സോപോറെ ഏ​റ്റു​മു​ട്ടല്‍​:മൂന്ന് ലഷ്ക്കര്‍-ഇ-തോയിബ ഭീ​കരരെ വധിച്ചു

ജമ്മു കശ്മീ​രില്‍ സു​ര​ക്ഷാ​സേ​നയും തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്ക്കര്‍-ഇ-തോയിബ ഭീ​കരന്‍  കൊല്ലപ്പെട്ടു. ബാരമുള്ള ജി​ല്ല​യി​ലെ സൊപോറെയില്‍ നടന്ന ഏ​റ്റു​മു​ട്ട​ലി​ലാ​ണ് സൈന്യം ഭീ​ക​ര​രെ വ​ധി​ച്ച​ത്. ഒരുപോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.

Last Updated : Aug 5, 2017, 09:44 AM IST
സോപോറെ ഏ​റ്റു​മു​ട്ടല്‍​:മൂന്ന് ലഷ്ക്കര്‍-ഇ-തോയിബ ഭീ​കരരെ വധിച്ചു

ശ്രീ​ന​ഗ​ർ: ജമ്മു കശ്മീ​രില്‍ സു​ര​ക്ഷാ​സേ​നയും തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്ക്കര്‍-ഇ-തോയിബ ഭീ​കരന്‍  കൊല്ലപ്പെട്ടു. ബാരമുള്ള ജി​ല്ല​യി​ലെ സൊപോറെയില്‍ നടന്ന ഏ​റ്റു​മു​ട്ട​ലി​ലാ​ണ് സൈന്യം ഭീ​ക​ര​രെ വ​ധി​ച്ച​ത്. ഒരുപോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.

ഇന്നലെ രാത്രി തുടങ്ങിയ ഏ​റ്റു​മു​ട്ടല്‍​ മൂന്നുമണിക്കൂര്‍ നീണ്ടുനിന്നു. മേ​ഖ​ല​യി​ൽ ഭീ​ക​ര​ര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന്‍ സൈന്യം വളയുകയായിരുന്നു. ഭീ​ക​രരുടെ സാ​ന്നി​ധ്യ​മ​റി​ഞ്ഞ് പൊ​ലീ​സും,ആ​ർ​ആ​റും,സി​ആ​ർ​പി​എ​ഫും, സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് സൈന്യം മൂന്നു ഭീ​ക​ര​രെ വധിച്ചത്. 

Trending News