Bomb Blast Delhi: ഇസ്രായേലി എംബസ്സിക്ക് സമീപമാണ് സ്ഫോടനം

അതീവ സുരക്ഷാ മേഖലയിലുള്ള പ്രദേശമാണ് ഇത്

Written by - Zee Malayalam News Desk | Last Updated : Jan 29, 2021, 06:48 PM IST
  • വിജയ് ചൗക്കിൽ നിന്നും 1.7 കിലോമീറ്ററിലുള്ള സ്ഥലമാണിത്.
  • സംഭവത്തെ തുടര്‌‍ന്ന് എ.പി.ജെ അബ്ദുകൾ കലാം റോഡ‍് അടച്ചു.
  • റിപ്പബ്ലിക്ക് ഡേക്ക് സമാപനം കുറിച്ചു കൊണ്ടുള്ള ബീറ്റിങ്ങ് റിട്രീറ്റ് സെറിമണി നടന്നതിന് അടുത്താണ് സ്ഥലം.
Bomb Blast Delhi: ഇസ്രായേലി എംബസ്സിക്ക് സമീപമാണ് സ്ഫോടനം

ന്യൂഡൽഹി: ഡൽഹി ഇസ്രായേലി(Israyeli) എംബസ്സിക്ക് സമീപം സ്ഫോടനം. വെള്ളിയാഴ്ച വൈകീട്ടാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ആർക്കും പരിക്കില്ലെന്നാണ് ഡൽഹി പോലീസിന്റെ പ്രാഥമിക നി​ഗമനം. സമീപത്തെ വാഹ​നങ്ങളുടെ ചില്ലുകൾ സ്ഫോടനത്തിൽ തകർന്നു. അതീവ സുരക്ഷാ മേഖലയിലുള്ള പ്രദേശമാണ് ഇത്. വിജയ് ചൗക്കിൽ നിന്നും 1.7 കിലോമീറ്ററിലുള്ള സ്ഥലമാണിത്.

Tractor rally : UP police ശശിതരൂരിനും മാധ്യമ പ്രവർത്തകർക്കെതിരെയും കേസ്സെടുത്തു

സംഭവത്തെ തുടര്‌‍ന്ന് എ.പി.ജെ അബ്ദുകൾ കലാം റോഡ‍് അടച്ചു. റിപ്പബ്ലിക്ക് ഡേക്ക്(Republic Day) സമാപനം കുറിച്ചു കൊണ്ടുള്ള ബീറ്റിങ്ങ് റിട്രീറ്റ് സെറിമണി നടന്നതിന് അടുത്തണ് സ്ഥലം. ഡൽഹി പോലീസിന്റെ പ്രത്യേക തീവ്രവാദ വിരുദ്ധ സെല്ലും. ബോംബ് സ്ക്വാഡും സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടുതൽ സുരക്ഷാ സേനയെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമമായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നി​​ഗമനം.

India യുടെ Vaccine നിർമ്മാണ ശേഷി ലോകത്തിന്റെ ഏറ്റവും മികച്ച സമ്പാദ്യം : UN മേധാവി

റിപ്പബ്ലിക്ക് ദിനത്തിലുണ്ടായ ട്രാക്ടർ റാലിയും(Tractor Rally) തുടർന്നുണ്ടായ പ്രക്ഷോഭങ്ങളും പ്രദേശത്ത് വലിയ സംഘാർഷാവസ്ഥയാണ് ഉണ്ടാക്കിയത്. സംഘർഷങ്ങൾക്ക് തീവ്രവാദ സംഘടനകളുടെയും പങ്കുെണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാ​ഗത്തിന്റെ കണ്ടെത്തൽ.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News