ശ്രീനഗര്‍: പൂഞ്ചിലെ ക്ഷേത്രം ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ മൂന്നു തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി JAMMU KASHMIR പൊലീസ് അറിയിച്ചു.ഇവരില്‍നിന്നും ആറ് ഗ്രനേഡുകള്‍ കണ്ടെടുത്തു. അറസ്റ്റിലായവര്‍ പാകിസ്താന് ജമ്മു ആന്റ് കാഷ്മീർ ഗാസൻവി ഫോഴ്സിൽ ഉൾപ്പെട്ടവരാണ്.ഇവർക്ക് പാകിസ്ഥാൻ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ട്. ഭീകരർ ക്ഷേത്രത്തിനു നേരെ ഗ്രനേഡ് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരിക്കുകയായി
രുന്നെന്ന് പൂഞ്ച് സീനിയര്‍ പൊലീസ് സൂപ്രണ്ട് രമേഷ് കുമാര്‍ അന്ഗ്രല് പറഞ്ഞു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദ്ദേശത്തിൽ POONCH പോലീസ് പ്രത്യേക പരിശോധന നടത്തിയിരുന്നു. അതേസമയം പിടികൂടിയ ഭീകരരുടെ പക്കൻ നിന്നും കണ്ടെത്തിയ ഫോണിൽ ആയുധങ്ങൾ പരിശീലിക്കുന്ന വീഡിയോകളും കണ്ടെത്തിയിട്ടുണ്ട്.
ALSO READ: സഭ തർക്കം തീർപ്പാക്കാൻ മോദി നേരിട്ട് ഇറങ്ങുന്നു
ലോക്കല്‍ പൊലീസിെന്റ സ്പെഷല്‍ ഓപറേഷന് ഗ്രൂപ്പും RASHTHREEYA RIFLES ചേര്‍ന്ന് ഗാല്ഹൂത ഗ്രാമത്തിലെ മുസ്തഫ ഇഖ്ബാല്‍ ഖാന്, മുര്‍തസ ഇഖ്ബാല്‍ എന്നീ സഹോദരന്മാരെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്നാണ്
ഗൂഢാലോചന പുറത്തുവന്നതെന്ന് പൊലീസ് പറയുന്നു. മുസ്തഫ നല്കിയ വിവരത്തെ തുടര്‍ന്ന് മുഹമ്മദ് യാസിന് എന്നയാളും പിടിയിലായി.ശനിയാഴ്ട പ്രദേശത്ത് ലോക്കൽ പോലീസ് നടത്തിയ തിരച്ചിലിൽ വൻ ആയുധ ശേഖരവും രണ്ട് ഭീകരരെയും പിടികൂടിയിരുന്നു.