തികകൾ
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (ഡ്രാഫ്റ്റ്സ്മാൻ): 15 തസ്തികകൾ
യോഗ്യതാ മാനദണ്ഡം:
സബ്-ഇൻസ്പെക്ടർ (ആർഒ): അപേക്ഷകർക്ക് മാത്തമാറ്റിക്സ്, ഫിസിക്സ് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളുള്ള അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദമോ തത്തുല്യമോ ഉണ്ടായിരിക്കണം.
സബ് ഇൻസ്പെക്ടർ (ക്രിപ്‌റ്റോ): ഉദ്യോഗാർത്ഥികൾക്ക് മാത്തമാറ്റിക്‌സും ഫിസിക്‌സും വിഷയങ്ങളുള്ള അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദമോ തത്തുല്യമോ ഉണ്ടായിരിക്കണം.
സബ്-ഇൻസ്പെക്ടർ (ടെക്‌നിക്കൽ): ഉദ്യോഗാർത്ഥികൾക്ക് പ്രധാന വിഷയമായി ഇലക്ട്രോണിക്‌സ് അല്ലെങ്കിൽ ടെലികമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബിഇ/ബിടെക് അല്ലെങ്കിൽ തത്തുല്യം അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്‌സ് അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയർമാരുടെ യോഗ്യത ഉണ്ടായിരിക്കണം.
സബ് ഇൻസ്പെക്ടർ (സിവിൽ) (പുരുഷന്മാർ): ഉദ്യോഗാർത്ഥികൾക്ക് അംഗീകൃത ബോർഡ്/ സ്ഥാപനം അല്ലെങ്കിൽ യൂണിവേഴ്സിറ്റി അല്ലെങ്കിൽ തത്തുല്യമായ സിവിൽ എഞ്ചിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ ഉള്ള ഒരു ഇന്റർമീഡിയറ്റ് ഉണ്ടായിരിക്കണം.
അസിസ്റ്റന്റ് സബ്ഇൻസ്‌പെക്ടർ (ടെക്‌നിക്കൽ): ഉദ്യോഗാർത്ഥികൾക്ക് അംഗീകൃത ബോർഡിൽ നിന്ന് 10-ാം ക്ലാസ് പാസായിരിക്കണം, അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് റേഡിയോ എഞ്ചിനീയറിംഗിലോ ഇലക്ട്രോണിക്‌സിലോ കമ്പ്യൂട്ടറിലോ മൂന്ന് വർഷത്തെ ഡിപ്ലോമയും ഉണ്ടായിരിക്കണം.
അസിസ്റ്റന്റ് സബ്ഇൻസ്‌പെക്ടർ (ഡ്രാഫ്റ്റ്‌സ്‌മാൻ): ഉദ്യോഗാർത്ഥികൾക്ക് അംഗീകൃത ബോർഡിൽ നിന്ന് ഇംഗ്ലീഷ്, ജനറൽ സയൻസ്, മാത്തമാറ്റിക്‌സ് എന്നിവയ്‌ക്കൊപ്പം മെട്രിക്‌സിൽ വിജയിച്ചിരിക്കണം, കൂടാതെ ഒരു സർക്കാർ അംഗീകൃത പോളിടെക്നിക്കിൽ നിന്ന് ഡ്രാഫ്റ്റ്‌സ്‌മാൻ കോഴ്‌സിൽ (സിവിൽ / മെക്കാനിക്കൽ എഞ്ചിനീയറിംഗ്) മൂന്ന് വർഷത്തെ ഡിപ്ലോമയും ഉണ്ടായിരിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...