Mananthavady Tiger Attack: 'കടുവ കൂട്ടിൽ കയറിയാൽ കൊല്ലില്ല'; പഞ്ചാരക്കൊല്ലിയിൽ വീണ്ടും പ്രതിഷേധം

Mananthavady Tiger Attack: അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള വെറ്റിനറി സംഘം ഉച്ചയ്ക്കുശേഷം സ്ഥലത്ത് പരിശോധന നടത്തും. 

Written by - Zee Malayalam News Desk | Last Updated : Jan 25, 2025, 12:59 PM IST
  • കടുവ ദൗത്യം വൈകുന്നതിൽ പ്രതിഷേധം കടുപ്പിച്ച് നാട്ടുക്കാർ
  • കടുവയെ വെടിവെച്ചു കൊല്ലണമെന്ന് ആവശ്യം
  • കൂട്ടിൽ കയറിയാൽ കൊല്ലില്ലെന്ന നിലപാടിലാണ് ഉദ്യോ​ഗസ്ഥർ
Mananthavady Tiger Attack: 'കടുവ കൂട്ടിൽ കയറിയാൽ കൊല്ലില്ല'; പഞ്ചാരക്കൊല്ലിയിൽ വീണ്ടും പ്രതിഷേധം

വയനാട്: കടുവ ദൗത്യം വൈകുന്നതിൽ പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ. ദൗത്യസംഘത്തിന്റെ ബേസ് ക്യാമ്പ് ജനങ്ങൾ ഉപരോധിച്ചു. ഉദ്യോഗസ്ഥരെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നും ഗേറ്റ് പൂട്ടുമെന്നും നാട്ടുകാർ പറഞ്ഞു. ജനങ്ങളുടെ ജീവന് സംരക്ഷണം വേണം എന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധം.  

കടുവയെ വെടിവെച്ചു കൊല്ലണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ. ഉത്തരവിൽ വ്യക്തത വേണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു. വനംവകുപ്പ് മന്ത്രിയും ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയും എന്തുകൊണ്ട് സ്ഥലത്ത് എത്തിയില്ലെന്നും നാട്ടുകാർ ഉദ്യോഗസ്ഥരോട് ചോദിച്ചു. 

രാധയുടെ സംസ്കാരം കഴിഞ്ഞതോടെ കടുവയെ വെടിവെച്ച് കൊല്ലുമെന്ന തീരുമാനത്തിൽ നിന്ന് ഉദ്യോ​ഗസ്ഥർ മാറുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. വന്യമൃഗങ്ങളുടെ ആക്രമണം പെരുകുമ്പോള്‍ വനംവകുപ്പ് പ്രദേശ വാസികള്‍ക്ക് വ്യക്തമായ നിര്‍ദ്ദേശമോ മുന്നറിയിപ്പോ നല്‍കുന്നില്ല. കടുവയെ കൊല്ലാനാകില്ലെങ്കില്‍ ഞങ്ങളെ വെടിവെച്ചോളൂ എന്നും നാട്ടുകാർ ആവശ്യപ്പെട്ടു. 

Read Also: മുംബൈ ഭീകരാക്രമണക്കേസ്: തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറും; ഉത്തരവിട്ട് യുഎസ് സുപ്രീം കോടതി

അതേസമയം കടുവ കൂട്ടിൽ കയറിയാൽ കൊല്ലില്ലെന്ന നിലപാടിലാണ് ഉദ്യോ​ഗസ്ഥർ. കടുവയുടെ സാന്നിധ്യം കൂട്  സ്ഥാപിച്ച പഞ്ചാരക്കൊല്ലി പ്രദേശത്തുണ്ടെന്നും രാവിലെ നടത്തിയ പരിശോധനയിൽ ഇക്കാര്യം വ്യക്തമായെന്നും ഫോറസ്റ്റ് റേഞ്ച് ഓഫീസർ രഞ്ജിത്ത് കുമാർ പറഞ്ഞു. കടുവയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞതായി ചീഫ് കൺസർവേറ്ററും അറിയിച്ചു. 

കടുവയെ കൂട്ടിൽ അകപ്പെടുത്തുന്നതിനാണ് പ്രഥമ പരിഗണന. കൂടുതൽ ആളുകൾ തെരച്ചിലിനു ഇറങ്ങിയാൽ കടുവ പ്രദേശത്തു നിന്നും നീങ്ങാൻ സാധ്യതയുണ്ട്. അതിനാൽ വ്യാപക തെരച്ചിൽ ഇന്നുണ്ടാവില്ല. തെർമൽ ഡ്രോൺ പരിശോധനയും ഇന്ന് നടത്തില്ലെന്ന് റേഞ്ച് ഓഫീസർ അറിയിച്ചു. 

 Read Also: റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാൻ കേരളത്തിൽ നിന്ന് ഈ രാജാവ്; ആരാണ് രാമൻ രാജമന്നാൻ?

അതിനിടെ അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള വെറ്റിനറി സംഘം ഉച്ചയ്ക്കുശേഷം സ്ഥലത്തെത്തുമെന്നാണ് വിവരം. കുങ്കി ആനകളെ പിന്നീട് എത്തിക്കും. കുങ്കി ആനകളെ ഉപയോഗിച്ചു തെരയാൻ പറ്റുന്ന ഭൂപ്രദേശമല്ലിത്. മുളങ്കാടുകൾ നിറഞ്ഞ പ്രദേശമാണ് ഇവിടമെന്നും റേഞ്ച് ഓഫീസർ പറഞ്ഞു.

വനം മന്ത്രിയുടെ നേതൃത്വത്തിൽ നാളെ വയനാട്ടിൽ പ്രത്യേക യോഗം ചേരും. മുഖ്യ വനപാലകരും യോഗത്തിൽ പങ്കെടുക്കും. കൂട് വച്ചോ മയക്കുവെടി വച്ചോ പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ കടുവയെ വെടിവച്ചു കൊല്ലാനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണന്‍റെ ഉത്തരവ്. ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ എസ്ഒപി കർശനമായി പാലിച്ചാകണം നടപടികളെന്നും ഉത്തരവിൽ പറയുന്നു. 

അതേസമയം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. വീട്ടുവളപ്പിലാണ് മൃതദേഹം സംസ്കരിച്ചത്. മന്ത്രി ഒആ‍ർ കേളു ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു. ആക്രമണത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ മാനന്തവാടിയിൽ തുടരുകയാണ്. രാവിലെ ആറു മുതൽ വൈകിട്ട് 6 വരെ മാനന്തവാടി മുൻസിപ്പാലിറ്റി മേഖലയിലാണ് ഹർത്താൽ. എസ്ഡിപിഐയും പ്രദേശത്ത് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News