ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ( Covid19 India Update)ബാധിതരുടെ കണക്കുകളിൽ കുറവ്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 24 മണിക്കൂറിനുള്ളിൽ 1,73,790 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഒരുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. അതിനിടയിൽ 2,84,601 പേര്‍ രോഗമുക്തി നേടുകയും (Covid Cases) ചെയ്തു. 3617 മരണങ്ങളാണ് സ്ഥിരീകരിച്ചത്.ഇതുവരെ 2,77,29,247 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,51,78,011 പേര്‍ രോഗമുക്തി നേടി. 3,22,512 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ALSO READ: Covid19 India Update:കോവിഡ് ബാധിതരുടെ എണ്ണം താഴേക്കെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ റിപ്പോർട്ട്
India reports 1,73,790 new COVID19 cases, 2,84,601 discharges & 3,617 deaths in last 24 hrs, as per Health Ministry
Total cases: 2,77,29,247
Total discharges: 2,51,78,011
Death toll: 3,22,512
Active cases: 22,28,724Total vaccination: 20,89,02,445 pic.twitter.com/NgfUAOgz08
— ANI ANI May 29, 2021
ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനാറ് കോടി തൊണ്ണൂറ്റിയാറ് ലക്ഷം പിന്നിട്ടു. മരണസംഖ്യ 35.24 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി എഴുപത് ലക്ഷം കടന്നു. വാക്സിനേഷൻ ഏറ്റവും വേഗത്തിൽ പൂർത്തിയാക്കാനാണ് സർക്കാരുകളുടെ ശ്രമം. ഇതിലൂടെ മാത്രമെ കോവിഡിനെ പിടിച്ചു കെട്ടാനാവു എന്നാണ് വിലയിരുത്തൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...