നരേന്ദ്രമോദി ദേശസ്നേഹി; പ്രധാനമന്ത്രിയെ പുകഴ്ത്തി റഷ്യൻ പ്രസിഡന്റ്

ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിന് മോദി കൂടുതൽ ഊന്നൽ നൽകുന്നുവെന്നും പുടിൻ പറഞ്ഞു.റഷ്യൻ പ്രസിഡന്റ്, മോസ്കോ ആസ്ഥാനമായുള്ള തിങ്ക് ടാങ്കായ വാൽഡായി ഡിസ്കഷൻ ക്ലബിൽ നടത്തിയ വാർഷിക പ്രസംഗത്തിലായിരുന്നു പുടിന്റെ പരാമർശം.  

Written by - Zee Malayalam News Desk | Last Updated : Oct 28, 2022, 11:22 AM IST
  • ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിന് മോദി കൂടുതൽ ഊന്നൽ നൽകുന്നു
  • നരേന്ദ്രമോദി ദേശസ്നേഹി ആണ്
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വതന്ത്ര വിദേശനയത്തെയും അദ്ദേഹം അഭിനന്ദിച്ചു
നരേന്ദ്രമോദി ദേശസ്നേഹി; പ്രധാനമന്ത്രിയെ പുകഴ്ത്തി റഷ്യൻ പ്രസിഡന്റ്

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി റഷ്യൻ പ്രസിഡന്റ് വ്ളാഡമിർ പുടിൻ.നരേന്ദ്രമോദി ദേശസ്നേഹി ആണെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും പുടിൻ പറഞ്ഞു. മോദിയുടെ 'മെയ്ക്ക് ഇൻ ഇന്ത്യ' എന്ന ആശയം സാമ്പത്തികപരമായും ധാർമ്മികമായും ഗുണകരമാണ്. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിന് മോദി കൂടുതൽ ഊന്നൽ നൽകുന്നുവെന്നും പുടിൻ പറഞ്ഞു.

റഷ്യൻ പ്രസിഡന്റ്, മോസ്കോ ആസ്ഥാനമായുള്ള തിങ്ക് ടാങ്കായ വാൽഡായി ഡിസ്കഷൻ ക്ലബിൽ നടത്തിയ വാർഷിക പ്രസംഗത്തിലായിരുന്നു പുടിന്റെ പരാമർശം.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വതന്ത്ര വിദേശനയത്തെയും അദ്ദേഹം അഭിനന്ദിച്ചു.

പതിറ്റാണ്ടുകളുടെ അടുത്ത സഖ്യകക്ഷി ബന്ധമാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ളത്.ഇന്ത്യൻ കാർഷിക മേഖലയുടെ വികസനത്തിന് റഷ്യയിൽ നിന്ന് രാസവളങ്ങളുടെ വിതരണം വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രി മോദി തന്നോട് ആവശ്യപ്പെട്ടതായും പുടിൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News