New Delhi: ലഡാക്കിലെ വൈദ്യുതി വിതരണം തടസപ്പെടുത്താൻ ചൈനീസ് ഹാക്കേഴ്‌സ് ശ്രമിച്ചതായി കേന്ദ്ര വൈദ്യുതി, പുനരുപയോഗ ഊർജ വകുപ്പ് മന്ത്രി ആർ.കെ സിംഗ്. ശ്രമം ഇന്ത്യ പരാജയപ്പെടുത്തിയതായും അറിയിച്ചിട്ടുണ്ട്. ലഡാക്കിലെ വൈദ്യുതി വിതരണകേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണമാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
വൈദ്യുതി വിതരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ചൈന സൈബർ ആക്രമണം നടത്തിയെന്ന വാർത്തകൾ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു കേന്ദ്ര മന്ത്രിയുടെ മറുപടി. 'രണ്ട് തവണ ചൈനീസ് ഹാക്കർമാർ ലഡാക്കിലെ വൈദ്യുതിവിതരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് സൈബർ ആക്രമണം നടത്തി. പക്ഷേ ശ്രമം പരാജപ്പെട്ടു'വെന്ന് മന്ത്രി വ്യക്തമാക്കി.
ALSO READ: INS Tarangini: ലോകപര്യടനത്തിനായി ഐഎൻഎസ് തരംഗിണി പുറപ്പെട്ടു; ലണ്ടനിൽ ഇന്ത്യയുടെ ദേശീയപതാക ഉയർത്തും
ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എട്ട് മാസങ്ങളായി പ്രദേശത്തെ വൈദ്യുതി വിതരണം തകരാറിലാക്കുക എന്ന ലക്ഷ്യത്തോടെ ചൈനീസ് ഹാക്കർമാർ ശ്രമം തുടരുകയാണെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.