ഫേസ്ബുക്കില്‍ ബ്രാഹ്മണ വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ദലിത് നേതാവിനെ മായാവതി ബി.എസ്‍പിയില്‍ നിന്ന് പുറത്താക്കി?

ഫേസ്ബുക്കില്‍ ബ്രാഹ്മണ വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ദലിത് ബി.എസ്‍പി നേതാവിനെ മായാവതി പുറത്താക്കി. സലെംപൂര്‍ വിധാന്‍ സഭ പാര്‍ട്ടി പ്രസിഡൻറ്​ സഞ്ജയ് ഭാരതിയെയാണ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. പാര്‍ട്ടി അധ്യക്ഷക്ക്​ നേരിട്ട് റിപ്പോര്‍ട്ട് നല്‍കാന്‍ അധികാരപ്പെട്ട,പ്രാദേശികഎം.എല്‍.എയേക്കാള്‍ പാര്‍ട്ടിയില്‍ സ്ഥാനമുള്ള പദവിയാണ് ബി.എസ്​.പിയില്‍ വിധാന്‍ സഭ പ്രസിഡൻറ്​. 

Last Updated : Jun 15, 2016, 04:57 PM IST
ഫേസ്ബുക്കില്‍ ബ്രാഹ്മണ വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ദലിത് നേതാവിനെ മായാവതി ബി.എസ്‍പിയില്‍ നിന്ന് പുറത്താക്കി?

അലഹബാദ്​:ഫേസ്ബുക്കില്‍ ബ്രാഹ്മണ വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ദലിത് ബി.എസ്‍പി നേതാവിനെ മായാവതി പുറത്താക്കി. സലെംപൂര്‍ വിധാന്‍ സഭ പാര്‍ട്ടി പ്രസിഡൻറ്​ സഞ്ജയ് ഭാരതിയെയാണ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. പാര്‍ട്ടി അധ്യക്ഷക്ക്​ നേരിട്ട് റിപ്പോര്‍ട്ട് നല്‍കാന്‍ അധികാരപ്പെട്ട,പ്രാദേശികഎം.എല്‍.എയേക്കാള്‍ പാര്‍ട്ടിയില്‍ സ്ഥാനമുള്ള പദവിയാണ് ബി.എസ്​.പിയില്‍ വിധാന്‍ സഭ പ്രസിഡൻറ്​. 

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മേല്‍ജാതിക്കാരെ പിണക്കാതിരിക്കാന്‍ എത്ര വലിയ നേതാവാണെങ്കിലും അത്ദലിതോ മുസ്‍ലിമോ, മറ്റു പിന്നാക്കക്കാരോ ആണെങ്കില്‍ പോലും മായാവതി കടുത്ത നടപടി എടുക്കുമെന്ന്  വ്യക്തമാക്കുന്നതാണ് പുറത്താക്കല്‍.ഇത്തരം പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് പാര്‍ട്ടിനേതൃത്വത്തി​െൻറ കണക്കുകൂട്ടല്‍. ബ്രാഹ്മണര്‍ അടങ്ങുന്ന മേല്‍ജാതിക്കാര്‍ക്കെതിരായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചായിരുന്നു ബിഎസ്‍പിയുടെ പ്രവര്‍ത്തനം. എന്നാല്‍ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഈനിലപാടുകളില്‍ ബി.എസ്‍.പി വെള്ളം ചേര്‍ക്കുന്നുവെന്നാണ് രാഷ്​ട്രീയ എതിരാളികളുടെ ആക്ഷേപം.

Trending News