Death Sentence of Indians: 8 ഇന്ത്യൻ നാവികരുടെ വധശിക്ഷ ഒഴിവാക്കി ഖത്തർ

Death Sentence of Indians: ഖത്തർ കമ്പനിയിൽ ജോലി ചെയ്തിരുന്ന 8 ഇന്ത്യൻ നാവികര്‍ക്ക് ചാരപ്രവൃത്തി ആരോപിച്ചാണ് ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വധശിക്ഷ വിധിച്ചത്. നാവിക സേനാംഗങ്ങളുടെ വധശിക്ഷയാണ് അപ്പീല്‍ കോടതി  ജയിൽ ശിക്ഷയായി ഇളവ് ചെയ്തത്. 

Written by - Zee Malayalam News Desk | Last Updated : Dec 28, 2023, 04:46 PM IST
  • അപ്പീൽ കോടതിയുടെ വിശദമായ വിധി ഇനിയും പുറത്തുവരാനുണ്ടെന്നും തുടർ നടപടികൾ തീരുമാനിക്കാൻ ലീഗൽ ടീമുമായും പ്രതികളുടെ കുടുംബാംഗങ്ങളുമായും അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും എംഇഎ അറിയിച്ചു.
Death Sentence of Indians: 8 ഇന്ത്യൻ നാവികരുടെ വധശിക്ഷ ഒഴിവാക്കി ഖത്തർ

Qatar: ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരുടെ ശിക്ഷയിൽ ഇളവ്. 8 മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ തടവുശിക്ഷയായി ഇളവ് ചെയ്ത ഖത്തറിലെ അപ്പീൽ കോടതിയുടെ വ്യാഴാഴ്ചത്തെ സുപ്രധാന വിധിയെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം (MEA) സ്വാഗതം ചെയ്തു.

Also Read:   Priyanka Gandhi: എന്താണ് ഹരിയാന ഭൂമി കുംഭകോണ കേസ്? ED കുറ്റപത്രത്തില്‍ പ്രിയങ്ക ഗാന്ധിയുടെ പേരും!! 

അപ്പീൽ കോടതിയുടെ വിശദമായ വിധി ഇനിയും പുറത്തുവരാനുണ്ടെന്നും തുടർ നടപടികൾ തീരുമാനിക്കാൻ ലീഗൽ ടീമുമായും പ്രതികളുടെ കുടുംബാംഗങ്ങളുമായും അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും എംഇഎ അറിയിച്ചു. 

Also Read:  AIIMS Releases Guidelines: കോവിഡ് രോഗികള്‍ക്ക് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ഡൽഹി എയിംസ് 
 
“ഖത്തറിലെ ഞങ്ങളുടെ അംബാസഡറും മറ്റ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങൾക്കൊപ്പം ഇന്ന് അപ്പീൽ കോടതിയിൽ ഹാജരായി. വിഷയത്തിന്‍റെ തുടക്കം മുതൽ MEA അവർക്കൊപ്പം നിൽക്കുന്നു, എല്ലാ കോൺസുലർ, നിയമ സഹായങ്ങളും ഞങ്ങൾ തുടർന്നും നൽകും. ഞങ്ങൾ ഖത്തർ അധികൃതരുമായി വിഷയം ചർച്ച ചെയ്യുന്നത് തുടരും."  MEA പ്രസ്താവനയിൽ പറഞ്ഞു.

കൂടാതെ, കേസ് നടപടികളുടെ പ്രാധാന്യവും അതിന്‍റെ രഹസ്യസ്വഭാവവും കണക്കിലെടുത്ത് ഈ അവസരത്തിൽ കൂടുതൽ അഭിപ്രായം പറയുന്നത് ഉചിതമല്ലെന്നും എംഇഎ വ്യക്തമാക്കി. 

ദഹ്‌റ ഗ്ലോബൽ കേസ് വർഷങ്ങളായി തുടരുകയും അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കുകയും ചെയ്തിരുനു.  ഖത്തർ കമ്പനിയിൽ ജോലി ചെയ്തിരുന്ന 8 ഇന്ത്യൻ നാവികര്‍ക്ക് ചാരപ്രവൃത്തി ആരോപിച്ചാണ് ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വധശിക്ഷ വിധിച്ചത്. നാവിക സേനാംഗങ്ങളുടെ വധശിക്ഷയാണ് അപ്പീല്‍ കോടതി  ജയിൽ ശിക്ഷയായി ഇളവ് ചെയ്തത്. 

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ സ്ഥിതിചെയ്യുന്ന സ്വകാര്യ കമ്പനിയായ  ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടിങ് സര്‍വിസസ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന മുന്‍ നാവികസേനാ ഉദ്യോസ്ഥരെയാണ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 30ന് ഖത്തര്‍ തടവിലാക്കിയത്. ഖത്തര്‍ നാവികസേനക്കായി പരിശീലനം നല്‍കുന്നതിന് കരാറുണ്ടായിരുന്നതാണ് ഈ കമ്പനി. ചാരവൃത്തിക്കേസിലായിരുന്നു  അറസ്റ്റ്. 
 
ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥരായിരുന്ന ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍മാരായ പൂര്‍ണേന്ദു തിവാരി, സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, സെയ്ലര്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരെയാണ് ഖത്തര്‍ വധശിക്ഷയ്ക്ക് വിധിച്ചത്. രാഗേഷ് തിരുവനന്തപുരം സ്വദേശിയാണ്.

പൂര്‍ണേന്ദു തിവാരിയാണ് ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടിങ് സര്‍വീസസിന്‍റെ മാനേജിംഗ് ഡയറക്ടര്‍. പ്രധാനപ്പെട്ട ഇന്ത്യന്‍ പടക്കപ്പലുകളിലടക്കം കമാന്‍ഡറായി പ്രവര്‍ത്തിച്ച പൂര്‍ണേന്ദു തിവാരി 2019ല്‍ അന്നത്തെ ഇന്ത്യന്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദില്‍നിന്ന് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം ഉള്‍പ്പെടെ ഏറ്റുവാങ്ങിയിട്ടുള്ള ഉദ്യോഗസ്ഥനാണ്.

മുങ്ങിക്കപ്പല്‍ നിര്‍മാണ രഹസ്യങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. 2022 ഓഗസ്റ്റ് മുതൽ നാവികർ ഖത്തറിൽ തടവിലാണ്. കോടതി ഉത്തരവ് പുറത്തുവിടാത്തതിനാൽ എത്ര കാലമാണ് ജയിൽ ശിക്ഷ എന്ന് വ്യക്തമായിട്ടില്ല.

നാവികര്‍ക്ക് വധശിക്ഷ വിധിച്ചുകൊണ്ട് ഖത്തര്‍ കൈക്കൊണ്ട തീരുമാനത്തെ 'അങ്ങേയറ്റം' ഞെട്ടിപ്പിക്കുന്നതാണെന്ന് ഇന്ത്യ വിശേഷിപ്പിച്ചിരുന്നു, ഈ വിഷയത്തിൽ നിയമപരമായ എല്ലാ സാധ്യതകളും  തേടുമെന്നും  ഇന്ത്യ വ്യക്തമാക്കിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News