New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 46,759 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു.. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് 509 പേരാണ് രോഗബാധയെ തുടർന്ന് മരിച്ചതായി സ്ഥിരീകരിച്ചത്. 31,374 പേർ മാത്രമാണ് രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയത്. രാജ്യത്തെ കോവിഡ് കേസുകളിൽ 68 ശതമാനത്തോളം കേസുകളും സ്ഥിരീകരിക്കുന്നത് കേരളത്തിലാണ്.
India reports 46,759 new #COVID19 cases, 31,374 recoveries and 509 deaths in the last 24 hrs, as per Health Ministry.
Total cases: 3,26,49,947
Total recoveries: 3,18,52,802
Active cases: 3,59,775
Death toll: 4,37,370Total vaccinated: 62,29,89,134 (1,03,35,290 in last 24 hours) pic.twitter.com/6Hxp7d1Td5
— ANI (@ANI) August 28, 2021
രാജ്യത്ത് ആകെ 3,26,49,947 പേർക്കാണ് ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അതിൽ തന്നെ ആകെ 3,18,52,802 പേർ രോഗമുക്തി നേടി കഴിഞ്ഞു. നിലവിൽ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത് 3,59,775 പേരാണ്. കൂടാതെ ഇതുവരെ 4,37,370 പേർ കോവിദഃ രോഗബാധയെ തുടർന്ന് മരണപ്പെട്ടിട്ടുണ്ട്.
ALSO READ: രണ്ട് വാക്‌സിൻ എടുത്തവർക്ക് ഇനി RTPCR വേണ്ട; ആഭ്യന്തര യാത്രാ മാർഗ്ഗനിർദ്ദേശം പുതുക്കി കേന്ദ്രം
രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ (Vaccination) പ്രോഗ്രാം ഊർജ്ജിതമായി പുരോഗമിക്കുകയാണ്. രാജ്യത്ത് ഇതുവരെ 62,29,89,134 കോടി വാക്സിൻ ഡോസുകൾ ജനങ്ങളിലേക്ക് എത്തിച്ച് കഴിഞ്ഞു. രാജ്യത്തെ ആകെ ജനസംഖ്യയിൽ 50 ശതമാനം പേർക്ക് 1 ഡോസ് വാക്‌സിൻ ഡോസെങ്കിലും ലഭിച്ചിട്ടുണ്ടെന്ന്റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 1,03,35,290 വാക്‌സിൻ ഡോസുകൾ നൽകി.
ഈ മാസം മാത്രം 15 കോടി കൊവിഡ് വാക്സിനുകളാണ് വിതരണം ചെയ്തത്. 4.05 കോടി കൊവിഡ് വാക്സിൻ ഡോസുകൾ കൂടി രാജ്യത്തുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 58.86 കോടി വാക്സിൻ ഡോസുകൾ നൽകിയെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ആഭ്യന്തര യാത്രകൾക്കുള്ള കൊറോണ മാർഗനിർദ്ദേശങ്ങളിൽ കേന്ദ്ര സർക്കാർ ഇളവ് വരുത്തിയിരുന്നു. ഇപ്പോൾ പുതുക്കിയ നിർദ്ദേശ പ്രകാരം രണ്ട് ഡോസ് വാക്‌സിൻ (Covid Vaccine) സ്വീകരിച്ചവർക്ക് രോഗലക്ഷണങ്ങളില്ലെങ്കിൽ ആഭ്യന്തര യാത്ര ചെയ്യാൻ ആർടിപിസിആർ പരിശോധന ആവശ്യമില്ലയെന്നാണ്.
ALSO READ: Delhi Schools reopening: ഡൽഹിയിൽ അടുത്ത മാസം മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും
വിമാനം, റോഡ്, ജലഗതാഗതം എന്നിവയ്‌ക്ക് പുതിയ മാർഗ്ഗനിർദ്ദേശം ബാധകമാണ്. അതുപോലെ ആഭ്യന്തര യാത്ര നടത്തുന്ന വിമാനയാത്രികർക്ക് പിപിഇ കിറ്റ് ധരിക്കേണ്ടതില്ല. നിലവിൽ മൂന്ന് സീറ്റുകളുള്ള നിരയിൽ നടുവിൽ ഇരിക്കുന്ന യാത്രക്കാരൻ പിപിഇ കിറ്റ് ധരിക്കണമെന്ന നിർദ്ദേശം ഉണ്ട്. കൂടാതെ ആഭ്യന്തര യാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തരുതെന്നും സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...