ലക്‌നൗ: വിവാഹ സംഘം സഞ്ചരിച്ച ബസിന് തീപിടിച്ച് 10 പേര്‍ വെന്തുമരിച്ചു. വൈദ്യുതി ലൈനില്‍ തട്ടിയതിനെ തുടര്‍ന്നാണ് ബസിലേയ്ക്ക് തീപടര്‍ന്നത്. 11 കെവി ലൈനില്‍ തട്ടിയായിരുന്നു അപകടം. ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരിലാണ് ദാരുണമായ സംഭവമുണ്ടായത്.
വൈദ്യുതി ലൈനില്‍ തട്ടിയതിന് പിന്നാലെ ബസിലേയ്ക്ക് വൈദ്യുതി പ്രവഹിക്കുകയായിരുന്നു. ഇതിനാല്‍ യാത്രക്കാര്‍ക്ക് ബസില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ല. അപകട സമയത്ത് ബസില്‍ ആകെ മുപ്പതോളം യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസില്‍ നിന്ന് പുറത്ത് എത്തിച്ചവരെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി.
In UP's Ghazipur, a bus with passengers onboard caught fire after it came in contact with overhead high-tension wire. No official word on injury, fatalities. pic.twitter.com/xiAJUTC78V
— Piyush Rai (@Benarasiyaa) March 11, 2024
തീപിടിത്തത്തില്‍ ബസ് പൂര്‍ണമായും കത്തി നശിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.