Big Update Indian Railways: AC-3 ഇക്കോണമി ക്ലാസിന്‍റെ നിരക്ക് വെട്ടിക്കുറച്ചു, ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ ലഭിക്കും

Big Update Indian Railways: എസി-3 ഇക്കോണമി ക്ലാസിന്‍റെ നിരക്ക് കുറച്ചതായി റെയിൽവേ അറിയിച്ചു.  കൂടാതെ, മുന്‍കൂറായി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് അധിക പണം തിരികെ ലഭിക്കുകയും ചെയ്യും   

Written by - Zee Malayalam News Desk | Last Updated : Mar 22, 2023, 05:31 PM IST
  • എസി-3 ഇക്കോണമി ക്ലാസിന്‍റെ നിരക്ക് കുറച്ചതായി റെയിൽവേ അറിയിച്ചു. കൂടാതെ, മുന്‍കൂറായി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് അധിക പണം തിരികെ ലഭിക്കുകയും ചെയ്യും
Big Update Indian Railways: AC-3 ഇക്കോണമി ക്ലാസിന്‍റെ നിരക്ക് വെട്ടിക്കുറച്ചു, ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ ലഭിക്കും

Big Update Indian Railways: ഇന്ത്യന്‍ റെയില്‍വേ നമുക്കറിയാം  പരിഷ്ക്കരണത്തിന്‍റെ പാതയിലാണ്. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത്, റെയിൽവേ മന്ത്രാലയം കാലാകാലങ്ങളിൽ വിവിധ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 

റെയില്‍വേ തങ്ങളുടെ യാത്രക്കാര്‍ക്കായി ഏറ്റവും മികച്ച സൗകര്യങ്ങളാണ് ലഭ്യമാക്കുന്നത്. ഇന്ത്യന്‍ റെയില്‍വേ നല്‍കുന്ന ഏറ്റവും മികച്ച യാത്രാ സൗകര്യമാണ് ഇപ്പോള്‍ ഇന്ത്യയില്‍ പല സ്ഥലങ്ങളിലും ഓടിക്കൊണ്ടിരിയ്ക്കുന്ന മികച്ച സൗകര്യങ്ങളോടുകൂടിയ  വാന്ദേ ഭാരത് എക്സ്പ്രസ്. 

Also Read:  Indian Railways Big Update: മുതിർന്ന പൗരന്മാർക്ക് സന്തോഷവാര്‍ത്ത...! ട്രെയിന്‍ ടിക്കറ്റ് നിരക്കിൽ ഇളവ് ഉടന്‍ ലഭ്യമാകും 

അടുത്തിടെയാണ് രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ ഏറെ കാത്തിരുന്ന ആ വലിയ വാര്‍ത്ത റെയിൽവേ മന്ത്രാലയം പുറത്തുവിട്ടത്. അതായത്, മുതിർന്ന പൗരന്മാർക്ക്  ഇന്ത്യന്‍ റെയിൽവേ ടിക്കറ്റ് നിരക്കിൽ നല്‍കിയിരുന്ന ഇളവുകള്‍ ഉടന്‍തന്നെ  പുന:സ്ഥാപിക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചിരിയ്ക്കുകയാണ്.  

Also Read:  Budh Shukra Rahu Yog: മേടം രാശിയില്‍ 3 ഗ്രഹങ്ങളുടെ സംക്രമണം, ഈ രാശിക്കാര്‍ തൊടുന്നതെല്ലാം പൊന്ന്..!! 

എന്നാല്‍, അതിന് പിന്നാലെ മറ്റൊരു സന്തോഷ വാര്‍ത്തകൂടി റെയില്‍വേ അറിയിച്ചിരിയ്ക്കുകയാണ്. അതായത്, എസി-3 ഇക്കോണമി ക്ലാസിന്‍റെ നിരക്ക് കുറച്ചതായി റെയിൽവേ അറിയിച്ചു. ഇത് റെയിൽവേ യാത്രക്കാർക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്. കൂടാതെ, മുന്‍കൂറായി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് അധിക പണം തിരികെ ലഭിക്കുകയും ചെയ്യും   
 
റെയില്‍വേ പുറത്തിറക്കിയ സര്‍ക്കുലര്‍ അനുസരിച്ച് ഇന്ത്യൻ റെയിൽവേ എസി-3 ഇക്കണോമി ക്ലാസ് (ടയർ 3) നിരക്ക് കുറച്ചു. ഇതോടൊപ്പം, ബെഡ്ഡിംഗ് റോളിന്‍റെ സമ്പ്രദായം പഴയതുപോലെ തന്നെ തുടരുകയും ചെയ്യും. അതായത്, പുതിയ അറിയിപ്പ് അനുസരിച്ച്  എസി-3 ഇക്കോണമി കോച്ചിൽ യാത്ര ചെയ്യുന്നത് കൂടുതല്‍ ലാഭകരമായി മാറിയിരിയ്ക്കുകയാണ്. കൂടാതെ, മുൻകൂർ ബുക്ക് ചെയ്ത ടിക്കറ്റിന്‍റെ അധിക തുക ഓൺലൈനായും കൗണ്ടർ വഴിയും ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് തിരികെ നൽകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

യഥാർത്ഥത്തിൽ എക്കണോമി എസി-3 കോച്ച് വിലകുറഞ്ഞ എയർകണ്ടീഷണർ സൗകര്യത്തോടെയുള്ള യാത്രാ സേവനമാണ്. സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് 'മികച്ചതും ചെലവുകുറഞ്ഞതുമായ എസി യാത്ര' ലഭ്യമാക്കുന്നതിനാണ് ഇക്കോണമി എസി-3 കോച്ച് അവതരിപ്പിച്ചത്. സാധാരണ എസി-3 സർവീസിനേക്കാൾ 6-7% വരെ കുറവാണ് ഈ കോച്ചുകളുടെ നിരക്ക്.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News