Hathras Gang Rape Case: പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, കുടുംബത്തിന് നുണപരിശോധന

 പെണ്‍ക്കുട്ടി പീഡനത്തിനിരയായിട്ടില്ല എന്നാണ് ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. 

Written by - Sneha Aniyan | Last Updated : Oct 3, 2020, 02:56 PM IST
  • അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് SP ഉള്‍പ്പടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു.
  • കേസ് കൈകാര്യം ചെയ്തതില്‍ പോലീസിനു വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
Hathras Gang Rape Case: പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, കുടുംബത്തിന് നുണപരിശോധന

Lucknow: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ട ബലാത്സംഗ (Hathras Gang Rape Case) ത്തിനിരയായി കൊല്ലപ്പെട്ട പെണ്‍ക്കുട്ടിയുടെ കുടുംബത്തിന് നുണപരിശോധന. കുടുംബാംഗങ്ങള്‍ക്ക് പുറമേ പ്രതികളെയും സാക്ഷികളെയും പോലീസുകാരെയും നുണപരിശോധനയ്ക്ക് വിധേയരാക്കും. പെണ്‍ക്കുട്ടി പീഡനത്തിനിരയായിട്ടില്ല എന്നാണ് ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ALSO READ | Hathras Gang Rape Case: പതിറ്റാണ്ടുകള്‍ നീണ്ട കുടുംബ പക, ഒടുവില്‍ കൂട്ടബലാത്സംഗം -UP Police

കൂടാതെ, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ബലാത്സംഗത്തിന് ഇരയായിട്ടില്ല എന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇതിനാലാണ് കുടുംബാംഗങ്ങള്‍ക്കും പ്രതികള്‍ക്കും പോലീസുകാര്‍ക്കും നുണപരിശോധന നടത്തുന്നതെന്നാണ് യുപി പോലീസിന്‍റെ വിശദീകരണം. കഴുത്തിലുണ്ടായ പരിക്കാണ് പെണ്‍ക്കുട്ടി മരിക്കാന്‍ കാരണം എന്നാണ് ഉത്തര്‍പ്രദേശ്‌ (Uttar Pradesh) ADG പ്രശാന്ത് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു.

ALSO READ | Hathras Rape Case: രാഹുലും പ്രിയങ്കയും പോലീസ് കസ്റ്റഡിയില്‍

കൂടാതെ പെണ്‍ക്കുട്ടിയുടെ ശരീരത്തില്‍ ബീജത്തിന്‍റെ അംശമുണ്ടായിരുന്നില്ല എന്നും പെണ്‍ക്കുട്ടിയുടെ മൊഴിയിലും പീഡനത്തിനു ഇരയായതായി പറഞ്ഞിട്ടില്ലെന്നും ADG പറഞ്ഞു. മര്‍ദ്ദിച്ചു എന്ന് മാത്രമാണ് പെണ്‍ക്കുട്ടിയുടെ മൊഴിയെന്ന് പറഞ്ഞ ADG സംഭവത്തെ മുന്‍നിര്‍ത്തി ജാതി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചവരെ പിടികൂടുമെന്നും അറിയിച്ചു.

കേസ് അട്ടിമറിക്കാനാണ് ശ്രമം എന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് വിചിത്ര നടപടിയുമായി പോലീസ് രംഗത്തെത്തിയിരിക്കുന്നത്.  ഇതിനിടെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് SP ഉള്‍പ്പടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു.

ALSO READ | Hathras Gang Rape Case: 19-കാരിയുടെ കുടുംബത്തിനു 25 ലക്ഷം ധനസഹായം

കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്. കേസ് കൈകാര്യം ചെയ്തതില്‍ പോലീസിനു വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, പെണ്‍ക്കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയ ഹത്രാസ് ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്ഷറിനെതിരെ ഇതുവരെ നടപടികള്‍ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ല.

Trending News