COVID Update : രാജ്യത്തെ കോവിഡ് കണക്ക് വർധിക്കുന്നു, ഇന്ന് 41,000ത്തിൽ അധികം പേർക്ക് രോഗബാധ, മരണം 581

India covid Update - രോഗം സ്ഥരീകരിച്ച സംസ്ഥാനങ്ങളിൽ കേരളമാണ് ഒന്നാമത്,. 15,637 കേസുകൾ, പിന്നാലെ 8602 കേസുകളുമായി മഹരാഷ്ട്രയും 2,458 കേസുകളുമായി തമിഴ്നാട് 1,990 കേസുമായി കർണാടകയും

Written by - Zee Malayalam News Desk | Last Updated : Jul 15, 2021, 11:08 AM IST
  • രാജ്യത്ത് കോവിഡ് ഭേദമാകുന്നവരുടെ നിരക്ക് 97.28 ശതമാനത്തിൽ തന്നെ തുടരുന്നു.
  • എന്നാൽ കോവിഡ് മരണ നിരക്ക് 1.30 ശതമാനത്തിലേക്ക് ഉയർന്നു.
  • അതേസമയം ദിനംപ്രതിയുള്ള കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.15 ശതമാനമാണ്.
  • കഴിഞ്ഞ് 24 ദിവസങ്ങളിലായി രാജ്യത്തെ TPR മൂന്ന് ശതമാനത്തിൽ താഴെയാണ്.
COVID Update : രാജ്യത്തെ കോവിഡ് കണക്ക് വർധിക്കുന്നു, ഇന്ന് 41,000ത്തിൽ അധികം പേർക്ക് രോഗബാധ, മരണം 581

New Delhi : കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 41,806 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. അതെ സമയം കോവിഡ് രോഗബാധ മൂലം 581 പേർ മരണപ്പെട്ടതായി സ്ഥിരീകരിക്കുകയും ചെയ്‌തു. ഇതോട് കൂടി കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടവരുടെ ആകെ എണ്ണം  4,11,989 ആയി.  കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തതിൽ 7.7 ശതമാനം അധികം രോഗബാധ ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. 

രാജ്യത്ത് കോവിഡ് ഭേദമാകുന്നവരുടെ നിരക്ക് 97.28 ശതമാനത്തിൽ തന്നെ തുടരുന്നു. എന്നാൽ കോവിഡ് മരണ നിരക്ക് 1.30 ശതമാനത്തിലേക്ക് ഉയർന്നു. അതേസമയം ദിനംപ്രതിയുള്ള കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.15 ശതമാനമാണ്. കഴിഞ്ഞ് 24 ദിവസങ്ങളിലായി രാജ്യത്തെ TPR മൂന്ന് ശതമാനത്തിൽ താഴെയാണ്.

ALSO READ : Alert! കൊറോണയുടെ മൂന്നാം തരംഗം ഇന്ത്യയിൽ ആരംഭിച്ചതായി ശാസ്ത്രജ്ഞർ

രോഗം സ്ഥരീകരിച്ച സംസ്ഥാനങ്ങളിൽ കേരളമാണ് ഒന്നാമത്, 15,637 കേസുകൾ, പിന്നാലെ 8602 കേസുകളുമായി മഹരാഷ്ട്രയും 2,458 കേസുകളുമായി തമിഴ്നാട് 1,990 കേസുമായി കർണാടകയും

ഇന്ത്യയിൽ ഇതുവരെ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിൽ ആകെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 61.72 ലക്ഷമായി. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 170 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു. മഹാരാഷ്ട്ര കഴിഞ്ഞാൽ കേരളം, കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതരുള്ളത്.

ALSO READ : Corona Third Wave: കേരളം ഉൾപ്പെടെ 8 സംസ്ഥാനങ്ങൾക്ക് പ്രത്യേക അലർട്ട്

ഉത്തർപ്രദേശിൽ 83 പേർക്ക് മാത്രമാണ് പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തലസ്ഥാന നഗരമായ ഡൽഹിയിൽ 77 കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിൽ 37 പേർക്കും രോഗബാധയും ഒരു മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

ALSO READ : COVID Third Wave : മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ വർധിക്കുന്നു, മൂന്നാം തരംഗമാണെന്ന് സൂചന

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മണിപ്പൂരിലാണ് ഏറ്റവും രോഗ ബാധ. 1,104 പുതിയ കേസുകളും മൂന്ന് മരണവുമാണ് മണിപ്പൂരിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ത്രിപുരയിൽ 492 പേർക്ക് രോഗബാധയും 3 പേരുടെയും മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അരുണാചൽ പ്രദേശിൽ രണ്ട് പേർ മരിക്കുകയും 465 പേർക്ക് രോഗ ബാധ സ്ഥിരീകരിക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News