മുംബൈ: 2024ലെ സീ റിയൽ ഹീറോസ് അവാർഡ്സിന്റെ ഇംപാക്ട് പേഴ്സണാലിറ്റി ഓഫ് ദി ഇയർ അവാർഡ് അജയ് ദേവ്ഗണിന്. ഇന്ത്യൻ സിനിമാ രംഗത്തെ ശ്രദ്ധേയമായ സംഭാവനകൾക്കാണ് പുരസ്കാരം. നടൻ എന്ന നിലയിൽ മാത്രമല്ല, നിർമാതാവ്, സംവിധായകൻ എന്നീ നിലകളിലും അജയ് ദേവ്ഗൺ ഇന്ത്യൻ ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
തന്റെ കരിയറിൽ ഉടനീളം നിരവധി മികച്ച കഥാപാത്രങ്ങൾക്കാണ് അജയ് ദേവ്ഗൺ ജീവൻ നൽകിയത്. ഭോല, മൈദാൻ, സിംഗം എഗെയ്ൻ തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ ഈ വർഷത്തെ മികച്ച ചിത്രങ്ങൾ. നിർമാതാവെന്ന നിലയിലും അദ്ദേഹം ഇന്ത്യൻ ചലച്ചിത്ര രംഗത്തിന് നിരവധി സംഭാവനകൾ നൽകി.
CM Devendra Fadnavis arrives at 'Zee Real Heroes' Program
मुख्यमंत्री देवेंद्र फडणवीस यांचे 'झी रिअल हीरोज' कार्यक्रमात आगमन
मुख्यमंत्री देवेंद्र फडणवीस इनका 'झी रियल हीरोज' कार्यक्रम में आगमन6.10pm | 14-1-2025Mumbai | संध्या. ६.१० वा. | १४-१-२०२५मुंबई.… pic.twitter.com/A6olgu3EbI
— CMO Maharashtra (@CMOMaharashtra) January 14, 2025
ജനുവരി 14 ചൊവ്വാഴ്ച്ച മുബൈയിൽ നടന്ന ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിൽ നിന്നും അജയ് ദേവ്ഗൺ പുരസ്കാരം ഏറ്റുവാങ്ങി. ചലച്ചിത്ര രംഗത്തെ അദ്ദേഹത്തിന്റെ വിവിധ മേഖലകളിലെ സംഭാവനകൾക്കുള്ള അംഗീകാരമായാണ് സീ റിയൽ ഹീറോസ് അവാർഡ്സിന്റെ ഇംപാക്ട് പേഴ്സണാലിറ്റി ഓഫ് ദ ഇയർ അവാർഡ് അദ്ദേഹത്തിന് സമ്മാനിച്ചത്.
മുംബൈയിൽ നടന്ന അവാർഡ് നിശയിൽ കുമാർ സാനുവിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സമ്മാനിച്ചു. നടൻ പങ്കജ് ത്രിപാഠിയും 'മെഗാ പെർഫോമർ ഓഫ് ദ ഇയർ' അവാർഡിന് അർഹനായി. കാർത്തിക് ആര്യൻ മികച്ച നടനുള്ള അവാർഡ് നേടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.