Fire Breaks out in UP Hospital: യുപി മെഡിക്കൽ കോളേജിൽ തീപിടിത്തം; 10 നവജാത ശിശുക്കൾ വെന്തുമരിച്ചു

Fire Accident: തീപിടിത്തമുണ്ടായ കുട്ടികളുടെ വാർഡിൽ ഉണ്ടായിരുന്ന 54 കുട്ടികളിൽ 37 പേരെ രക്ഷപ്പെടുത്തിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 16, 2024, 08:13 AM IST
  • ഝാൻസിയിലെ മഹാറാണി ലക്ഷ്മിഭായ് ആശുപത്രിയിൽ വൻ തീപിടിത്തം
  • 10 നവജാത ശിശുക്കൾ വെന്തുമരിച്ചു
  • തീപിടുത്തത്തിൽ 16 കുഞ്ഞുങ്ങൾക്ക്‌ പൊള്ളലേറ്റു
Fire Breaks out in UP Hospital: യുപി മെഡിക്കൽ കോളേജിൽ തീപിടിത്തം; 10 നവജാത ശിശുക്കൾ വെന്തുമരിച്ചു

ഉത്തർപ്രദേശ്: ഝാൻസിയിലെ മഹാറാണി ലക്ഷ്മിഭായ് ആശുപത്രിയിൽ വൻ തീപിടിത്തമുണ്ടായി. മെഡിക്കൽ കോളേജിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ മരിച്ചതായും അധികൃതർ അറിയിച്ചു. 

Also Read: 18 മാസത്തെ DA കുടിശിക ഈ മാസം ലഭിക്കുമോ? ലഭിക്കുമെങ്കിൽ എപ്പോൾ? അറിയാം...

തീപിടുത്തത്തിൽ 16 കുഞ്ഞുങ്ങൾക്ക്‌ പൊള്ളലേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. അപകട കാരണം ഷോർട്ട് സർക്യൂട്ടാണ് എന്നാണ് പ്രഥമിക നി​ഗമനം.  വെള്ളിയാഴ്ച രാത്രി 10:35 ഓടെയാണ് തീപിടിത്തമുണ്ടായത്. 

തെക്കോട്ടിടുത്തം നടന്ന ഉടനടി 37 കുട്ടികളെ സുരക്ഷിതമായി രക്ഷപ്പെടുത്തി എന്നാൽ പത്ത് കുഞ്ഞുങ്ങളെ രക്ഷിക്കാനായില്ല. തീപിടിത്തത്തിൻ്റെ കാരണം അന്വേഷിക്കാൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.  സംഭവ സ്ഥലത്ത് ആറ് ഫയർ എഞ്ചിനുകൾ ഉണ്ടെന്നും ഝാൻസി കളക്ടർ അവിനാഷ് കുമാർ അറിയിച്ചു. മെഡിക്കൽ കോളേജിൽ നിന്ന് രോഗികളെ ഒഴിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ചേർന്ന് ജനലുകൾ തകർത്ത് രോഗികളെ രക്ഷിക്കുന്നത്‌ ദൃശ്യങ്ങളിലൂടെ കാണാം.

Also Read: ഇടവ രാശിക്കാർ അപരിചിതരെ വിശ്വസിക്കരുത്, ധനു രാശിക്കാർക്ക് സങ്കീർണ്ണതകൾ ഏറും, അറിയാം ഇന്നത്തെ രാശിഫലം!

ഝാൻസി മെഡിക്കൽ കോളേജിലെ എൻഐസിയുവിലുണ്ടായ അപകടത്തിൽ കുട്ടികളുടെ മരണം അങ്ങേയറ്റം ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്സിലൂടെ അറിയിച്ചു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News