ലഖ്നൗ: മദ്യപാനം തടഞ്ഞ ഭാര്യയെ ഭര്‍ത്താവ് ജീവനോടെ ചുട്ടുകൊന്നതായി റിപ്പോർട്ട്. സംഭവം ഉത്തര്‍ പ്രദേശിലെ ബുഡൗണിലാണ്. ബൈക്കിലെ പെട്രോള്‍ ഊറ്റിയെടുത്ത ശേഷം 40 കാരിയുടെ ദേഹത്തേക്ക് പ്രതി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Also Read: ട്രെയിനിൽ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കോളേജ് അധ്യാപകൻ പിടിയിൽ!
മരുമകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയുടെ വൃദ്ധയായ അമ്മയ്ക്കും പൊള്ളലേറ്റതായിട്ടാണ് റിപ്പോർട്ട്. സംഭവം നടന്നത് ബുഡൗണിലെ നൈതുവ ഗ്രാമത്തിലാണ്. മുനീഷ് സക്‌സേന എന്ന ആളാണ് ഭാര്യയായ ഷാനോയെ ജീവനോടെ ചുട്ടുകൊന്നത്. മനീഷ് മദ്യപാനത്തിന് അടിമയായിരുന്നുവെന്നാണ് പോലീസ് സൂപ്രണ്ട് അലോക് പ്രിയദര്‍ശി പറഞ്ഞത്.
വ്യാഴാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ മുനീഷ് ഭാര്യ ഷാനോയുമായി വഴക്കിടുകയും തുടർന്ന് വീണ്ടും മദ്യപിക്കാന്‍ തുടങ്ങുന്നത് തടഞ്ഞതാണ് തര്‍ക്കത്തിന് കാരണം. ഒടുവിൽ വഴക്ക് രൂക്ഷമായതോടെ മുനീഷ് തന്റെ ബൈക്കില്‍ നിന്നും പെട്രോള്‍ ഊറ്റിയെടുത്ത് ഷാനോയുടെ മേല്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
Also Read: ശനി ദേവന്റെ കൃപയാൽ ഇന്ന് ഈ രാശിക്കാർ പൊളിക്കും, നിങ്ങളും ഉണ്ടോ?
ഇതിനിടയിൽ തീപടർന്നപ്പോൾ മരുമകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുനീഷിന്റെ അമ്മയുടെ കൈക്ക് പൊള്ളലേറ്റു. ഇവരുടെ മക്കളുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തി ഷാനോയെയും മുന്നിദേവിയെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ ഷാനോയെ രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം ഒളിവിൽ പോയ മുനീഷിനെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.