ഷിംല: നാടകീയ നീക്കങ്ങൾക്കൊടുവിൽ മുൻ പിസിസി അധ്യക്ഷൻ സുഖ്‍വിന്ദർ സിംഗ് സുഖുവിനെ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി കോൺഗ്രസ് പ്രഖ്യാപിച്ചു. ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ട മുകേഷ് അഗ്നിഹോത്രിയാണ് ഉപ മുഖ്യമന്ത്രി. നാളെ രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ നടക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിനായി ആവശ്യമുന്നയിച്ച കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗിൻ്റെ സാന്നിധ്യത്തിലായിരുന്നു ഭൂപേഷ് ഭാഗേൽ പ്രഖ്യാപനം നടത്തിയത്. ഇതോടെ ഹിമാചൽ പ്രദേശിൽ ആരാകും മുഖ്യമന്ത്രി എന്നു സംബന്ധിച്ച അനിശ്ചിതത്വത്തിന് വിരാമമായിരിക്കുകയാണ്.
#WATCH | Congress workers celebrate in Shimla after Sukhwinder Singh Sukhu named as CM of the #HimachalPradesh pic.twitter.com/CBP4RQxPu9
— ANI (@ANI) December 10, 2022
മുഖ്യമന്ത്രി സ്ഥാനത്തിനായി നിരവധി പേര്‍ അവകാശമുന്നയിച്ച സാഹചര്യത്തിൽ ഹൈക്കമാൻഡാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചത്. മുഖ്യമന്ത്രി ഷ്ടഗാനത്തിനായി സുഖ്‌വീന്ദറിന് പുറമെ അന്തരിച്ച മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ ഭാര്യ പ്രതിഭാ സിങ്, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരുടെ പേരുകളാണ് ആദ്യം ഉയർന്നുവന്നത്. പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിന് മിന്നും വിജയം നേടിക്കൊടുത്ത ജനങ്ങൾക്കും ഗാന്ധി കുടുംബത്തിനും സുഖ്‍വിന്ദർ സിംഗ് നന്ദിയറിയിച്ചു. സംസ്ഥാനത്തിൻ്റെ വികസനത്തിനും ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: Viral Video: ആനയുടെ തുമ്പിക്കയ്യിൽ അബദ്ധത്തിൽ പിടിച്ച് മുതല; കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ
ഹിമാചലിലെ നഡൗനിൽനിന്നും മൂന്നാം തവണയാണ് സുഖ്‌വിന്ദർ നിയമസഭയിലെത്തുന്നത്. എൽഎൽബി ബിരുദധാരി കൂടിയായ സുഖ്‌വിന്ദർ സിംഗ് കോൺഗ്രസ് സംഘടനയായ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. മാത്രമല്ല 40 വർഷമായി ഹിമാചൽ കോൺഗ്രസിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം നേതൃത്വത്തിനും ജനങ്ങൾക്കും പ്രിയങ്കരനാണ് എന്നത് മറ്റൊരു കാര്യം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യമേ ഉയർന്ന പേര് സുഖുവിന്ദറിന്റേതായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...