Christmas Celebration: സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനിടെ വിദ്യാർഥികളെയും അധ്യാപകരെയും ഭീഷണിപ്പെടുത്തി വിഎച്ച്പി പ്രവ‍‍ർത്തകർ; അറസ്റ്റ്, പ്രതിഷേധം

Palakkad school christmas celebration: സ്കൂളിലെ ക്രിസ്മസ് ആഘോഷം വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ തടഞ്ഞത് കേരളത്തിന്റെ മതേതര മനസിന് കളങ്കം വരുത്തുന്ന സംഭവമാണെന്ന് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

Written by - Zee Malayalam News Desk | Last Updated : Dec 23, 2024, 07:32 AM IST
  • സംഘ പരിവാറിന്റെ ധ്രുവീകരണ രാഷ്ട്രീയത്തിന് മുന്നിൽ മുട്ടുമടക്കാൻ മനസ്സില്ലാത്ത നാടാണ് കേരളം
  • ഏത് സംഘ പരിവാർ സംഘടനകൾ വിചാരിച്ചാലും അതിനെ തകർക്കാൻ സാധിക്കില്ല
Christmas Celebration: സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനിടെ വിദ്യാർഥികളെയും അധ്യാപകരെയും ഭീഷണിപ്പെടുത്തി വിഎച്ച്പി പ്രവ‍‍ർത്തകർ; അറസ്റ്റ്, പ്രതിഷേധം

പാലക്കാട്: സ്കൂളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചതിന് വിഎച്ച്പി പ്രവർത്തകർ അധ്യാപകരെയും വിദ്യാർഥികളെയും അസഭ്യം പറഞ്ഞതിനെതിരെ പ്രതിഷേധം. സംഭവത്തിൽ വിഎച്ച്പി ജില്ലാ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് യുവജന സം​ഘടനകളായ ഡിവൈഎഫ്ഐയും യൂത്ത് കോൺ​ഗ്രസും ഇന്ന് സ്കൂളിന് മുന്നിൽ ക്രിസ്മസ് കരോൾ നടത്തും.

സംഭവത്തിൽ പ്രതിഷേധിച്ച് ഐക്യദാർഢ്യ കരോൾ നടത്താനാണ് യൂത്ത് കോൺ​ഗ്രസ് ചിറ്റൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. തിങ്കളാഴ്ച രാവിലെ 10 മണിക്ക് കരോൾ നടത്തുമെന്ന് മണ്ഡലം ഭാരവാഹികൾ അറിയിച്ചു. രാവിലെ നല്ലേപ്പുള്ളിയിൽ ഡിവൈഎഫ്ഐയുടെ പ്രതിഷേധ കരോളും നടക്കും.

സ്കൂളിലെ ക്രിസ്മസ് ആഘോഷം വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ തടഞ്ഞത് കേരളത്തിന്റെ മതേതര മനസിന് കളങ്കം വരുത്തുന്ന സംഭവമാണെന്ന് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യയിൽ സംഘ പരിവാർ നടത്തുന്ന ധ്രുവീകരണ രാഷ്ട്രീയം കേരളത്തിലേക്കും കൊണ്ടുവരാനുള്ള ശ്രമമാണിത്. മതേതര സമൂഹം ഇതിനെതിരെ ശക്തമായ പ്രതിരോധം തീർക്കും.

ALSO READ: അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം; സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു, എട്ട് പേർ അറസ്റ്റിൽ

സംഘ പരിവാറിന്റെ ധ്രുവീകരണ രാഷ്ട്രീയത്തിന് മുന്നിൽ മുട്ടുമടക്കാൻ മനസ്സില്ലാത്ത നാടാണ് കേരളം. ഏത് സംഘ പരിവാർ സംഘടനകൾ വിചാരിച്ചാലും അതിനെ തകർക്കാൻ സാധിക്കില്ലെന്നും വിഎച്ച്പിയുടെ വർ​ഗീയതക്കെതിരെ സ്നേഹം കൊണ്ട് പ്രതിരോധം തീർക്കാൻ കരോൾ സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ ഭാരവാഹികൾ അറിയിച്ചു.

പാലക്കാട് നല്ലേപ്പുള്ളി ​ഗവൺമെന്റ് യുപി സ്കൂളിലെ ക്രിസ്മസ് ആഘോഷമാണ് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ തടസപ്പെടുത്തിയത്. സംഭവത്തിൽ വിഎച്ച്പി ജില്ലാ സെക്രട്ടറി കെ അനിൽകുമാർ, ജില്ലാ സംയോജക് വി സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വേലായുധൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News