അമരാവതി : സംസ്ഥാനത്ത് ദുരിതാശ്വാസ, പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വേണ്ടി ഇടക്കാലാശ്വാസമായി (Interim Grant) 1,000 കോടി രൂപ അടിയന്തരമായി നൽകണമെന്ന് കേന്ദ്രത്തോട് (Centre) അഭ്യർത്ഥിച്ച് ആന്ധ്ര സർക്കാർ (Andhra Government). കനത്ത മഴയും (Heavy Rain) വെള്ളപ്പൊക്കവും (Flood) മൂലം 6,054.29 കോടി രൂപയുടെ നാശനഷ്ടമാണ് സംസ്ഥാനത്തിനുണ്ടായതെന്ന് സർക്കാർ കണക്കുകൾ പറയുന്നു.
നവംബർ 13 നും 20 നും ഇടയിൽ സംസ്ഥാനത്ത് പെയ്ത കനത്ത മഴയിലും അതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലുമുണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി കത്തയച്ചിട്ടുണ്ട്.
അനന്തപുരമു, കടപ്പ, ചിറ്റൂർ, എസ്പിഎസ് നെല്ലൂർ ജില്ലകളിലാണ് കനത്ത നാശനഷ്ടങ്ങൾ ഉണ്ടായത്. ചിറ്റൂർ നെല്ലൂർ അടക്കം കാർഷിക മേഖലകളിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്.
Also Read: ന്യൂനമര്‍ദ്ദം: ഹൈദരാബാദില്‍ കനത്ത മഴ, മതില്‍ തകര്‍ന്ന് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ 9 മരണം
അതേസമയം സംസ്ഥാനത്തെ പ്രളയത്തിൽ (Flood) മരിച്ചവരുടെ എണ്ണം 59 ആയി. നിരവധി പേരെ കാണാനില്ല. മഴയ്ക്ക് ശമനമുണ്ടെങ്കിലും താഴ്ന്ന മേഖലകളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. റെയല ചെരിവ് ജലസംഭരണിക്ക് താഴെയുള്ള 25 ഗ്രാമങ്ങൾ വെള്ളത്തിലാണ്. ബലക്ഷയം കണ്ടെത്തിയതോടെ കഡപ്പ (Kadappa) ജില്ലയിലെ അന്നമയ അണക്കെട്ടിൽ (Dam) നിന്ന് കൂടുതൽ വെള്ളം തുറന്നുവിട്ടു. 324 ദുരിതാശ്വാസ ക്യാമ്പുകളിലായി 69,616 പേരെ പാർപ്പിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...