Indian Railways Big Update: രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ ഏറെ കാത്തിരുന്ന ആ വലിയ വാര്‍ത്ത ഒടുവില്‍ റെയിൽവേ മന്ത്രാലയം പുറത്തുവിട്ടു. അതായത്, മുതിർന്ന പൗരന്മാർക്ക് ഇന്ത്യന്‍ റെയിൽവേ ടിക്കറ്റ് നിരക്കിൽ നല്‍കിയിരുന്ന ഇളവുകള്‍ ഉടന്‍തന്നെ പുന:സ്ഥാപിക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.
മുതിർന്ന പൗരന്മാർക്ക് ട്രെയിൻ ടിക്കറ്റിൽ നൽകിയിരുന്ന ഇളവ് ഒരിക്കൽ കൂടി പുനഃസ്ഥാപിക്കാം എന്നാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അഭിപ്രായപ്പെട്ടത്. 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള പുരുഷന്മാരും 58 വയസോ അതിൽ കൂടുതലോ പ്രായമുള്ള സ്ത്രീകളും റെയിൽവേയിൽ നിന്ന് ട്രെയിൻ ടിക്കറ്റുകളിൽ വൻ കിഴിവിന്‍റെ ആനുകൂല്യം നേടിയിരുന്നു, അത് വീണ്ടും ആരംഭിക്കാം, അദ്ദേഹം പറഞ്ഞു.
Also Read: Airtel Recharge Plan: ഒറ്റ റീചാർജ്, 56 ദിവസത്തേയ്ക്ക് വിശ്രമം!! അടിപൊളി പ്ലാനുമായി എയര്‍ടെല്‍
ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കിയിരുന്ന ഇളവ് പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യൻ റെയിൽവേയുടെ പാർലമെന്‍ററി കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുതിർന്ന പൗരന്മാർക്ക് ട്രെയിനുകളിൽ യാത്ര ചെയ്യുമ്പോൾ നൽകിയിരുന്ന ഇളവ് പുനഃസ്ഥാപിക്കുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കണമെന്ന് ഭാരതീയ ജനതാ പാർട്ടി എംപി രാധാ മോഹൻ സിംഗിന്‍റെ നേതൃത്വത്തിലുള്ള റെയിൽവേ മന്ത്രാലയത്തെ സംബന്ധിച്ച പാർലമെന്‍ററി സ്റ്റാൻഡിംഗ് കമ്മിറ്റി റെയിൽവേ മന്ത്രാലയത്തോട് അഭ്യർത്ഥിച്ചു.
ഇന്ത്യന്‍ റെയിൽവേ നൽകിയ വിവരമനുസരിച്ച് കൊറോണയുടെ അവസ്ഥ സാധാരണ നിലയിലായതായി സമിതി ചൂണ്ടിക്കാട്ടി. പാസഞ്ചർ റിസർവേഷൻ സംവിധാനത്തെക്കുറിച്ചുള്ള 12-ാം ആക്ഷൻ ടേക്കൺ റിപ്പോർട്ടിലും (17-ാം ലോക്‌സഭ) സമിതി ഈ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സ്ലീപ്പർ ക്ലാസിലും തേർഡ് എസി ക്ലാസിലും ഇത് പരിഗണിക്കാവുന്നതാണ്, അതിനാൽ ദുർബലരും ശരിക്കും ആവശ്യക്കാരുമായ പൗരന്മാർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താനാകും, പാർലമെന്‍ററി സ്റ്റാൻഡിംഗ് കമ്മിറ്റി റെയിൽവേ മന്ത്രാലയത്തോട് അഭ്യർത്ഥിച്ചു.
അതേസമയം, 2020 മാർച്ച് വരെ മുതിർന്ന പൗരന്മാരുടെ കാര്യത്തിൽ എല്ലാ ക്ലാസുകളിലും റെയിൽ യാത്രയ്ക്ക് സ്ത്രീകൾക്ക് 50 ശതമാനവും പുരുഷന്മാർക്ക് 40 ശതമാനവും കിഴിവ് റെയിൽവേ നൽകിയിരുന്നു. റെയിൽവേയിൽ നിന്ന് ഈ ഇളവ് ലഭിക്കാൻ പ്രായമായ സ്ത്രീകൾക്ക് 58 വയസ്സും പുരുഷന്മാർക്ക് 60 വയസ്സും ആയിരുന്നു, എന്നാൽ കൊറോണ കാലഘട്ടത്തിന് ശേഷം, അവർക്ക് നൽകിയിരുന്ന എല്ലാവിധ ഇളവുകളും നിർത്തലാക്കിയിരുന്നു. റെയില്‍വേ നേരിട്ടിരുന്ന സാമ്പത്തിക പ്രതിസന്ധിയായിരുന്നു കാരണം.
റെയിൽവേയിൽ മുതിർന്ന പൗരന്മാർക്ക് നൽകിയിരുന്ന ഇളവുകൾ പുനഃസ്ഥാപിക്കില്ലെന്നും ഡിസംബറില്‍ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. റെയിൽവേയിൽ നിന്നുള്ള പെൻഷൻ, ശമ്പളം എന്നിവയുടെ ബിൽ വളരെ ഉയർന്നതാണ്. ഇതോടൊപ്പം ഇന്ത്യൻ റെയിൽവേ യാത്രക്കാരുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി 59,000 കോടി രൂപ സബ്‌സിഡി നൽകിയിരുന്നു എന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, മുതിർന്ന പൗരന്മാർക്ക് റെയില്‍വേ നല്‍കിയിരുന്ന ഇളവുകള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ നാനാ ഭാഗത്തുനിന്നും ഉയര്‍ന്നിരുന്നു. കൂടാതെ, 2024 ല്‍ നടക്കാന്‍ പോകുന്ന ലോകസഭ തിരഞ്ഞെടുപ്പും ഇന്ത്യ റെയില്‍വേയുടെ ഈ തീരുമാനത്തിന് പിന്നില്‍ ഉണ്ട് എന്ന് കരുതാം.....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...