Farmers Protest: സമരത്തിൽ നിന്നും പിന്മാറുന്നതായി കർഷക സംഘടനകൾ

റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന അക്രമ സംഭവങ്ങളാണ് സംഘടനകൾ കാരണമായി ചൂണ്ടിക്കാണിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 27, 2021, 06:22 PM IST
  • രണ്ട് സംഘടനകളാണ് ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്.
  • ഭാരതീയ കിസാന്‍ മസ്ദൂർ സംഗതൻ, ഭാരതീയ കിസാന്‍ യൂണിയന്‍ എന്നീ സംഘടനകളാണ് പിന്മാറ്റം അറിയിച്ചത്.
  • റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന കിസാന്‍ പരേഡിനിടെയുണ്ടായ അക്രമങ്ങളാണ് ഇതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
Farmers Protest: സമരത്തിൽ നിന്നും പിന്മാറുന്നതായി കർഷക സംഘടനകൾ

ന്യൂഡൽഹി: കർഷക സമരത്തിൽ(Farmer Protest) നിന്നും പിന്മാറുന്നതായി കർഷക സംഘടനകൾ അറിയിച്ചു. രണ്ട് സംഘടനകളാണ് ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്.ഭാരതീയ കിസാന്‍ മസ്ദൂർ സംഗതൻ, ഭാരതീയ കിസാന്‍ യൂണിയന്‍  എന്നീ സംഘടനകളാണ് സമരത്തിൽ നിന്നുമുള്ള പിന്മാറ്റം അറിയിച്ചത്.റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന കിസാന്‍ പരേഡിനിടെയുണ്ടായ അക്രമങ്ങളാണ് ഇതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ഡൽഹിയിൽ നടന്ന അക്രമ സംഭവങ്ങളെ ഇരു സംഘടനകളും വിമർശിച്ചു.

 

ALSO READ: Delhi Farmers Riot: ITOൽ യുവകർഷകൻ മരിച്ചത് ട്രാക്ടറുടെ നിയന്ത്രണം നഷ്ടപ്പെട്ട്, Video പുറത്ത് വിട്ട് Delhi Police

 

സമരത്തിന്റെ രീതിയുമായി തങ്ങള്‍ക്ക് ഒത്തുപോകാന്‍ കഴിയാത്തത് കൊണ്ട് തങ്ങള്‍ സമരത്തില്‍ നിന്നും പിന്മാറുന്നതായാണ്  ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കമ്മിറ്റി നേതാവ് വി.എം സിംഗ് പറഞ്ഞത്.സമരത്തില്‍ നിന്നും  പിന്മാറുന്നുവെങ്കിലും കര്‍ഷരുടെ അവകാശങ്ങള്‍ക്കായുള്ള ഞങ്ങളുടെ പോരാട്ടങ്ങള്‍ തുടരും എന്നും അദ്ദേഹം പറഞ്ഞു.റിപ്പബ്ലിക്ക് ദിനത്തില്‍ നടന്ന അക്രമങ്ങളില്‍ തന്റെ സംഘടനക്ക് ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്ക് ദിനത്തില്‍(Republic Day) നടന്ന അക്രമങ്ങളില്‍ ഏറെ വേദനിക്കുന്നതായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് താക്കൂര്‍ ഭാനു പ്രതാപ് സിംഗ് പറഞ്ഞു.

 

 

ALSO READ: Delhi Farmers Riot: Red Fort ൽ കൊടി ഉയ‍ർത്തി ക‍ർഷക പ്രക്ഷോഭകാരികൾ, സമരാനുകൂലികളെ ഒഴിപ്പിക്കാൻ ശ്രമിച്ച Police

അതേസമയം ഡൽഹിയിൽ കർഷക Tractor Rally ക്കിടിയിൽ ഉണ്ടായ പ്രക്ഷോഭത്തിനെതിരെ delhi police 22 കേസുകൾ രജിസ്റ്റർ ചെയ്തു.  കിഴക്കൻ മേഖലയിലായി 5 കേസുകളാണ് രജിസ്റ്റ‌‍ർ ചെയ്തിരിക്കുന്നത്. നൂറിലധികം പൊലീസ് സേന അംഗങ്ങൾക്കാണ് പരിക്കേറ്റിട്ടുള്ളതെന്ന് ഡൽഹി പൊലീസ് അറിയിച്ചു. 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News