മഹാരാഷ്ട്ര: താനെ ജില്ലയിലെ ഡോംബിവാലിയിൽ കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടിത്തം. സംഭവത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. 48 പേർക്ക് പരിക്കേറ്റു. ഡോംബിവാലിയിലെ എംഐഡിസി സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന കെമിക്കൽ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് തവണ സ്ഫോടനം ഉണ്ടായതായാണ് റിപ്പോർട്ട്.
സമീപത്തെ വീടുകളുടെ ജനലുകൾ തകർന്നു. സ്ഫോടന ശബ്ദം കിലോമീറ്ററുകളോളം ദൂരം കേട്ടുവെന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്. പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തേക്കോടി.
48 പേരെ ഫാക്ടറിയിൽ നിന്ന് രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണ സമയത്താണ് ഫാക്ടറിയിൽ സ്ഫോടനം നടന്നത്. പോലീസും അഗ്നിരക്ഷാസേനയും എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് തീയണയ്ക്കാൻ സാധിച്ചത്.
#WATCH | Maharashtra: Fire breaks out due to a boiler explosion in a factory located in the MIDC area in Dombivli. More than four fire tenders rushed to the site.
Details awaited. pic.twitter.com/gsv1GCgljR
— ANI (@ANI) May 23, 2024
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.