New Delhi: ഉത്തര്‍പ്രദേശ് ഹത്രാസില്‍ ദളിത് പെണ്‍ക്കുട്ടിയെ കൂട്ടബാലത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി(Hathras Gang Rape Case)യ സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി സ്വമേധയ കേസെടുത്തു. ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ച് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച നോട്ടീസ് അയച്ചു.
സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ്, ഹത്രാസ് (Hathras) ജില്ലാ മജിസ്ട്രേറ്റ്, ADGP, പോലീസ് മേധാവി, യുപി അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരോട് ഈ മാസം 22ന് ഹാജരാകാന്‍ നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ രാജന്‍ റോയ്, ജസ്പ്രീത് സിംഗ് എന്നിവരുടെ ബെഞ്ചാണ് നോട്ടീസയച്ചത്.
ALSO READ | COVID 19 സെന്‍ററിലെ കുളിമുറിയില്‍ ഒളിക്യാമറ; DYFI നേതാവ് പിടിയില്‍
എല്ലാ രേഖകളും സമര്‍പ്പിച്ച് കേസിന്‍റെ അന്വേഷണപുരോഗതി അറിയിക്കണമെന്ന് അലഹബാദ് (Allahabad) ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മനഃസാക്ഷിയെ നടുക്കുന്ന സംഭവമാണ് നടന്നതെന്നു നിരീക്ഷിച്ച കോടതി മാതാപിതാക്കളുടെ സമ്മതമില്ലാതെ മൃതദേഹം സംസ്കരിച്ച പോലീസ് നടപടിയില്‍ രോഷം പ്രകടിപ്പിച്ചു.
പെണ്‍ക്കുട്ടിയുടെ മാതാപിതാകള്‍ക്ക് അവരുടെ ഭാഗം വ്യക്തമാക്കാനുള്ള അവസരവും കോടതി നല്‍കി. അവര്‍ക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്തണമെന്നും ജില്ലാ ഭരണകൂടത്തിനും നിര്‍ദേശം നല്‍കി.
ALSO READ | Hathras Gang Rape Case: 19-കാരിയുടെ കുടുംബത്തിനു 25 ലക്ഷം ധനസഹായം
മരണപ്പെട്ട പെണ്‍ക്കുട്ടിയ്ക്ക് മാത്രമല്ല അവളുടെ കുടുംബാംഗങ്ങളുടെയും അടിസ്ഥാന മാനുഷിക-മൗലികാവകാശങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തികളാണ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായത് എന്ന ആരോപണം നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യം 'വളരെയധികം പൊതു പ്രാധാന്യവും പൊതുതാല്പര്യവുമുള്ള സംഭവമാണ് എന്ന് കോടതി പറഞ്ഞു.