പ്രവാസികൾക്കും വോട്ട്: കേന്ദ്രസർക്കാർ അനുമതി

കേരളം,തമിഴ്നാട്,പശ്ചിമ ബം​ഗാൾ,ആസ്സാം, ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് വിദേകാര്യമന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തിന് അനുകൂലമായി നിലപാട് സ്വീകരിച്ചത്

Written by - Zee Malayalam News Desk | Last Updated : Jan 5, 2021, 02:56 PM IST
  • ഏകദേശ കണക്കുകൾ പ്രകാരം 1.17 ലക്ഷം പ്രവാസികളാണ്(NRI) വോട്ടർ പട്ടികയിലുള്ളത്
  • തുടക്കത്തിൽ ഗൾഫ്(Gulf) ഒഴികെയുള്ള രാജ്യങ്ങളിലാവും ഇത് നടപ്പാക്കുക എന്നാണ് സൂചന.
  • തിരഞ്ഞെടുപ്പ് വിഞ്ജാപനം വന്ന് അ‍ഞ്ചു ദിവസത്തിനകമാണ് അപേക്ഷ നൽകേണ്ടത്
പ്രവാസികൾക്കും വോട്ട്: കേന്ദ്രസർക്കാർ അനുമതി

ന്യൂഡല്‍ഹി: പ്രവാസികൾക്ക് ഇ-തപാൽവോട്ടിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നൽകി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികൾക്കാണ് ഇത് മൂലം കൂടുതൽ പ്രയോജനം ലഭിക്കുക. ഇതിനു മുൻപായി പ്രവാസി സംഘടനകൾ,രാഷ്ട്രീയ പാർട്ടികളുമായി ചർച്ച ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.കേരളം,തമിഴ്നാട്,പശ്ചിമ ബം​ഗാൾ,ആസ്സാം, ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് വിദേകാര്യമന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തിന് അനുകൂലമായി നിലപാട് സ്വീകരിച്ചത്. പ്രവാസികളുടെ വർഷങ്ങളുടെ കാത്തിരിപ്പാണ് ഇതോടെ സഫലമാവുക.

ALSO READകതിരൂർ മനോജ് വധക്കേസ്: പി.ജയരാജനെതിരെ UAPA നിലനിൽക്കും, പ്രതികളുടെ അപ്പീൽ കോടതി തള്ളി

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമങ്ങളിലും ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ കേന്ദ്ര നിയമകാര്യ സെക്രട്ടറിക്ക് അയച്ച കത്തില്‍ Election Commission  നിര്‍ദേശിച്ചു.തിരഞ്ഞെടുപ്പ് വിഞ്ജാപനം വന്ന് അഞ്ച് ദിവസത്തിനകം ആണ് ഇ.തപാൽ വോട്ടിന് പ്രവാസികൾ അപേക്ഷ നൽകേണ്ടത്. പ്രവാസികളുടെ നീണ്ടക്കാലത്തെ ആവശ്യമാണ് യാഥാര്‍ഥ്യത്തിലേക്ക് അടുക്കുന്നത്. പ്രവാസി സംഘടനകള്‍ ഉള്‍പ്പെടെയുള്ളവയുടെ നിവേദനങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം മുന്നോട്ടുവെച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തുടക്കത്തിൽ ഗൾഫ്(Gulf) ഒഴികെയുള്ള രാജ്യങ്ങളിലാവും ഇത് നടപ്പാക്കുക എന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇത് നിലവിൽ വന്നേക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന സൂചന.

ALSO READകേരളത്തിന്‍റെ പ്രകൃതിഭംഗിയില്‍ മതി മറന്ന് Bollywood താരം സോനാക്ഷി സിൻഹ (Sonakshi Sinha)...Photos

ഏകദേശ കണക്കുകൾ പ്രകാരം 1.17 ലക്ഷം പ്രവാസികളാണ്(NRI) വോട്ടർ പട്ടികയിലുള്ളത്. പലവിധ കാരണങ്ങളാൽ വോട്ടെടുപ്പിന് നേരിട്ടെത്താൻ കഴിയില്ലെന്ന് നേരത്തെ തന്നെ നേരത്തെ തന്നെ പ്രവാസികൾ അറിയിച്ചിരുന്നു. നിലവില്‍ ഇ തപാല്‍ വോട്ട് സംവിധാനം പ്രതിരോധ സേന ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അനുവദിച്ചിട്ടുണ്ട്. 

 

കൂടുതൽ ‌രാഷ്ട്രീയം, സിനിമ, കായിക വാർത്തകൾ ‌‌നിങ്ങളുടെ വിരൽ തുമ്പിൽ.‌ ഡൗൺലോഡ് ചെയ്യു ! ZeeHindustanAPP





android Link - https://bit.ly/3b0IeqA







ios Link - https://apple.co/3hEw2hy

 

Trending News