മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് നാളെ തിയേറ്ററുകളിലെത്തുകയാണ്. ഏറെ നാളുകളായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണിത്. തങ്ങളുടെ പ്രിയപ്പെട്ട താരം ആദ്യമായി സംവിധാനം ചെയ്ത് ഒരുക്കുന്ന ചിത്രം എങ്ങനെയുണ്ടാകുമെന്ന ആകാംക്ഷയാണ് ഒരോ ആരാധകനുമുള്ളത്. 3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ റിലീസിന് മൂന്നോടിയായി ഇന്നലെ ചെന്നൈയില്‍ പ്രിവ്യൂ നടന്നു. നടി രോഹിണി, വിജയ് സേതുപതി, മണി രത്നം, പ്രണവ് മോഹൻലാൽ, വിസ്മയ മോഹൻലാൽ തുടങ്ങി നിരവധി പേർ ചിത്രം കാണാൻ എത്തിയിരുന്നു. മികച്ച അഭിപ്രായങ്ങളാണ് എല്ലാവരും പറഞ്ഞത്.
ഇപ്പോഴിതാ മമ്മൂട്ടിയും മോഹൻലാലിന്റെ ആദ്യ സംവിധാന ചിത്രത്തിന് ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ്. ഇത്രയും കാലം അഭിനയം കൊണ്ട് ഏവരെയും ത്രസിപ്പിച്ച ലാലിന്റെ ആദ്യ സംവിധാന സംരംഭമാണ് ബറോസെന്നും ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് തനിക്കുറപ്പുണ്ടെന്നും മമ്മൂട്ടി കുറിച്ചു. സോഷ്യൽ മീഡിയയിലൂടെ താരം ആശംസകൾ നേർന്നത്.
''ഇത്ര കാലം അഭിനയ സിദ്ധി കൊണ്ട് നമ്മളെ ത്രസ്സിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹൻലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് ‘ബറോസ് ’
ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട്.
എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകൾ നേരുന്നു പ്രാർത്ഥനകളോടെ സസ്നേഹം
സ്വന്തം മമ്മൂട്ടി.''
മോഹന്‍ലാല്‍ തന്നെ ടൈറ്റില്‍ വേഷത്തില്‍ എത്തുന്ന ചിത്രമാണ് ബറോസ്. 3ഡിയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ക്യാമറാമാന് സന്തോഷ് ശിവനാണ്. 2ഡിയിലും ചിത്രം പ്രദർശനത്തിനെത്തും. ജിജോ പുന്നോസിന്റെ തിരക്കഥയില്‍ ആരംഭിച്ച ചിത്രം ഇടയ്ക്ക് നിന്നുപോകുകയും പിന്നീട് ടി.കെ രാജീവ് കുമാറും മോഹന്‍ലാലും ചേര്‍ന്ന് പുതിയ തിരക്കഥ ഒരുക്കുകയുമായിരുന്നു. നവോദയയുമായി സഹകരിച്ചാണ് ഈ ബിഗ് ബജറ്റ് സിനിമ യാഥാര്‍ത്ഥ്യമാക്കുന്നത്. ആശിര്‍വാദ് സിനിമാസ് ആണ് പ്രധാന നിര്‍മാതാക്കള്‍. മറ്റ് ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കുമെന്നാണ് വിവരം. 2019 ഏപ്രിലില്‍ പ്രഖ്യാപിച്ച ചിത്രമാണ് ബറോസ്.
ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്സ് ആൻഡ് ലൂസിയ, ഓള് റോഡ്സ് ലീഡ്സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.