കശ്മീരിര്‍ ഏറ്റുമുട്ടൽ: ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനെ സൈന്യം വധിച്ചു

കശ്മീ​രില്‍ സു​ര​ക്ഷാ​സേ​നയും തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനെ സുരക്ഷാ സൈന്യം വധിച്ചു.  പുല്‍വാമ ജി​ല്ല​യി​ലെ സമ്പൂര ഗ്രാമത്തില്‍ നടന്ന ഏ​റ്റു​മു​ട്ട​ലി​ലാ​ണ് സൈന്യം ഭീ​ക​ര​നെ വ​ധി​ച്ച​ത്. 

Last Updated : Aug 7, 2017, 10:05 AM IST
കശ്മീരിര്‍ ഏറ്റുമുട്ടൽ: ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗര്‍: കശ്മീ​രില്‍ സു​ര​ക്ഷാ​സേ​നയും തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനെ സുരക്ഷാ സൈന്യം വധിച്ചു.  പുല്‍വാമ ജി​ല്ല​യി​ലെ സമ്പൂര ഗ്രാമത്തില്‍ നടന്ന ഏ​റ്റു​മു​ട്ട​ലി​ലാ​ണ് സൈന്യം ഭീ​ക​ര​നെ വ​ധി​ച്ച​ത്. 

ലഷ്‌കര്‍ ഇ തൊയ്ബ അബു ഇസ്മയില്‍ വിമതവിഭാഗത്തിലെ ഉമര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഭീ​ക​രരുടെ സാ​ന്നി​ധ്യ​മ​റി​ഞ്ഞ് ഇന്നലെ രാത്രി സൈന്യം തിരച്ചില്‍ നടത്തിയിരുന്നതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. ഇയാളില്‍ നിന്ന് ഒരു എകെ47 തോക്കും പിടിച്ചെടുത്തു.

ജൂലൈ 10ന് അമര്‍നാഥ് യാത്രാ ബസിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ അബു ഇസ്മയില്‍ ഗ്രൂപ്പിന് പങ്കുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. എട്ടു തീര്‍ഥാടകര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Trending News