ഇംഫാൽ: മണിപ്പൂരിൽ സ്ഫോടനം. ആറ് വയസുള്ള കുട്ടി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം 7.30 ഓടെയാണ് സ്ഫോടനം ഉണ്ടായത്. ചുരാചാന്ദ്പുർ ജില്ലയിലെ ഒരു വീട്ടിലാണ് സ്ഫോടനം നടന്നത്. മാംഗ്മിൽലാൽ (6), ലാങ്ങിൻസാങ് (22) എന്നിവരാണ് മരിച്ചത്.
ബിഎസ്എഫ് ഫയറിങ് റേഞ്ചിൽ പൊട്ടാതെ കിടന്ന മോർട്ടാർ ഷെൽ നാട്ടുകാർ എടുത്തപ്പോൾ പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ വീടിന് നേർക്ക് അജ്ഞാതർ ബോംബെറിഞ്ഞെന്നാണ് നാട്ടുകാർ പറയുന്നത്. പരിക്കേറ്റവരെ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മണിപ്പൂരിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിങ്ങിന് രണ്ട് ദിവസം മാത്രം ശേഷിക്കേയാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് ഗ്രനേഡിന്റെ അവശിഷ്ടങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
38 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് തിങ്കളാഴ്ച നടക്കുക. ആകെ 60 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 173 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. സ്ഫോടനത്തിന് പിന്നിൽ തീവ്രവാദ ബന്ധമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...