Farm Laws : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബിൽ ഉടൻ ലോക്സഭയിൽ; ഇന്ന് സർവകക്ഷി യോഗം ചേരും

ചർച്ചയിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ട് കൊണ്ട് എംപി മാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Nov 28, 2021, 09:09 AM IST
  • കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് (Narendra Singh Tomar) ബില്ല് അവതരിപ്പിക്കുന്നത്.
  • തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷമാകും ബില്ല് ചർച്ച ചെയ്ത് പാസാക്കുന്നത്.
  • ചർച്ചയിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ട് കൊണ്ട് എംപി മാർക്ക് വിപ്പ് നൽകിയിട്ടുണ്ട്.
  • ബില്ലിനെ എതിർക്കേണ്ടെന്ന് കോൺഗ്രസ് എംഎൽഎമാർ തീരുമാനിച്ചു.
Farm Laws : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബിൽ ഉടൻ ലോക്സഭയിൽ; ഇന്ന് സർവകക്ഷി യോഗം ചേരും

New Delhi : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബിൽ ലോകസഭയിൽ തിങ്കളാഴ്ച്ച അവതരിപ്പിക്കും. ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ആദ്യ ബില്ലായിരിക്കും ഇത്.  കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് (Narendra Singh Tomar) ബില്ല് അവതരിപ്പിക്കുന്നത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷമാകും ബില്ല് ചർച്ച ചെയ്ത് പാസാക്കുന്നത്.  

ചർച്ചയിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ട് കൊണ്ട് എംപി മാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. ബില്ലിനെ എതിർക്കേണ്ടെന്ന് കോൺഗ്രസ് എംഎൽഎമാർ തീരുമാനിച്ചു. ഇന്ന് പ്രധാനമന്ത്രി മൻ കീ ബാത്തിലൂടെ രാജ്യത്തെ  അഭിസംബോധന കാർഷിക ബില്ലിനെ കുറിച്ച് സംസാരിച്ചേക്കും.

ALSO READ: Farm Laws | കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

 കേന്ദ്രമന്ത്രിസഭ (Union Cabinet) നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബിൽ (The Farm Laws Repeal Bill) പാർലമെന്‍റില്‍ അവതരിപ്പിക്കാൻ അനുമതി നൽകിയിരുന്നു.  സൗജന്യ ഭക്ഷ്യധാന്യ പദ്ധതി തുടരും. നവംബറിന് ശേഷവും പദ്ധതി തുടരാനാണ് തീരുമാനം. നവംബർ 29 മുതൽ ഡിസംബർ 23 വരെയാകും പാർലമെന്റിന്റെ വരാനിരിക്കുന്ന ശീതകാല സമ്മേളനം.

ALSO READ: Farm Laws : പാര്‍ലമെന്‍റില്‍ കാർഷിക നിയമങ്ങൾ റദ്ദാക്കും വരെ സമരം തുടരുമെന്ന് കർഷക സംഘടനകൾ

xകേന്ദ്രമന്ത്രിസഭയുടെ അം​ഗീകാരം ലഭിച്ചതിനാലാണ് ഈ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ തീരുമാനിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസുമായി കൂടിയാലോചിച്ച ശേഷം കേന്ദ്ര കൃഷി മന്ത്രാലയം ഈ ബില്ലിന് അന്തിമരൂപം നൽകിയതായാണ് വിവ​രം.

ALSO READ:  Repeal Of Farm Laws : കാർഷിക നിയമങ്ങൾ പിൻവലിച്ചത് ബിജെപി പ്രവർത്തകരുടെ പരാജയം, കർഷകരെ ബോധവത്കരിക്കുന്നതിൽ പ്രവർത്തകർ പരാജയപ്പെട്ടുയെന്ന് ഉമാ ഭാരതി

 

അതേസമയം താങ്ങുവില സംബന്ധിച്ച് നിയമപരമായ ഉറപ്പ് ലഭിക്കുന്നതിനായി നവംബര്‍ 29 ന് പാര്‍ലമെന്‍റിലേക്ക് 60 ട്രാക്ടറുകള്‍ റാലി നടത്തുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞിരുന്നു. സര്‍ക്കാര്‍ തുറന്നുകൊടുത്ത റോഡുകളിലൂടെയാണ് ട്രാക്ടര്‍ റാലി നടത്തുക. 1000 പ്രതിഷേധക്കാരും പാര്‍ലമെന്റിലേക്ക് എത്തുമെന്നും ടിക്കായത്ത് പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കുമെന്ന വാര്‍ത്തക്ക് പിന്നാലെയായിരുന്നു രാകേഷ് ടിക്കായ്ത്ത് പ്രസ്താവന നടത്തിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News