Viral Video: ഒന്ന് ചുംബിക്കാൻ ശ്രമിച്ചതാ.. കിട്ടി എട്ടിന്റെ പണി! വീഡിയോ വൈറൽ

Snake Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും എട്ടിന്റെ പണി കിട്ടിയ റഷ്യൻ നർത്തകിയെ.

Written by - Ajitha Kumari | Last Updated : Jan 25, 2025, 12:29 PM IST
  • പലതരത്തിലുള്ള വീഡിയോകളാൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് സോഷ്യൽ മീഡിയ
  • ചില വീഡിയോകൾ നമ്മെ ചിരിപ്പിക്കുമെങ്കിൽ മറ്റ് ചിലത് ചിന്തിപ്പിക്കും
Viral Video: ഒന്ന് ചുംബിക്കാൻ ശ്രമിച്ചതാ.. കിട്ടി എട്ടിന്റെ പണി! വീഡിയോ വൈറൽ

Viral Video:  പലതരത്തിലുള്ള വീഡിയോകളാൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് സോഷ്യൽ മീഡിയ.  ഇതിൽ നമ്മൾ നോക്കിയിരുന്നാൽ സമയം പോകുന്നത് തന്നെ അറിയില്ല.  അതിൽ ചില വീഡിയോകൾ നമ്മെ ചിരിപ്പിക്കുമെങ്കിൽ മറ്റ് ചിലത് ചിന്തിപ്പിക്കും എന്നാൽ ചിലത് നമ്മുടെ കണ്ണ് നനയിപ്പിക്കും.  പല വീഡിയോകളും  നമുക്ക് നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തവയുമാണ്.  

Also Read: നടുറോഡിൽ പാമ്പുകളുടെ പ്രണയം; അപൂർവ്വ വീഡിയോ വൈറൽ!

പലപ്പോഴും വിവാഹം, ഡാൻസ്, പ്രണയരംഗങ്ങൾ, പാമ്പുകൾ എന്നിങ്ങനെ പലതരത്തിലുള്ള വീഡിയോകൾ നമുക്ക് സോഷ്യൽ മീഡിയയിൽ കാന കഴിയും. അത്തരത്തിലുള്ള ഒരു വ്യത്യസ്ത വീഡിയോയാണ് നിലവിൽ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.  ഒരു റഷ്യൻ നർത്തകി പാമ്പിനെ ചുംബിക്കാൻ ശ്രമിച്ച വീഡിയോയാണിത്. ഭയാനകമായ ഈ വീഡിയോ കണ്ടവരൊക്കെ ശരിക്കും ഞെട്ടിപ്പോയി. പാമ്പിനെ ചുംബിക്കാൻ ശ്രമിച്ച നർത്തകിയുടെ മൂക്കിൽ പാമ്പ് കടിക്കുന്നുണ്ട്.  വീഡിയോ കാണാം...

Also Read: ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത ലഭിക്കുമോ? 18 മാസത്തെ കുടിശ്ശിക ലഭിക്കുമോ? അറിയാം...

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by @shhkodalera

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by @shhkodalera

Also Read: ഇവർ ശനിയുടെ പ്രിയ രാശിക്കാർ ലഭിക്കും രാജകീയ ജീവിതം!

വീഡിയോയുടെ തുടക്കത്തിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പാമ്പിനെ കയ്യിൽ ഉയർത്തി പിടിച്ചിരിക്കുന്ന നർത്തകിയെ. അവർ കൈയിൽ വച്ചിരിക്കുന്ന പാമ്പിനെ കുറച്ചു ദൂരത്തേക്കാണ് പിടിച്ചിരുന്നതെങ്കിലും പാമ്പ് ഇവരുടെ മുഖത്തിന് അടുത്തേക്ക് നീങ്ങുവാരുന്നതും നമുക്ക് കാണാം. നർത്തകി ചുംബിക്കാൻ ചെന്നപ്പോൾ ഒരു പക്ഷെ ഭയന്നായിരിക്കും പാമ്പ് നർത്തകിയുടെ മൂക്കിൽ കടിച്ചത്. ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത് shhkodalera എന്ന ഇൻസ്റ്റാ കണ്ടന്‍റ് ക്രീയേറ്ററും നർത്തകിയുമായ റഷ്യന്‍ യുവതി തന്നെയാണ്. ഇവർ പാമ്പ് കടിക്കുന്ന വീഡിയോ പങ്കുവെച്ചത് ജനുവരി 1 നാണ് ശേഷം ജനുവരി 3 ന് അവർ മറ്റൊരു വീഡിയോ കൂടി പങ്കുവെച്ചിരുന്നു അതിൽ പാമ്പിന്റെ ദംശനത്തിന്റെ പാടുകൾ കാണിക്കുന്നുണ്ടായിരുന്നു. ഈ രണ്ടു വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ആദ്യ വീഡിയോയ്ക്ക് 10,58,317 ലൈക്‌സും രണ്ടാമത്തേതിന് 55,114 ലൈക്‌സുമാണ് കിട്ടിയിരിക്കുന്നത്. ഒപ്പം വീഡിയോ നിരവധി പേർ ഷെയർ കമന്റ് ചെയ്തിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News