വാഷിംഗ്ട്ടന്‍: യു എസ് കോണ്‍ഗ്രസ്സിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച മോദിയെ എഴുന്നേറ്റ് നിന്ന് കൊണ്ട് യു .എസ് കോണ്‍ഗ്രസ് ആദരിച്ച നിമിഷം ലോകത്തുള്ള എല്ലാ ഇന്ത്യക്കാരെയും അഭിമാന പുളകിതരാക്കും . മാനവികതയില്‍ വിശ്വസിക്കുന്ന ഓരോരുത്തരും ഒരുമിച്ചു നിന്ന് ഭീകര വാദത്തിനെതിരെ പോരാടണമെന്ന് മോദി തന്‍റെ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം അമേരിക്കക്ക് നല്‍കിയ സംഭാവനകള്‍ പ്രധാനമന്ത്രി പ്രസംഗത്തിനിടെ എടുത്ത് പറയുകയുണ്ടായി . "അമേരിക്കയിലെ മൂന്ന്‍ മില്ല്യന്‍ വരുന്ന ഇന്ത്യന്‍-അമേരിക്കന്‍ സമൂഹം ഈ രണ്ട് രാജ്യങ്ങളെയും കൂട്ടിയിണക്കുന്ന വ്യതിരിക്തമായ പാലമാണ്"അദ്ദേഹം പറഞ്ഞു.
A speech which spoke to America. PM @narendramodi receives a standing ovation as speech ends pic.twitter.com/dWvnWyzqwl
— Vikas Swarup (@MEAIndia) June 8, 2016
ഭീകരവാദത്തെ ഒരേ സ്വരത്തില്‍ നേരിടണം എന്ന് പറഞ്ഞ പ്രധാനമന്ത്രി ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് "സമ്മാനങ്ങള്‍" നല്‍കാത്ത യു .എസ് കോണ്‍ഗ്രസിനെ അഭിനന്ദിച്ചു . പാകിസ്ഥാന് എഫ്-16 വിമാനങ്ങള്‍ വില്‍ക്കാനുള്ള തീരുമാനം മരവിപ്പിച്ച നടപടിയെയാണ് പ്രധാനമന്ത്രി വ്യംഗമായി സൂചിപ്പിച്ചത് . 45 മിനിട്ടോളം സംസാരിച്ച അദ്ദേഹം ഇന്ത്യ -യു എസ് ബന്ധത്തിലെ സുപ്രാധാനമായ എല്ലാ കാര്യങ്ങളും സൂചിപ്പിക്കുകയുണ്ടായി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര പരമായ ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത എടുത്ത് പറഞ്ഞ അദ്ദേഹം ആണവ രംഗത്തെ സഹകരണത്തെ കുറിച്ച് ഏറെ പ്രാധാന്യത്തോടെയാണ് സംസാരിച്ചത്. മുന്‍പ് ഇരു രാജ്യങ്ങളും നിലവില്‍ ഉണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ മറന്നു കളയാനും ഭാവിയില്‍ തുടരേണ്ടുന്ന സഹകരണത്തിന്റെ അടിത്തറകള്‍ ഭദ്രമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിന് ശേഷം കാപിറ്റോള്‍ ഹില്ലില്‍ വെച്ച് മോഡിക്ക് അമേരിക്കന്‍ കോണ്‍ഗ്രസ് സ്പീക്കര്‍ പോള്‍ റെയാന്‍ അത്താഴം ഒരുക്കിയിരുന്നു.
More Congressional honours. @SpeakerRyan hosts banquet lunch for PM @narendramodi on Capitol Hill pic.twitter.com/SwBhizvrbN
— Vikas Swarup (@MEAIndia) June 8, 2016
2014 മേയ് 24 ന് അധികാരത്തില്‍ എത്തിയ ശേഷം മോഡിയുടെ നാലാമത്തെ അമേരിക്കന്‍ സന്ദര്‍ശനമാണിത്ഇന്ന്‍ അമേരിക്കയിലെ നിരവധി വ്യാപാര പ്രമുഖരുമായി പ്രധാനമന്ത്രി സംവദിക്കുകയുണ്ടായി . .യു.എസ് കോണ്‍ഗ്രസില്‍ പ്രസംഗിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.ഇന്നലെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ നിന്നും മോഷണം പോയ 660 കോടിയുടെ പൈതൃക സ്വത്തുക്കള്‍ അമേരിക്ക പ്രധാനമന്ത്രിക്ക് കൈമാറിയിരുന്നു. വിഗ്രഹങ്ങള്‍ ഉള്‍പ്പെടെ ഇരുനൂറോളം അപൂര്‍വ്വങ്ങളായ വസ്തുക്കള്‍ യുഎസ് അധികൃതര്‍ കൈമാറിയത്. അമേരിക്കയിലെ ബ്ലെയര്‍ ഹൗസില്‍ നടന്ന ചടങ്ങിലാണ് സ്വത്തുക്കള്‍ മോദിക്ക് കൈമാറിയത്. അമേരിക്കയ്ക്ക് ശേഷം മെക്‌സിക്കോ കൂടി സന്ദര്‍ശിച്ച ശേഷമാകും പ്രധാനമന്ത്രി വിദേശപര്യടനം പൂര്‍ത്തിയാക്കുക. ജൂണ്‍ ഒമ്പതിന് മോദി തിരിച്ച് ഇന്ത്യയിലെത്തും.