തൃണമൂല്‍ Vs BJP, രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി Amit Shah കൊ​ല്‍​ക്ക​ത്ത​യി​ല്‍

പശ്ചിമ ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ മെനയാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊ​ല്‍​ക്ക​ത്ത​യി​ല്‍... രണ്ടു ദിവസത്തെ  സന്ദര്‍ശനത്തിനായാണ്‌ അദ്ദേഹം പശ്ചിമ ബംഗാളില്‍ എത്തിയിരിയ്ക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 19, 2020, 08:56 AM IST
  • ശ്ചിമ ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ മെനയാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊ​ല്‍​ക്ക​ത്ത​യി​ല്‍...
  • രണ്ടു ദിവസത്തെ സന്ദര്‍ശന ത്തിനായാണ്‌ അദ്ദേഹം പശ്ചിമ ബംഗാളില്‍ എത്തിയിരിയ്ക്കുന്നത്.
തൃണമൂല്‍ Vs BJP, രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി Amit Shah കൊ​ല്‍​ക്ക​ത്ത​യി​ല്‍

Kolkata: പശ്ചിമ ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ മെനയാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊ​ല്‍​ക്ക​ത്ത​യി​ല്‍... രണ്ടു ദിവസത്തെ  സന്ദര്‍ശനത്തിനായാണ്‌ അദ്ദേഹം പശ്ചിമ ബംഗാളില്‍ എത്തിയിരിയ്ക്കുന്നത്.

ഇതിനിടെ  പ​ശ്ചി​മ ബം​ഗാ​ളി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സും (Trinamool) BJPയും തമ്മിലുള്ള പോരാട്ടം  കൂ​ടു​ത​ല്‍ രൂ​ക്ഷ​മാ​വുകയാണ്.  അമിത് ഷായുടെ  (Amit Shah) വരവിന് മുന്‍പേ തന്നെ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സിന് പല പ്രമുഖ നേതാക്കളെയും നഷ്ടമാവുകയാണ്.  മൂ​ന്നു പ്ര​മു​ഖ നേ​താ​ക്ക​ലാണ് കഴിഞ്ഞ ദിവസം തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് വിട്ടത്.  

തൃ​ണ​മൂ​ല്‍ എം.​എ​ല്‍.​എ​ ശീ​ല്‍​ഭ​ദ്ര ദ​ത്ത, ന്യൂ​ന​പ​ക്ഷ സെ​ല്‍ നേ​താ​വ്​ ക​ബീ​റു​ല്‍ ഇ​സ്​​ലാം എ​ന്നി​വ​രാ​ണ്​ വെ​ള്ളി​യാ​ഴ്​​ച തൃ​ണ​മൂ​ല്‍ കോ​ണ്‍​​ഗ്ര​സ്​ വി​ട്ട​ത്. ക​ഴി​ഞ്ഞ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ തൃ​ണ​മൂ​ലി​ന്‍റെ വി​ജ​യ​ത്തി​ന്​ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച സു​വേ​ന്ദു അ​ധി​കാ​രി​യും മ​റ്റൊ​രു എം.​എ​ല്‍.​എ​യാ​യ ജി​തേ​ന്ദ്ര തി​വാ​രി​യും ക​ഴി​ഞ്ഞ ദി​വ​സം പര്ട്ടിയില്‍നിന്നും രാ​ജി​വെ​ച്ചി​രു​ന്നു.

സു​വേ​ന്ദു അ​ധി​കാ​രി അ​മി​ത്​ ഷാ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ BJP​യി​ല്‍ചേരുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, താന്‍  ബിജെപിയി​ല്‍ ചേ​രി​ല്ലെ​ന്നും അ​ഭി​ഭാ​ഷ​ക​വൃ​ത്തി​യി​ലേ​ക്ക്​ മ​ട​ങ്ങാ​നാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും ജി​തേ​ന്ദ്ര തി​വാ​രി മാധ്യമങ്ങളെ  അ​റി​യി​ച്ചു.

അതേസമയം, BJPയുടെ തന്തങ്ങള്‍ക്ക് മുന്‍പില്‍ പരുങ്ങുകയാണ് തൃ​ണ​മൂ​ല്‍ കോ​ണ്‍​​ഗ്ര​സ്. മൂന്ന് എം.​എ​ല്‍.​എ​മാ​ര്‍ ഒരേസമയം രാ​ജി​വെ​ച്ച​ത്​ തൃ​ണ​മൂ​ലി​ല്‍ ആ​ശ​ങ്ക വ​ള​ര്‍​ത്തി​യി​ട്ടു​ണ്ട്. സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ രാ​ജി സാ​​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ്​ നി​യ​മ​സ​ഭ സ്​​പീ​ക്ക​ര്‍ ബി​മ​ന്‍ ബാ​ന​ര്‍​ജി ഇതുവരെ സ്വീ​ക​രി​ച്ചി​ല്ല. രാ​ജി​ക്ക​ത്തി​ല്‍ തീ​യ​തി​യി​ല്ല, സ്വ​മേ​ധ​യാ ന​ല്‍​കി​യ രാ​ജി​ക്ക​ത്താ​യി തോ​ന്നു​ന്നി​ല്ല തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ണ്​ സ്​​പീ​ക്ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. തി​ങ്ക​ളാ​ഴ്​​ച തന്നെ  വ​ന്നു കാ​ണാ​നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Also read: BJPയില്‍ പടയൊരുക്കം, നിര്‍ണ്ണായക കോര്‍കമ്മിറ്റി യോഗം ശനിയാഴ്ച

എന്തായാലും വരും നാളുകള്‍  ബംഗാളില്‍ ഇനി  നിര്‍ണായകമാണ്.  ഓപ്പറേഷന്‍ ലോട്ടസുമായി അമിത് ഷാ എത്തിയ  സാഹചര്യത്തില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍ക്കാണ് ബംഗാള്‍ ഇപ്പോള്‍ വേദിയാകുന്നത്. അമിത്ഷാ വരുന്നതിന് മുന്നോടിയായ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് മൂന്നാമത്തെ എംഎല്‍എയും പാര്‍ട്ടി വിട്ടതോടെ സംസ്ഥാന ബിജെപിയും  തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ  ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News