Farmers Protest: കര്‍ഷകര്‍ ഒരിക്കലും ദേശീയ പതാകയെ അവഹേളിക്കില്ല, അറസ്റ്റിലായ കര്‍ഷകരെ വിട്ടയയ്ക്കണ൦; കര്‍ഷക നേതാക്കള്‍

റിപ്പബ്ലിക് ദിനത്തില്‍ നടന്ന അക്രമ സംഭവങ്ങള്‍ സമാധാനപരമായി നടന്നുവന്നിരുന്ന കര്‍ഷക സമരത്തിന്‍റെ (Farmers Protest) പ്രതിച്ഛായ തകര്‍ത്തിരുന്നു. അക്രമ സംഭവങ്ങള്‍ക്ക്  പിന്നില്‍ ഗൂഢാലോചനയാണെന്നായിരുന്നു  കര്‍ഷക സംഘടന നേതാക്കള്‍ പ്രതികരിച്ചത്.  

Written by - Zee Malayalam News Desk | Last Updated : Jan 31, 2021, 05:23 PM IST
  • കര്‍ഷകര്‍ ഒരിക്കലും ത്രിവര്‍ണ പതാകയെ അവഹേളിക്കില്ല എന്നും ദേശീയ പതാകയെ എപ്പോഴും ഉയരത്തില്‍ പാറിക്കുമെന്നും കര്‍ഷക നേതാവ് നരേഷ് ടികായത് (Naresh Tikait) പറഞ്ഞു.
  • റിപ്പബ്ലിക് ദിനത്തില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയാണെന്ന കര്‍ഷക സംഘടനകളുടെ നിലപാട് ആവര്‍ത്തിച്ച അദ്ദേഹം അറസ്റ്റ് ചെയ്ത കര്‍ഷകരെ വിട്ടയയ്ക്കണമെന്നും ചര്‍ച്ചയ്ക്ക് വേദിയൊരുക്കണമെന്നും ആവശ്യപ്പെട്ടു.
  • ഇന്ന് നടന്ന പ്രധാന മന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ (Mann Ki Baat) നരേന്ദ്രമോദി (PM Modi) റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന അക്രമങ്ങളെ അപലപിച്ചിരുന്നു.
Farmers Protest: കര്‍ഷകര്‍ ഒരിക്കലും ദേശീയ പതാകയെ അവഹേളിക്കില്ല, അറസ്റ്റിലായ കര്‍ഷകരെ വിട്ടയയ്ക്കണ൦; കര്‍ഷക നേതാക്കള്‍

New Delhi: റിപ്പബ്ലിക് ദിനത്തില്‍ നടന്ന അക്രമ സംഭവങ്ങള്‍ സമാധാനപരമായി നടന്നുവന്നിരുന്ന കര്‍ഷക സമരത്തിന്‍റെ (Farmers Protest) പ്രതിച്ഛായ തകര്‍ത്തിരുന്നു. അക്രമ സംഭവങ്ങള്‍ക്ക്  പിന്നില്‍ ഗൂഢാലോചനയാണെന്നായിരുന്നു  കര്‍ഷക സംഘടന നേതാക്കള്‍ പ്രതികരിച്ചത്.  

ഇന്ന്  നടന്ന പ്രധാനമന്ത്രിയുടെ  പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍  (Mann Ki Baat) നരേന്ദ്രമോദി (Prime Minister Narendra Modi) റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന അക്രമങ്ങളെ അപലപിച്ചിരുന്നു.  ചെങ്കോട്ടയില്‍ ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചുവെന്നും  ഡല്‍ഹിയില്‍ നടന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

കാര്‍ഷിക മേഖലയെ ആധുനികവത്കരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇനിയും നിരവധി ചുവടുകള്‍മുന്നോട്ടുപോകാനുണ്ട്. സര്‍ക്കാര്‍ ഇനിയും അത്തരം ശ്രമങ്ങള്‍ തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി കര്‍ഷക നേതാക്കള്‍ രംഗത്തെത്തി. കര്‍ഷകര്‍ ഒരിക്കലും ത്രിവര്‍ണ പതാകയെ അവഹേളിക്കില്ല എന്നും  ദേശീയ പതാകയെ  എപ്പോഴും  ഉയരത്തില്‍ പാറിക്കുമെന്നും  കര്‍ഷക നേതാവ്  നരേഷ് ടികായത് (Naresh Tikait) പറഞ്ഞു.

"കര്‍ഷകര്‍ ഒരിക്കലും ത്രിവര്‍ണ പതാകയെ അവഹേളിക്കില്ല, ആരേയും അതിന് അനുവദിക്കുകയുമില്ല, എല്ലായ്പ്പോഴും അതിനെ ഉയരത്തില്‍ പാറിക്കും",  പ്രധാനമന്ത്രിയ്ക്ക് മറുപടിയായി നരേഷ് ടികായത് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പിടിഐയോടാണ് അദ്ദേഹം  ഇപ്രകാരം വ്യക്തമാക്കിയത്.

റിപ്പബ്ലിക് ദിനത്തില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയാണെന്ന കര്‍ഷക സംഘടനകളുടെ  നിലപാട്  ആവര്‍ത്തിച്ച അദ്ദേഹം  അറസ്റ്റ് ചെയ്ത കര്‍ഷകരെ വിട്ടയയ്ക്കണമെന്നും ചര്‍ച്ചയ്ക്ക് വേദിയൊരുക്കണമെന്നും ആവശ്യപ്പെട്ടു.

Also read: Mann Ki Baat : Republic Day Red Fort ൽ ദേശീയ പതാകയ്ക്ക് പകരം മറ്റൊരു കൊടി ഉയരുന്നത് കണ്ട രാജ്യം ഞെട്ടിയെന്ന് Prime Minister Narendra Modi

റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് 84 പേരെയാണ് ഇതിനോടകം അറസ്റ്റ് ചെയ്തിരിയ്ക്കുന്നത്‌. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെ ഉണ്ടായ അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും പ്രതിഷധക്കാരിലൊരാള്‍ മരണപ്പെടുകയും ചെയ്തിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട്  38 കേസുകളാണ് ഡല്‍ഹി പോലീസ് ഇതുവരെ ഫയല്‍ ചെയ്തിരിക്കുന്നത്. 1700 മൊബൈല്‍ വീഡിയോ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് പോലീസ് നടപടി  സ്വീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News