Crib Destroyed: പാലക്കാട് തത്തമംഗലം സ്കൂളിൽ സ്ഥാപിച്ച പുൽക്കൂട് തകർത്ത നിലയിൽ

Crib Destroyed: ഇന്ന് രാവിലെ സ്കൂളിലെത്തിയ അധ്യാപകരാണ് പൂൽക്കൂട് തകർത്ത നിലയിൽ കണ്ടെത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Dec 23, 2024, 03:16 PM IST
  • സ്കൂളിൽ സ്ഥാപിച്ച പുൽക്കൂട് തകർത്തതായി പരാതി
  • ഇന്ന് രാവിലെ സ്കൂളിലെത്തിയ അധ്യാപകരാണ് പൂൽക്കൂട് തകർത്ത നിലയിൽ കണ്ടെത്തിയത്
Crib Destroyed: പാലക്കാട് തത്തമംഗലം സ്കൂളിൽ സ്ഥാപിച്ച പുൽക്കൂട് തകർത്ത നിലയിൽ

പാലക്കാട്:  സ്കൂളിൽ സ്ഥാപിച്ച പുൽക്കൂട് തകർത്തതായി പരാതി. പാലക്കാട് തത്തമം​ഗലം ജിബിയുപി സ്കൂളിൽ സ്ഥാപിച്ച് പുൽക്കൂടാണ് തകർത്ത നിലയിൽ കണ്ടെത്തിയത്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാ​ഗമായി വെള്ളിയാഴ്ചയായിരുന്നു പുൽക്കൂട് വച്ചത്.  ഇന്ന് രാവിലെ സ്കൂളിലെത്തിയ അധ്യാപകരാണ് പൂൽക്കൂട് തകർത്ത നിലയിൽ കണ്ടെത്തിയത്. 

സ്കൂളിന്റെ ​ഗ്രില്ലിന്റെ ഉള്ളിലൂടെ നീളമുള്ള വടി ഉപയോ​ഗിച്ച് അലങ്കാരങ്ങളെല്ലാം പുറത്തേക്കെടുത്ത് നശിപ്പിക്കുകയായിരുന്നുവെന്ന് അധ്യാപകർ പറയുന്നു. സംഭവത്തിൽ സ്കൂൾ അധികൃതർ ചിറ്റൂർ പൊലീസിൽ പരാതി നൽകി. 

Read Also: ഇ.പിയുടെ പ്രവർത്തനത്തിൽ പോരായ്മ; സ്ഥാനത്ത് നിന്ന് മാറ്റിയതിൽ വിശദീകരണവുമായി ഗോവിന്ദൻ

പാലക്കാട് നല്ലേപ്പള്ളി ​ഗവൺമെന്റ് യുപി സ്കൂളിൽ നടത്തിയ ക്രിസ്മസ് ആഘോഷങ്ങൾ വിഎച്ച്പി പ്രവർത്തകർ തടഞ്ഞതിൽ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്. 

അതേസമയം സ്കൂളിലെ ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്തിയതിൽ വിഎച്ച്പി ജില്ലാ സെക്രട്ടറി കെ അനിൽകുമാർ, ജില്ലാ സംയോജക് വി സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വേലായുധൻ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ റിമാൻഡ് ചെയ്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News